Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രസവത്തെ പറ്റി ആശങ്ക വേണ്ട

പ്രസവം സുഖകരമായി നടക്കണമെന്നായിരിക്കും ഏതു ഗര്‍ഭിണിയുടേയും ആഗ്രഹം. സ്ത്രീയുടെ ശാരീരിക ആരോഗ്യത്തിനും ഏറ്റവും നല്ലത് സാധാരണ പ്രസവമാണ്.
മനസിലുള്ള പേടി അകറ്റുകയാണ് പിന്നീട് ചെയ്യേണ്ടത്. ഇതിന് യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ സഹായിക്കും.
പ്രസവം എളുപ്പമാക്കുന്നതില്‍ വ്യായാമങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഗര്‍ഭിണികള്‍ക്ക് ചെയ്യാന്‍ പററിയ നിരവധി വ്യായാമങ്ങളുണ്ട്.
നീന്തുന്നത് ഗര്‍ഭിണികള്‍ക്ക് ഏറ്റവും ചേര്‍ന്ന വ്യായാമമാണ്. വെളളത്തിനുള്ളില് ശരീരഭാരം കുറവായേ അനുഭവപ്പെടുകയുള്ളൂ. ഇത് കൈകളും കാലുകളും എളുപ്പത്തില്‍ ചലിപ്പിക്കാന്‍ സഹായിക്കും. നീന്തല്‍ ഗര്‍ഭിണികളിലെ ആത്മവിശ്വാസം കൂട്ടുവാനും സഹായിക്കും.
ഗര്‍ഭിണിക്കു ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. ഭക്ഷണവും ഹോര്‍മോണുകളും കാരണം ഗര്‍ഭിണികളില്‍ കൊഴുപ്പു കൂടുന്നതും അങ്ങനെ തടി വയ്ക്കുന്നതും സാധാരണമാണ്. തടി കൂടുന്നത് പ്രസവവും കൂടുതല്‍ പ്രയാസമാക്കും. നടക്കുന്നത് കൊഴുപ്പു കുറയ്ക്കുകയും മസിലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഏറോബിക്സ് ഗര്‍ഭിണികള്‍ക്ക് ചെയ്യാന്‍ പറ്റിയ വ്യായാമമുറയാണ്. നിലത്തു കിടന്ന് ചെയ്യാവുന്ന കെജല്‍ വ്യായാമങ്ങള്‍ പെല്‍വിക് മസിലുകള്‍ എളുപ്പത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുവാന്‍ സഹായിക്കും.
റിലാക്സു ചെയ്യുന്നത് പ്രസവം എളുപ്പമാക്കും. ശരീരവും മനസും ടെന്ഷനില് നിന്ന് മോചിപ്പിക്കുവാന്‍ യോഗ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നത് നല്ലതാണ്. കുഞ്ഞിനെ പറ്റി ചിന്തിക്കുക. ഇത് മനസിലെ പേടിയും ടെന്‍ഷനും അകലാനുള്ള ഏറ്റവും നല്ല മരുന്നാണ്.



Click it and Unblock the Notifications
