Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ട്യൂബല് ഗര്ഭം, ലക്ഷണങ്ങള്

ട്യൂബല് ഗര്ഭമെങ്കില് വേദനയുണ്ടാകും.വയറിലും പെല്വിക് മസിലുകള്ക്ക് സമീപവുമായിരിക്കും വേദന തോന്നുന്നത്. ഇത്തരം ഭാഗങ്ങളിലെ ചെറിയൊരു സ്പര്ശനം പോലും വേദനയ്ക്കിട വരുത്തും. ഇത്തരം ഭാഗങ്ങളില് തൊട്ടു നോക്കിയാല് ഇവിടം വളരെ മൃദുവായി അനുഭവപ്പെടുകയും ചെയ്യും.
സാധാരണ ഗര്ഭാവസ്ഥയില് സംഭവിക്കുന്നതു പോലെ മോണിംഗ് സിക്നസ് ഇത്തരം ട്യൂബല് ഗര്ഭത്തിലുമുണ്ടാകും. എന്നാല് കൂടുതല് ഛര്ദി, വല്ലാത്ത ക്ഷീണം എന്നിവയെല്ലാം ഇത്തരം ഘട്ടങ്ങളിലുണ്ടാകും. ഇത് ട്യൂബല് ഗര്ഭം വഴിയുണ്ടാകുന്ന അണുബാധ കാരണുമാകാം.
ഗര്ഭം ധരിച്ച് ആദ്യമാസങ്ങളില് ചെറിയ തോതില് ബ്ലീഡിംഗ് ചിലര്ക്കെങ്കിലുമുണ്ടാകും. ട്യൂബല് ഗര്ഭത്തിലും ഇത്തരം ബ്ലീഡിംഗുണ്ടാകും. എന്നാല് ഇത് ഇടയ്ക്കിടെയുണ്ടാകും. സാധാരണ ഗര്ഭാവസ്ഥയിലുണ്ടാകുന്നതില് നിന്നും വ്യത്യസ്തവുമായിരിക്കും.
ട്യൂബല് പ്രഗ്നന്സി കൂടുതല് അപകടകരമായ അവസ്ഥയിലെത്തുമ്പോള് പനിയുണ്ടാകും. ഭ്രൂണം ട്യൂബിലിരുന്നു വളരുന്തോറും ട്യൂബ് കൂടുതല് വലുതാകും. ഇത് മറ്റ് അവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരം അവസ്ഥയിലാണ് അണുബാധയും ഇതിന് തുടര്ച്ചയായി പനിയുമുണ്ടാകുന്നത്. നല്ല തോതില് പനിയും മുകളില് പറഞ്ഞ ലക്ഷണങ്ങളുമുണ്ടെങ്കില് ട്യൂബിലെ ഗര്ഭമാകാനും സാധ്യതയുണ്ട്.
ട്യൂബല് പ്രഗ്നന്സി 50ല് ഒരാള്ക്കു മാത്രമേ ഉണ്ടാകുന്നുള്ളൂവെന്നതാണ് ആശ്വാസകരം. സ്കാനിംഗ് പോലുള്ള ആധുനിക സൗകര്യങ്ങളുള്ള ഇന്നത്തെ കാലത്ത് ഇത് കണ്ടെത്താന് എളുപ്പമാണെന്നതാണ് മറ്റൊന്ന്.
എന്നാല് വേണ്ട സമയത്ത് കണ്ടെത്തി നീക്കം ചെയ്തില്ലെങ്കില് ട്യൂബിലെ ഗര്ഭം ട്യൂബിനെ കേടു വരുത്തുകയും വന്ധ്യത പോലുള്ള പ്രശ്നങ്ങള് ഉണ്ടാക്കുകയും ചെയ്യും. ജീവന് തന്നെ അപകടം വരുത്താവുന്ന ഇത്തരം അവസ്ഥ നേരത്തെ തിരിച്ചറിയേണ്ടത് അതുകൊണ്ടു തന്നെ പ്രധാനമാകുന്നു.



Click it and Unblock the Notifications
