Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണികളിലെ പ്രമേഹം നിയന്ത്രിക്കാം

ഗര്‍ഭിണിയായിരിക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് അബോര്ഷന് വരെ കാരണമാകും. ആദ്യത്തെ മൂന്നുമാസം ഗര്‍ഭിണിയ്ക്ക് പ്രമേഹമില്ലെങ്കില്‍ പിന്നെ വരാനുള്ള സാധ്യതയും കുറവാണ്. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍ ഇക്കാര്യം ഡോക്ടറെ അറിയിക്കേണ്ടത് ആവശ്യമാണ്. കാരണം ഇത്തരക്കാരില്‍ ഗര്‍ഭിണിയായിരിക്കെ ചിലപ്പോള്‍ പ്രമേഹം കണ്ടേക്കാം. അമ്മയുടെ പ്രമേഹം വയറ്റില്‍ വച്ച് കുഞ്ഞിനും പകര്‍ന്ന് കിട്ടു. ഷുഗര്‍ ബേബികളുടെ തൂക്കം സാധാരണഗതിയില്‍ കൂടുതലായിരിക്കും.
പ്രമേഹമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നത് നന്നായിരിക്കും. പ്രമേഹമുള്ളവര്‍ ഗര്‍ഭിണിയാകുമ്പോള്‍ ആദ്യത്തെ മൂന്നുമാസം നിര്‍ബന്ധമായും രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്തണം. ഈ സമയത്താണ് കുഞ്ഞിന്റെ വളര്‍ച്ച പ്രധാനമായും നടക്കുന്നത്. പ്രശ്നങ്ങളുണ്ടാകാനും ഈ സമയത്താണ് സാധ്യത കൂടുതല്‍.
സാധാരണ ഗതിയില്‍ ഭക്ഷണത്തിന് മുന്‍പ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 70-100mg/dl ആയിരിക്കും. ഈ സമയത്ത് പ്ലാസന്റയുടേത് 80-110 ആയിരിക്കും. ഭക്ഷണത്തിന് ശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഇത് 140നും 155നും താഴെയായിരിക്കും. ഈ അളവ് നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്.
ഗര്‍ഭിണികള്‍ പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണക്രമം പാലിക്കണം. മധുരം കുറവുള്ള, പോഷകഗുണമുള്ള ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുകയെന്നത് പ്രധാനമാണ്. സമയത്തിന് ഭക്ഷണം കഴിയ്ക്കേണ്ടതും ആവശ്യം തന്നെ.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഇന്‍സുലിന്‍ തനിയെ കുത്തിവയ്ക്കാം.
വ്യായാമവും പ്രമേഹനിയന്ത്രണത്തിന് അത്യാവശ്യമാണ്. ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും സുഖകരമായ പ്രസവത്തിനും വ്യായാമം സഹായിക്കും.
പ്രമേഹരോഗികളായ ഗര്‍ഭിണികള്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് ആവശ്യമാണ്.



Click it and Unblock the Notifications
