Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
പ്രസവശേഷം തുടര്ച്ചയായുണ്ടാവുന്ന മലബന്ധം നിസ്സാരമല്ല: ബുദ്ധിമുട്ടിനേക്കാളേറെ അപകടം
മലബന്ധം എന്നത് വളരെയധികം ആരോഗ്യ പ്രശ്നങ്ങളെ നമുക്ക് സമ്മാനിക്കുന്ന ഒരു അസ്വസ്ഥതയാണ് എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് ചില അവസരങ്ങളില് ഇത് സാധാരണത്തേതിനേക്കാള് അപകടകരമായി മാറുന്നുണ്ട്. പ്രത്യേകിച്ച് പ്രസവത്തിന് ശേഷം. പല സ്ത്രീകളിലും പ്രസവത്തിന് ശേഷം മലബന്ധം ഒരു വലിയ പ്രശ്നമായി മാറുന്നുണ്ട്. പ്രസവത്തിന് ശേഷം മാത്രമല്ല ചിലരില് ഗര്ഭകാലത്തും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രസവ ശേഷവും ഇത് തുടരാവുന്നതാണ്. ഗര്ഭകാലത്ത് മലബന്ധവുമായു ബന്ധപ്പെട്ട പ്രശ്നങ്ങള് പലര്ക്കും അസ്വസ്ഥതകള് വര്ദ്ധിക്കുന്നു.
എന്നാല് ഇത് എപ്രകാരം കൈകാര്യം ചെയ്യണം എന്ന കാര്യത്തില് സംശയം വേണ്ട. പ്രസവം കഴിഞ്ഞ് അല്പ ദിവസത്തേക്ക് മലബന്ധത്തിനുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ജലാംശം നിലനിര്ത്തുന്നതിലൂടേയും ധാന്യങ്ങള് പഴങ്ങള് പച്ചക്കറികള് എന്നിവ കഴിക്കുന്നത് വരേയും ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാം. പ്രസവ ശേഷം മലബന്ധത്തെ ഇല്ലാതാക്കാന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, കാരണങ്ങള്, പരിഹാരങ്ങള് എന്തൊക്കെയെന്ന് നോക്കാം.

പ്രസവശേഷം മലബന്ധത്തിന്റെ കാരണങ്ങള്
പ്രസവ ശേഷം മലബന്ധത്തിന്റെ കാരണങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ശല്യപ്പെടുത്തുന്ന ഒരു പ്രതിസന്ധിയാണ് എന്ന കാര്യത്തില് സംശയം വേണ്ട. ഇതില് തന്നെ പലപ്പോഴും സി-സെക്ഷന് ശേഷം 3-4 ദിവസത്തേക്ക് സ്ത്രീകളില് മലബന്ധത്തിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ പെല്വിക് ഫ്ളോറ് പേശികള്ക്കുണ്ടാവുന്ന പ്രശ്നങ്ങളും ഇത്തരം അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
നിര്ജ്ജലീകരണം
ശരീരത്തില് ജലത്തിന്റെ അഭാവം സംഭവിക്കുന്നതിലൂടെ പലപ്പോഴും പ്രസവത്തിന് ശേഷം നിര്ജ്ജലീകരണം സംഭവിക്കുന്നത്. പ്രസവ സമയത്ത് ഛര്ദ്ദിക്കുകയോ അല്ലെങ്കില് രക്തനഷ്ടം സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥയില് പലപ്പോഴും ഇത്തരം അവസ്ഥകള് സ്ത്രീകള് അനുഭവിക്കേണ്ടി വരുന്നു. ഇത്തരം അവസ്ഥയില് പ്രതിരോധം തീര്ക്കേണ്ടതാണ്.

ഹോര്മോണ് മാറ്റങ്ങള്
ഗര്ഭിണിയാണ് എന്ന് അറിയുന്നതിന് മുന്പ് തന്നെ സ്ത്രീകളില് ഹോര്മോണ് മാറ്റങ്ങള് ഉണ്ടാവുന്നു. എന്നാല് പ്രസവ ശേഷം നിങ്ങളില് ഹോര്മോണ് സാധാരണ നിലയിലേക്ക് ആവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല് ഈ സമയം പലരിലും മലബന്ധം അനുഭവപ്പെടുന്നു. കൂടാതെ ഇരുമ്പിന്റെ അളവ് ശരീരത്തില് കുറയുമ്പോഴും ഇതേ പ്രശ്നങ്ങള് ഉണ്ടാവുന്നു.
പരിഹാരം
പ്രസവ ശേഷമുണ്ടാവുന്ന മലബന്ധം പെട്ടെന്ന് മാറുന്നുവെങ്കിലും ഇത് വിടാതെ പിന്തുടരുന്ന അവസ്ഥയില് പലപ്പോഴും ചികിത്സ ആവശ്യമായി വരുന്നുണ്ട്. സാധാരണ അവസ്ഥയില് ഒരാഴ്ചക്കുള്ളില് തന്നെ മലബന്ധം ഇല്ലാതാവുന്നു. എന്നാല് അതിന് ശേഷവും ഇത് തുടരുന്ന അവസ്ഥയെങ്കില് അല്പം ശ്രദ്ധിക്കണം. സാധാരണ അവസ്ഥയില് ആശുപത്രിയില് ഇതിന് പരിഹാരം കാണുന്നതിനുള്ള മാര്ഗ്ഗങ്ങള് അപ്പപ്പോള് തന്നെ നല്കാറുണ്ട്.

ധാരാളം വെള്ളം കുടിക്കുക
അടുത്ത ഒരു പരിഹാരമാര്ഗ്ഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ദിവസവും 8- 10 ഗ്ലാസ്സ് വെള്ളം വരെ കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ നിങ്ങള്ക്ക് എപ്പോള് ടോയ്ലറ്റില് പോവണമെന്ന് തോന്നുന്നുവോ എന്നാല് അതിന് ശ്രമിക്കണം. കൂടാതെ ഫൈബര് ധാരാളം അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ധാന്യങ്ങള്, ബ്രെഡ്, ഫൈബര്, പഴങ്ങള്, പച്ചക്കറികള് എന്നിവ ധാരാളം കഴിക്കാന് ശ്രദ്ധിക്കുക.
നടക്കുന്നത്
പലപ്പോഴും സി-സെക്ഷന് ശേഷം നടക്കുന്നത് അല്പം പ്രശ്നമുണ്ടാക്കുന്നതാണ്. എന്നാല് നിങ്ങള്ക്ക് പെട്ടെന്ന് രോഗമുക്തി വേണം എന്നുണ്ടെങ്കില് പതുക്കെ നടക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല കുടലിനെ ചെറിയ രീതിയില് ചലിപ്പിക്കുന്നതിനും സാധിക്കുന്നു. എന്നാല് നടക്കുന്നതിന് മുന്പ് ഡോക്ടറുടെ പരിശോധനയും അപ്രൂവലും നിര്ബന്ധമാണ്.



Click it and Unblock the Notifications
