Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അബോര്ഷന് ശേഷം ശ്രദ്ധിക്കേണ്ടവ

കുറച്ചു ദിവസങ്ങള്‍ ശരീരത്തിന് വിശ്രമം നല്‍കണം. ഭാരപ്പെട്ട ജോലികളോ വ്യായാമങ്ങളോ വേണ്ട. അബോര്ഷന് ശേഷം രണ്ടാഴ്ചയെങ്കിലും വ്യായാമങ്ങള്‍ ഒഴിവാക്കണമെന്നാണ് പറയാറ്. ഭാരമുള്ള വസ്തുക്കളൊന്നും കുനിഞ്ഞെടുക്കരുത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഗുളികകള്‍ കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുകയും നല്ലപോലെ ഉറങ്ങുകയും വേണം. പോഷകഗുണമുള്ള നല്ല, അതേസമയം എളുപ്പം ദഹിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.
രണ്ടാഴ്ചയെങ്കിലും നീന്തുക, ബാത് ടബില്‍ കുളിയ്ക്കുക എന്നിവ ഒഴിവാക്കണം. ഇളം ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതാണ്. ദേഹമാസകലം എണ്ണ തേച്ചുള്ള കുളി തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നതാണ് നല്ലത്.
രണ്ടാഴ്ചയെങ്കിലും ലൈംഗികബന്ധം ഒഴിവാക്കണം. ശരീരവും മനസും പൂര്‍ണമായി സുഖപ്പെടുന്നതു വരെയുള്ള ലൈംഗികബന്ധം വേണ്ട. ടാമ്പൂണ്, കോപ്പര്‍ ടി പോലുള്ള സാധനങ്ങള്‍ ഈ കാലയളവില്‍ ഉപയോഗിക്കരുത്.
അബോര്ഷന് കഴിഞ്ഞ് ഉടനടി ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. അബോര്ഷന് സംഭവിച്ച് രണ്ടാഴ്ചക്കുള്ളില്‍ വേണമെങ്കിലും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുക. ഉടനെയുള്ള ഗര്‍ഭധാരണം യൂട്രസിനും നല്ലതല്ല.
അബോര്ഷന് മാനസികമായു ചിലപ്പോള്‍ തളര്‍ത്തുന്ന ഒന്നായിരിക്കും. ഇതില്‍ നിന്നും മോചനം നേടാന്‍ ഇഷ്ടമുള്ള ഹോബികളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
