Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹണിമൂണിലെ ഗര്‍ഭം ഒഴിവാക്കാം

ഇത്തരം കാര്യങ്ങള്‍ ദമ്പതികള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് നേരത്തെ തീരുമാനിക്കുന്നതായിരിക്കും ഉചിതം. ഇരുകൂട്ടര്‍ക്കും ആശാസ്യമെന്നു തോന്നാവുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് വഴികള്‍ ലഭ്യമാണെങ്കിലും ഇവ തീര്‍ത്തും ആരോഗ്യകരമാണെന്നു പറയാനാവില്ല. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
ആര്‍ത്തവദിനങ്ങള്‍ കൃത്യമായി കണക്കു കൂട്ടാന്‍ കഴിയുന്ന സ്ത്രീകളാണെങ്കില്‍ ഓവുലേഷന് ദിവസവും ഏതാണ്ട് കൃത്യമായിത്തന്നെ കണ്ടെത്താം. ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് ഇത് വളരെ അത്യാവശ്യമാണ്. ഓവുലേഷന് കലണ്ടറുകളും ഓവുലേഷന് കണക്കു കൂട്ടാന്‍ സഹായിക്കും.
ഓവുലേഷന് നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍ സെക്സ് ഒഴിവാക്കുന്നതാണ് പ്രകൃതിദത്തമായ ഗര്‍ഭനിരോധനമാര്‍ഗം. എന്നാല്‍ ഇത് പൂര്‍ണമായും വിജയമാകുമെന്ന് പറയുവാനാകില്ല.
സ്ത്രീകള്‍ക്ക് ഹണിമൂണ്‍ സമയത്ത് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗമാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഇത്തരം ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമെ കഴിയ്ക്കാവൂയെന്നത് പ്രധാനമാണ്. സാധാരണ 28 ഗുളികകളാണ് ഒരു സ്ട്രിപ്പില്‍ ഉണ്ടാവുക. ഇവ മുടങ്ങാതെ കഴിയ്ക്കുകയും വേണം.
സ്ത്രീകള്‍ക്കുള്ള ഹോര്‍മോണ്‍ കുത്തിവയ്പുകളും ലഭ്യമാണ്. ഇവ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു മാത്രമെ ഉപയോഗിക്കാവൂ.
പുരുഷന്മാര്ക്കുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഏറ്റവു സ്വീകാര്യമായത് കോണ്ടംസാണ്. ഇവ 98 ശതമാനം വിജയം ഉറപ്പു നല്കുന്നു. ഉപയോഗിക്കാനും ലഭിക്കാനും എളുപ്പമെന്നതാണ് ഇവ പ്രചാരം നേടാനുള്ള കാരണം. ലൈംഗികരോഗങ്ങള്‍ ഒഴിവാക്കാനും കോണ്ടംസ് സഹായിക്കും.



Click it and Unblock the Notifications
