Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
അമിതവണ്ണമുള്ളവര്‍ക്കും ഗര്‍ഭം ധരിക്കാം

ആദ്യമായി അമിതവണ്ണത്തിന്റെ കാരണം കണ്ടെത്തുക. ഭക്ഷണവും വ്യായാമക്കുറവുമാണ് ഇത്തരം പ്രശ്നത്തിന് കാരണമെങ്കില്‍ ഇവ രണ്ടും തനിയെ പരിഹരിക്കാവുന്നതേയുള്ളൂ.
ഇതല്ലാതെയും അമിതവണ്ണമുണ്ടാകാം. തൈറോയ്ഡ്, ഒവേറിയന്‍ സിസ്റ്റ് എന്നിവയും അമിത വണ്ണത്തിന് കാരണമാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് വൈദ്യസഹായം തേടേണ്ടതും അത്യാവശ്യം. കാരണം തൈറോയ്ഡ് പരോക്ഷമായും സിസ്റ്റ് പ്രത്യക്ഷമായും ഗര്‍ഭധാരണത്തെ ബാധിക്കുന്നുണ്ട്.
അമിതവണ്ണം ചിലപ്പോഴെങ്കിലും ആര്‍ത്തവപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട.് ഇത് ഗര്‍ഭധാരണത്തിനും തടസം സൃഷ്ടിക്കും. ഇതിന് ശരീരഭാരം കുറയ്്ക്കുകയേ വഴിയുള്ളൂ. ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണവും ഇവിടെ ഗുണം ചെയ്യും. ആര്‍ത്തവം ക്രമമാക്കാന്‍ ഒരു ഡോക്ടറുടെ സഹായം തേടുകയുമാകാം.
ഗര്‍ഭധാരണത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രത്യേകിച്ച് ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍. ഇലക്കറികള്‍, ഗോതമ്പ്, ബീറ്റ്റൂട്ട്, പഴം, ബ്രൊക്കോളി തുടങ്ങിയവ ഗര്‍ഭധാരണത്തെ സഹായിക്കുന്നവയാണ്.
അമിതവണ്ണം ഒഴിവാക്കുവാന്‍ ക്രാഷ് ഡയറ്റ് സ്വീകരിക്കുന്നത് നല്ല പ്രവണതയല്ല. ശരീരത്തിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയും അതുവഴി ഗര്‍ഭധാരണ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.



Click it and Unblock the Notifications
