Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്ട്രെസ് വന്ധ്യതയുണ്ടാക്കുമോ?
വന്ധ്യത സ്ത്രീക്കും പുരുഷനു വരാം. ഇതിന് പല കാരണമങ്ങളുമുണ്ടാകാം. മിക്കാവാറും ശാരീരിക പ്രശ്നങ്ങള്‍. ചിലപ്പോള്‍ മാസസിക പ്രശ്നങ്ങളും. മാനസിക പ്രശ്നങ്ങളില്‍ മുഖ്യമായും സ്ട്രെസും ടെന്‍ഷനുമാണ് വില്ലനാകുന്നത്.

സ്ട്രെസ് വന്ധ്യതാ പ്രശ്നങ്ങളുണ്ടാക്കുന്നതിന് ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. സമ്മര്‍ദമുള്ള ജോലികള്‍ ചെയ്യുന്നവരില്‍ ഗര്‍ഭസാധ്യത കുറയുന്നതായി കണ്ടു വരുന്നുണ്ട്. ഇവിടെ സ്ട്രെസാണ് വില്ലനാകുന്നതെന്നു പറയാം.
ഇത്തരം സ്ട്രെസ് തന്നെ രണ്ടു വിധത്തിലുണ്ട്. ചിലതരം സ്ട്രസ് താല്ക്കാലികമാണ്. വൈവാഹിക ജീവിതത്തിലെ എന്തെങ്കിലും താല്‍ക്കാലിക പ്രശ്നങ്ങള്‍, യാത്ര കൊണ്ടുണ്ടാകുന്ന സമ്മര്‍ദം എന്നിവ ഉദാഹരണങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ വന്ധ്യത വരുത്തില്ല.
എന്നാല്‍ ജോലിയില്‍ ടെന്‍ഷന്‍, ഇതല്ലാതെ പ്രത്യേകിച്ചൊരു കാരണവുമില്ലാത്ത ടെന്‍ഷനടിക്കുന്ന സ്വഭാവം എന്നിവ സ്ഥിരം ഗണത്തില്‍ പെടുത്താം. ഇവ വന്ധ്യതക്കു കാരണവുമാകാം.
സ്ത്രീകളില്‍ സ്ട്രെസും ടെന്‍ഷനും വന്ധ്യത വരുത്തുന്നത് ഓവുലേഷനേയും ആര്‍ത്തവത്തെയും ബാധിച്ചു കൊണ്ടായിരിക്കും. സ്ട്രസ് ആര്‍ത്തവ ക്രമക്കേടുകളുണ്ടാക്കുന്നു. ചിലരില്‍ ഇത് ക്രമം തെറ്റിയ ആര്‍ത്തവത്തിനു കാരണമാകുന്നു.
ചിലരില്‍ ആര്‍ത്തവചക്രത്തിന്റെ ഇടവേള കൂടാം, കുറയാം. മറ്റു ചിലരില്‍ ആര്‍ത്തവം പൂര്‍ണമായും നിലച്ചുമെന്നു വരാം. ചിലരില്‍ ആര്‍ത്തവദിവസങ്ങള്‍ തീരെ കുറഞ്ഞുവെന്നു വരാം. ഇതെല്ലാം ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുന്നവ തന്നെയാണ്.
ചിലപ്പോള്‍ സ്ഥല, കാലാവസ്ഥാ മാറ്റങ്ങള്‍ താല്‍ക്കാലികമായി ആര്‍ത്തവത്തെ ബാധിച്ചേക്കാം. ഇത് തനിയെ മാറാവുന്നതേയുള്ളൂ. ഇത്തരം താല്‍ക്കാലിക പ്രശ്നങ്ങള്‍ വന്ധ്യതയുണ്ടാക്കുകയുമില്ല.



Click it and Unblock the Notifications
