Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്ത് വയറുവേദനയെങ്കില്‍...

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പലര്‍ക്കും വയറുവേദന അനുഭവപ്പെടുന്നത് സ്വാഭാവികം. ഇത് സാധാരണമാണ്. യൂട്രസ് വലിയുന്നതാണ് ഇതിന് കാരണം. ഗര്‍ഭത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലും ഇതുണ്ടാകാറുണ്ട്. കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ച് ഗര്ഭപാത്രത്തിന് വലിപ്പം വര്‍ദ്ധിക്കുന്നതാണ് ഇതിനും കാരണം.
എന്നാല്‍ ഇത്തരം വേദനകള്‍ തുടരെത്തുടരെ അനുഭവപ്പെടുകയാണെങ്കില്‍ ഇതല്പം ഗൗരവമായിത്തന്നെ എടുക്കണം. കാരണം മാസം തികയാതെയുള്ള പ്രസവത്തിന്റെ ലക്ഷണം കൂടിയാകാം ഇത്തരം വേദനകള്‍.
ഇത് സാധാരണ വേദന മാത്രമാണെങ്കില്‍ പരിഹാരവുമുണ്ട്. വളഞ്ഞോ കുനിഞ്ഞോ ഇരിക്കാതെ നിവര്‍ന്നിരിക്കാന്‍ ശ്രമിക്കുക. നടക്കുന്നതും അധികനേരം ഒരിടത്തു തന്നെ ഇരിക്കാതിരിക്കുന്നതും നല്ലതാണ്.
കാലുവേദന, മസില് കയറുക തുടങ്ങിയവ ഗര്‍ഭകാലത്തുണ്ടാകുന്ന പ്രധാന വേദനയാണ്. ഇതിന് വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് വാസ്തവം. കാലു വേദനയുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ വൈറ്റമിന്‍, ഫോളിക് ആസിഡ് എന്നിവ നിര്‍ദേശിക്കാറുണ്ട്.
കാലുവേദനയുള്ളവര് ഇക്കാരണം പറഞ്ഞ് അധികസമയം ഇരിക്കാതെ നടക്കുന്നത് നല്ലതാണ്. കാരണം മസില് കയറുന്നതിനും കാലുവേദന കുറയ്ക്കുന്നതിനും പറ്റിയ വ്യായാമമാണിത്. കാല് താഴേക്കു തൂക്കിയിടാതെ ഉയര്‍ത്തി വച്ച് ഇരിക്കാന്‍ ശ്രദ്ധിക്കുക. ആവശ്യത്തിന് ഉറങ്ങുന്നതും മസില് കയറുന്നതു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
