Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
രോഗമുള്ളപ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വര്‍ഷത്തില്‍ എപ്പോഴെങ്കിലും കിട്ടുന്ന അവധിക്കാലം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിച്ച് സുഖമായി കഴിച്ചുകൂട്ടാമെന്ന് വിചാരിക്കുമ്പോഴായിരിക്കും പലര്‍ക്കും കഷ്ടകാലത്തിന് ഒരു ജലദോഷവും പനിയും പിടിപെടുന്നത്.ജലദോഷത്തിന് വെളുത്തുള്ളി,ഇഞ്ചി,വെള്ളം അങ്ങനെ നിരവധി പ്രകൃതിദത്തമായ മരുന്നുകള്‍ നമുക്കറിയാമങ്കിലും ജലദോഷം രൂക്ഷമാകാതിരിക്കാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഈ ഭക്ഷണങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തുകയും പ്രതിരോധശേഷി കൂട്ടുന്ന ചില ഭക്ഷണങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ അസ്വസ്ഥതകള്‍ രൂക്ഷമാകും മുന്‍പ് രോഗത്തില്‍ നിന്നും നിങ്ങള്‍ക്ക് വളരെവേഗം ആശ്വാസം നേടാം.

മധുരം
ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ പിന്നെ മധുര പലഹാരങ്ങള്‍ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. കാരണം മധുരപലഹാരങ്ങളില്‍ നിറയെ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും അതുവഴി അസുഖം കൂട്ടുകയും ചെയ്യും.ചില സമയങ്ങളില്‍ ഡിസ്സേര്‍ട്ട് കഴിക്കുന്നത് ജലദോഷത്തിന് കാരണമാകാറുണ്ട്.

സംസ്ക്കരിച്ച ഇറച്ചി
പുകയില്‍ ഉണക്കിയും പഞ്ചസാരയോ ഉപ്പോ ചേര്‍ത്തുമാണ് ഇറച്ചി സംസ്ക്കരിക്കുന്നത്. ഉപ്പിട്ടുണക്കിയ പന്നിയിറച്ചി തന്നെ ഇതിന് വലിയ ഉദാഹരണം.ഇത്തരത്തില്‍ സംസ്ക്കരണത്തിന് വിധേയമാകുമ്പോള്‍ ഇറച്ചിയിലെ നൈട്രേറ്റുകള്‍ നൈട്രൈറ്റുകളായി മാറുകയും ഇത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അസുഖം ബാധിച്ചിരിക്കുന്ന അവസരങ്ങളില്‍ രോഗപ്രതിരോധശേഷി കുറയുകയും നൈട്രൈറ്റുകള്‍ മാരകമായ രീതിയില്‍ ശരീരത്തെ ബാധിക്കുകയും ചെയ്യും.അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉണക്കിയ ഇറച്ചി വേണ്ടെന്ന് വയ്ക്കാം.

ഓറഞ്ച് ജ്യൂസ്
അസുഖം ബാധിച്ചവരില്‍ ഉന്മേഷം കൂട്ടാന്‍ ഓറഞ്ച് ജ്യൂസ് നല്ലതാണെന്നൊരു തെറ്റിദ്ധാരണ കാലങ്ങളായി നിലവിലുണ്ട്.തീര്‍ച്ചയായും ഓറഞ്ച് ജ്യൂസ് ഉന്മേഷദായകമായ പാനീയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ഇതില്‍ ആരോഗ്യത്തിന് ഉത്തമമായി വൈറ്റമിന്‍ സി യും ഫൈബറും,മൈക്രോന്യൂട്രിയന്സുമെല്ലാം അടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇതിലെ പഞ്ചസാരയുടെ അംശമാണ് വില്ലന്‍. അസുഖം ബാധിച്ചിരിക്കുമ്പോള്‍ മധുരം അധികമായി കഴിക്കുന്നത് നല്ലതല്ല.മാത്രമല്ല ഇതിലെ ആസിഡിന്റെ അംശം വയറിനകത്ത് പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അസുഖമുള്ള അവസരങ്ങളില്‍ ഓറഞ്ച് ജ്യൂസ് മാറ്റി നിര്‍ത്താം.

നട്സ്
അസുഖം ബാധിച്ചിരിക്കുന്ന സമയത്ത് എല്ലാ തരത്തിലുള്ള നട്സും ഒഴിവാക്കുന്നതാണ് നല്ലത്.പ്രത്യേകിച്ച് നിലക്കടല കഴിക്കുന്നത് കഫം വര്‍ധിക്കാന്‍ കാരണമാകും.മാത്രമല്ല നട്സ് കഴിക്കുന്നത് മലബന്ധം ഉണ്ടാകാനും ഇടയുണ്ടാക്കും.

മാട്ടിറച്ചി
പനി ബാധിച്ച സമയങ്ങളില്‍ നട്സിനെപ്പോലെ അപകടകാരിയാണ് റെഡ്മീറ്റും.ഇത് മൂക്കിലും നെഞ്ചിലും കഫം കെട്ടി നില്‍ക്കുന്നത് കൂട്ടും.മാത്രമല്ല റെഡ്മീറ്റിലെ സങ്കീര്‍ണ്ണമായ കൊഴുപ്പ് വിഘടിപ്പിക്കാന്‍ ശരീരം വളരെ സമയമെടുക്കും.നിങ്ങള്‍ക്ക് രോഗമുള്ളപ്പോള്‍ നിങ്ങളുടെ ശരീരം വളരെ പ്രയാസപ്പെട്ടാണ് പല ജോലികളും പൂര്‍ത്തിയാക്കുന്നത്.ഈ സമയങ്ങളില്‍ സങ്കീര്‍ണ്ണമായ കൊഴുപ്പുള്ള റെഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് അധികജോലി നല്‍കും.

മദ്യം
അസുഖബാധിതമായ നേരങ്ങളില്‍ മദ്യം ഒഴിവാക്കണം കാരണം ഇത് രോഗപ്രതിരോധത്തിനായി നാംകഴിക്കുന്ന മരുന്നുകളെ നിര്‍വീര്യമാക്കും. ഇത് കൂടാതെ അമിതമദ്യപാനം ശരീരത്തില്‍ ആസിഡിന്റെ അംശം കൂട്ടും.ഇത് വയറിനകത്ത് നിരന്തമായ അസ്വസ്ഥതകളുണ്ടാകാന് കാരണമാകും.

കഫീന്‍
രോഗം ബാധിച്ചിരിക്കുമ്പോള്‍ കഫീന്‍ മാറ്റി നിര്‍ത്തുന്നതാകും നല്ലത്.കാരണം ഈ സമയങ്ങളില്‍ കഫീന്‍ ദഹിക്കാന്‍ പ്രയാസമാകും.കാപ്പി,സോഡ,ചോക്ലേറ്റ് തുടങ്ങിയവയെല്ലാം നേരത്ത് മാറ്റി നിര്‍ത്തുന്നത് പെട്ടെന്ന് അസുഖം ഭേദമാകാന്‍ സഹായിക്കും. കഫീനടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൂടുതലായി മധുരവും ഉപയോഗിക്കാറുണ്ട്.അതുകൊണ്ട് അവ തൊടാതിരിക്കുന്നതാകും ബുദ്ധി.

മസാലയുള്ള ഭക്ഷണങ്ങള്‍
പനിയുള്ളപ്പോള്‍ സ്പൈസി ഭക്ഷണങ്ങള്‍ക്ക് യാതൊരു രുചിയും നിങ്ങള്‍ക്ക് തോന്നില്ല. എന്നിട്ടും അത് കഴിക്കാന്‍ ശ്രമിച്ചാല്‍ കഫവും സൈനസും അധികമാകുകയേ ഉള്ളൂ.എന്നാല്‍ അത് ഒഴിവാക്കിയാലോ അനാവശ്യമായ ഗ്യാസും വയറിനകത്തെ വിമ്മിഷ്ടവും മൂക്കൊലിപ്പും മറ്റും ഒഴിവാക്കുകയും ചെയ്യാം.അതുകൊണ്ട് അസുഖം വരുന്ന സമയങ്ങളില്‍ പാല്‍ക്കട്ടിയും ബീന്‍സും മറ്റും ഉപയോഗിച്ച എരിവുള്ള സ്പൈസി ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

പാകം ചെയ്യാത്ത ഭക്ഷണങ്ങള്‍
അസുഖം പെട്ടെന്ന് മാറ്റാനുള്ള എളുപ്പ മാര്‍ഗ്ഗം പൂര്‍ണ്ണമായും വെജിറ്റേറിയനാകുക എന്നതാണ്. അതേസമയം പാകം ചെയ്യാത്ത പച്ചക്കറികള്‍ ഈ സമയത്ത് കഴിക്കരുത്. ഇത് ദഹനക്കേടുണ്ടാക്കാനും ബാക്ടീരിയ ബാധയുണ്ടാകാനും കാരണമാകും.

പാലുല്‍പ്പന്നങ്ങള്‍
അസുഖം ബാധിച്ച സമയങ്ങളില്‍ കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം.ഇത് ദഹിക്കാന്‍ പ്രയാസമാകും എന്നത് തന്നെ കാരണം.മാത്രമല്ല പാലിനോട് അലര്‍ജിയുള്ള ആളുകളില്‍ പനിയുള്ള സമയങ്ങളില്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് അസുഖം കൂട്ടും.



Click it and Unblock the Notifications