Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രസവശേഷം മാനസികാരോഗ്യവും ശാരീരികാരോഗ്യവും തിരിച്ച് നേടാന്‍ പോസ്റ്റ്പാര്‍ട്ടം യോഗ: അശ്വനി സുന്ദരേശന്
പ്രസവശേഷം പല സ്ത്രീകളും പല വിധത്തിലുള്ള ശാരീരിക മാനസിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് പലരും വീണു പോവുന്നതും നാം കാണാറുണ്ട്. ഡിപ്രഷനും പ്രതിസന്ധികളും നിങ്ങളുടെ വരും ദിനങ്ങളെ കൂടുതല്‍ ഞെരിച്ചമര്‍ത്തുന്നത് പ്രസവ ശേഷമാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി നാം എപ്പോഴും ഓരോ സെക്കന്റിലും വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് പ്രസവാനന്തരം സ്ത്രീകളില്‍ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല.
യോഗ ഇതിന് നല്ലൊരു പ്രതിവിധിയാണ്. പലപ്പോഴും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ ചെറുക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി പ്രസവാനന്തരം യോഗ ചെയ്യാവുന്നതാണ്. .ഇത് നിങ്ങളുടെ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ കരുത്തും ഊര്‍ജ്ജവും നല്കുന്നു. പ്രസവാനന്തരം ചെയ്യേണ്ട യോഗ ഏതാണെന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും ഏകയോഗ വിദ്യാകേന്ദ്രത്തിലെ യോഗ ഇന്സ്ട്രക്റ്റര് അശ്വനി സുന്ദരേശന് കൂടുതല്‍ സംസാരിക്കുന്നു.

എന്താണ് പോസ്റ്റ്പാര്‍ട്ടം യോഗ?
പ്രസവ ശേഷം സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ കരുത്ത് നഷ്ടപ്പെടുന്നു. പലപ്പോഴും ശാരീരിക മാറ്റങ്ങള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, വൈകാരികമായുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. ഉറക്കമില്ലായ്മ, ഡിപ്രഷന്, മൂഡ് മാറ്റങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന യോഗയാണ് പോസ്റ്റ്പാര്‍ട്ടം യോഗ എന്ന് പറയുന്നത്. ഇത് ശാരീരീകവും മാനസികവുമായ ആരോഗ്യത്തെ വീണ്ടെടുക്കുന്നതിനും നിങ്ങളില്‍ പുതുജീവന്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
എപ്പോള്‍ ചെയ്ത് തുടങ്ങാം?
്പ്രസവ ശേഷം 45 ദിവസങ്ങള്‍ക്ക് ശേഷം പ്രസവാനന്തര യോഗ ചെയ്ത് തുടങ്ങാവുന്നതാണ്. 45 ദിവസത്തിന് ശേഷം നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി യോഗ ആരംഭിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശവും നിങ്ങളുടെ ആരോഗ്യസ്ഥിതിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് ശേഷം മാത്രമേ യോഗ ചെയ്യുന്നതിന് ശ്രമിക്കാവൂ.
ഗുണങ്ങള്‍ എന്തെല്ലാം?
സ്വാഭാവികമായും പ്രസവ ശേഷം സ്ത്രീകളില്‍ അമിതവണ്ണം, വയറ് ചാടുന്നത്, പുറം വേദന, ശാരീരിക ആകൃതിയിലെ പ്രശ്നങ്ങള്‍ എന്നിവ സ്ഥിരമാണ്. അതിനെല്ലാം പരിഹാരമായി നമുക്ക് പോസ്റ്റ്പാര്‍ട്ടം യോഗയെ കണക്കാക്കാവുന്നതാണ്. പ്രസവം കഴിയുമ്പോഴുണ്ടാവുന്ന ഉറക്കമില്ലായ്മയെ ചെറുക്കുന്നതിനും പ്രസവാനന്തരയോഗയിലൂടെ സാധിക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂഡ് മാറ്റങ്ങള്‍ എന്നിവയെഎല്ലാം പ്രതിരോധിക്കാന്‍ ഈ യോഗ സ്ഥിരമാക്കാവുന്നതാണ്.
പൊതുവായ അറിവുകള്‍
പ്രസവാനന്തരം യോഗ ചെയ്യുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. പലപ്പോഴും പ്രസവാനന്തരമുണ്ടാവുന്ന പ്രതിസന്ധികളെ മറികടക്കാന്‍ പ്രസവശേഷംവളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. പലപ്പോഴും ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധയും ഓരോരുത്തരും നല്‍കണം. നടുവേദന പോലുള്ളവയ്ക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ പ്രസവാനന്തരം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ഓരോരുത്തരും അവനവന്റെ ആരോഗ്യത്തിന് നല്‍കേണ്ടതുണ്ട്.



Click it and Unblock the Notifications
