Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്തും വ്യായാമമാകാം

വ്യായാമം ചെയ്യുന്ന ഗര്‍ഭിണികളില്‍ മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത മറ്റുളള ഗര്‍ഭിണികളേക്കാള്‍ പകുതിയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഗര്‍ഭകാലത്തെ ടെന്‍ഷനുകള്‍ കുറയ്ക്കാനും വ്യായാമം സഹായിക്കുന്നുണ്ട്.
വ്യായാമം ചെയ്യുമ്പോള്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്നു മാത്രം. മരത്തിന്റെ തറയിലോ കാര്‍പ്പെറ്റിലോ നിന്ന് വ്യായാമം ചെയ്യുന്നതാണ് നല്ലത്.
കൂടുതല്‍ സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ഒഴിവാക്കണം. ആദ്യം വാം അപ് ചെയ്ത ശേഷം മാത്രം ആയാസകരമായ വ്യായാമങ്ങളിലേക്ക് കടക്കുക.
ചാടിയും വല്ലാതെ കുനിഞ്ഞുമുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം. നിലത്തു നിന്ന് ഉയര്‍ന്നുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പെട്ടെന്ന് ചെയ്യാതെ സാവധാനം ചെയ്യുക. അല്ലെങ്കില്‍ മസില് കയറുവാനും വേദനയുണ്ടാകുവാനും സാധ്യതയുണ്ട്.
വ്യായാമത്തിന് മുന്‍പും ശേഷവും ധാരാളം വെള്ളം കുടിയ്ക്കുക. വ്യായാമം കാരണം ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ഗര്‍ഭിണിക്ക് സൗകര്യപ്രദമായ വ്യായാമങ്ങള്‍ ചെയ്യുകയാണ് ഏറ്റവും പ്രധാനം എന്നോര്‍ക്കുക.



Click it and Unblock the Notifications
