Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
അബോഷന്, സത്യവും മിഥ്യയും

ഒരു തവണ അബോര്ഷന് നടന്നാലോ നടത്തിയാലോ പിന്നീട് കുട്ടികളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. ഗുളികകള്‍ വഴിയും ശസ്ത്രക്രിയ വഴിയും അബോര്ഷന് നടത്താറുണ്ട്. ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഇത്തരം വഴികള്‍ ചിലപ്പോള്‍ പ്രത്യുല്പാദനത്തിന് തടസം വരുത്തും. എന്നാല്‍ അബോര്ഷന് നടന്നതു കൊണ്ടു മാത്രം കുട്ടികളുണ്ടാകാന്‍ സാധ്യത കുറയുന്നുവെന്ന ധാരണ ശരിയല്ല.
അബോര്ഷന് ചെയ്യുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് വേദനിക്കുമെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല്‍ ആദ്യമൂന്നുമാസം അബോര്ഷന് ചെയ്താല്‍ ഈ പ്രശ്നമുണ്ടാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.
അബോര്ഷന് നടത്തിയ സ്ത്രീയെ കുറ്റപ്പെടുത്തുന്ന കണ്ണുകളോടെ നോക്കാനുള്ള പ്രവണത ചിലര്‍ക്കെങ്കിലുമുണ്ട്. സ്വാര്‍ത്ഥയും ക്രൂരയുമായ സ്ത്രീയായിരിക്കും അബോര്ഷന് നടത്തുക എന്നൊരു കാഴ്ചപ്പാടുണ്ട്. ഒരു അമ്മയാകാന്‍ ശാരീരികമായോ മാനസികമായോ തയ്യാറല്ലാത്ത സ്ത്രീകള്‍ ഒരുപക്ഷേ അബോര്ഷന് നടത്തിയേക്കും. ഇത് അവര്‍ സ്വാര്‍ത്ഥരാണ് എന്ന ചിന്ത വളര്‍ത്തേണ്ട കാര്യമില്ല. , നല്ലൊരു അമ്മയാകുവാന്‍ മാനസിക ഒരുക്കം പ്രധാനമാണ്.
അബോര്ഷന് സ്ത്രീകളെ മാനസികമായി ശക്തിപ്പെടുത്തും എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ മാനസികമായും ശാരീരികമായും അബോര്ഷന് ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് കാലക്രമേണ ശരിയാവുകയും ചെയ്യും.
അബോര്ഷന് വേണ്ടി നടത്തുന്ന ശസ്ത്രക്രിയ അപകടകരമാണ് എന്നൊരു തോന്നല്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ സുരക്ഷിതരീതിയില്‍ നടത്തുന്ന അബോര്ഷന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ വരുന്നില്ലെന്നതാണ് വിശ്വാസം.
എന്നാല്‍ തക്കതായ കാരണമില്ലാതെ അബോര്ഷന് പോകാതിരിക്കുകയാണ് നല്ലത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അര്ഹതയില്ലെന്നോര്ക്കുക.



Click it and Unblock the Notifications
