Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭിണിയും ചില ഭക്ഷണക്കൊതികളും

പലപ്പോഴും സാധാരണ അവസ്ഥയില് ഇഷ്ടമില്ലാതിരിക്കുന്ന ഭക്ഷണമായിരിക്കും ഗര്ഭിണിക്ക് കഴിക്കാന് താല്പര്യം. അതുകൊണ്ടാണ് ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം ലഭിക്കാനുള്ള മാര്ഗമാണ് ഇതെന്നൊരു അഭിപ്രായം വന്നിരിക്കുന്നത്. എന്നാല് ഇതിലും ചിന്തിച്ചു നോക്കിയാല് പൊരുത്തക്കേടുകള് കാണാം. പാലിഷ്ടമില്ലാത്തവര് ഗര്ഭിണിയായിരിക്കെ പാലിനോട് ഇഷ്ടം തോന്നുന്നത് കാല്സ്യം ലഭിക്കാനുള്ള മാര്ഗമാണെന്ന് കരുതാം. എന്നാല് അപൂര്വം ചിലര്ക്കെങ്കിലും പെയിന്റിന്റെ മണത്തോടും പെട്രോള് മണത്തോടുമെല്ലാം ഇഷ്ടം തോന്നാം. എന്നാല് ഇവ കഴിച്ചു നോക്കിയാലോ?
ഭക്ഷണത്തോടുള്ള എല്ലാ തരം ആര്ത്തികളും ആരോഗ്യകരമാണെന്ന് പറഞ്ഞുകൂടാ. ആരോഗ്യത്തിന് നല്ലതല്ലാത്ത ഭക്ഷണസാധനങ്ങളോടും ചിലപ്പോള് ആഗ്രഹം തോന്നും. എന്നാല് വിവേകത്തെ മുന്നിര്ത്തി ആരോഗ്യകരമായവ മാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഗര്ഭകാലത്ത് പലവിധ ഹോര്മോണ് മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. ഗര്ഭിണിയുടെ പെരുമാറ്റങ്ങളേയും ഇഷ്ടങ്ങളെയും വരെ ഇവ ബാധിക്കും. ഗര്ഭിണിയായിരിക്കെ ഡിപ്രഷന് വരുന്നവരുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്നവരുണ്ട്. ഭക്ഷണങ്ങളോടുള്ള ആഗ്രഹത്തിനും വെറുപ്പിനും ഇത്തരം ഹോര്മോണുകളും കാരണമാകാം.
ഗര്ഭിണിയ്ക്ക് മനംപിരട്ടല്, ഛര്ദി എന്നിവ സാധാരണമാണ്. ഗര്ഭകാലത്ത് പുളിയുള്ള ഭക്ഷണങ്ങളോട് താല്പര്യം തോന്നുന്നതും പതിവാണ്. ഛര്ദിയും മനംപിരട്ടലും അകറ്റാന് പുളിയുള്ള ഭക്ഷണങ്ങള് സഹായിക്കുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണക്കൊതികള് അസ്വസ്ഥതയകറ്റാനുള്ള ശരീരത്തിന്റെ ചില സ്വാഭാവിക രീതികളായും കാണാം.



Click it and Unblock the Notifications
