Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇരട്ടക്കുട്ടികള്‍ക്കു പിന്നില്‍

വന്ധ്യതാചികിത്സക്കു വിധേയമാകുന്നവരില്‍ ഇരട്ടക്കുട്ടികളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഐവിഎഫ് വഴി ഗര്‍ഭം ധരിച്ചാലും ഇതിനു സാധ്യത കൂടുതലാണ്. ചികിത്സയുടെ പ്രത്യേകതയാണ് ഇവിടെ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂട്ടുന്നത്. ഗര്‍ഭധാരണത്തിന് ചില പ്രത്യേക ചികിത്സാരീതികള്‍ സ്വീകരിക്കുന്നവരിലും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടുവരുന്നത്.
വൈകി ഗര്‍ഭം ധരിക്കുന്നവരില്‍, പ്രത്യേകിച്ച്് നാല്പതിന് മുകളില്‍ പ്രായമുളളവര്‍ ഗര്‍ഭം ധരിച്ചാല്‍ ഇരട്ടക്കുട്ടികള്‍ക്ക് സാധ്യത കൂടുതലാണ്. ഇതിന് കാരണവുമുണ്ട്. മെനോപോസിനോടടുത്താണ് ഒരു സ്ത്രീയുടെ ആര്‍ത്തവചക്രം കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. ഇതുകൊണ്ട് ഒന്നില്‍ കൂടുതല്‍ അണ്ഡോല്പാദനം നടക്കാനുള്ള സാധ്യതയുണ്ട്. ഇവ ബീജങ്ങളുമായി ചേര്‍ന്നാല്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. വൈകി കുട്ടികളുണ്ടാകുന്ന ചിലര്‍ക്ക് ഇരട്ടക്കുട്ടികളുണ്ടാകുന്നത് ഈ കാരണം കൊണ്ടാണ്.
കുടുംബ പാരമ്പര്യവും ഇതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികളുണ്ടായിട്ടുണ്ടെങ്കില് ഇതിനുള്ള സാധ്യയും കൂടുതലാണ്.
അമിതവണ്ണമുള്ളവരില്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇരട്ടക്കുട്ടികളുണ്ടാകാന്‍ വേണ്ടി ഇത്തരമൊരു രീതി വൈദ്യശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് തികച്ചും അനാരോഗ്യകരമായ രീതിയാണ്. അമിതവണ്ണമുള്ളവര്‍ക്ക് ഇരട്ടക്കുട്ടികളുണ്ടായാലും ഇവര്‍ ഒരേപോലെയാകാനുള്ള സാധ്യതയും വളരെ കുറവാണ്.



Click it and Unblock the Notifications
