Latest Updates
-
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ?
അണ്ഡവാഹിനിക്കുഴലിലെ തടസം മാറ്റാനാകുമോ?

പണ്ടുകാലത്ത് ഇത് കുഞ്ഞ് എന്ന സ്വപ്നത്തിനു നേരെ വാതില്‍ കൊട്ടിയടക്കുന്ന ഒരു അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് ഇതിന് പരിഹാരങ്ങളും ലഭ്യമാണ്.
വന്ധ്യതയ്ക്കുള്ള കാരണം അണ്ഡവാഹിനിക്കുഴലിലെ തടസം തന്നെയാണോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഈ പ്രശ്നം നേരത്തെ തിരിച്ചറിയാന്‍ വഴികളൊന്നുമില്ല. ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് നടത്തുന്ന പരിശോധനകളിലാണ് ഇത് തെളിയുക.
വയറുവേദന, ട്യൂബിലുണ്ടാകുന്ന ഗര്‍ഭം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ ചിലപ്പോള്‍ ഇതിന്റെ ലക്ഷണങ്ങളാകാം. എന്നാല്‍ ഇവ അണ്ഡവാഹിനിക്കുഴലുകളിലെ തടസത്തെയാണ് കാണിക്കുന്നതെന്ന കാര്യം തീര്‍ത്തു പറയാന്‍ സാധിക്കില്ല.
ഇത് കണ്ടെത്താല്‍ എച്ച്സിജി, ഇന്‍ട്രാ വജൈനല്‍ അള്‍ട്രാസൗണ്ട് തുടങ്ങിയ രണ്ടുതരം ടെസ്റ്റുകളുണ്ട്. ഇതുവഴി ട്യൂബിലെ തടസങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് കണ്ടെത്താന്‍ സാധിക്കും. ചിലപ്പോള്‍ ഇത് ജന്മനാ ഉള്ള പ്രശ്നമായിരിക്കും. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. ചിലപ്പോള്‍ മുന്‍പ് ട്യൂബില്‍ ഉണ്ടായിട്ടുള്ള ഗര്‍ഭധാരണമായിരിക്കും ഇത്തരം ബ്ലോക്കിന് കാരണം. ഈ ഗര്‍ഭധാരണം വഴി ചില കോശങ്ങള്‍ ട്യൂബ് തടസപ്പെടുത്തുകയാണ് ചെയ്യുക. ഇത് ചികിത്സിച്ചു മാറ്റാവുന്ന പ്രശ്നം മാത്രമാണ്.
ചില സ്ത്രീകളില്‍ ഒരു ട്യൂബ് മാത്രമെ തടസപ്പെട്ടിരിക്കൂ. ഇവര്‍ക്ക് ഓവുലേഷന് കൃത്യമായി നടക്കുന്നുണ്ടെങ്കില്‍ ഗര്‍ഭധാരണം സാധ്യമാണ്. എന്നാല്‍ ഇരു ട്യൂബുകളും തടസപ്പെട്ടിരിക്കുകയാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരും. ഇത് ലാപ്രോസ്കോപി വഴി ചെയ്യാം. എന്നാല്‍ ഗുരുതരമായ ബ്ലോക്കാണെങ്കില്‍ ശസ്ത്രക്രിയ കൊണ്ട് കാര്യമുണ്ടായെന്നു വരില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഐവിഎഫ് ആണ് പ്രതിവിധി. കാരണം കൃത്രിമഗര്‍ഭധാരണവും ഇത്തരം സ്ത്രീകളില്‍ സാധ്യമായെന്നു വരില്ല.



Click it and Unblock the Notifications
