Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവശേഷം ആഗ്രഹിക്കുന്ന അഴകളവ് ലഭിക്കാന്‍ ഡയറ്റ്
പ്രസവം എന്ന് പറയുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ഒരു സംഭവമാണ്. കാരണം പ്രസവ ശേഷം പലരിലും ഡിപ്രഷനും സമ്മര്‍ദ്ദവും എല്ലാം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ശാരീരികമായുണ്ടാവുന്ന മാറ്റങ്ങളാണ് പല വിധത്തിൽ നിങ്ങളിൽ പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കുന്നത്. പ്രസവത്തോടെ പലരും അമിതമായി വണ്ണം വെക്കുകയും തടി ഒരു ഭാരമായി മാറുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും അതികഠിനമായ വ്യായാമമുറകളും മറ്റും ചെയ്യുന്നവരുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.
ഗർഭകാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകളേക്കാൾ പലപ്പോഴും അതിന് ശേഷം ഉണ്ടാവുന്ന പ്രശ്നങ്ങളാണ് പലർക്കും അറിയാത്തത്. ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യണ്ടത് എന്ന കാര്യം പലർക്കും അറിയുകയില്ല. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ പ്രസവ ശേഷം ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അമിതവണ്ണത്തെ ഇല്ലാതാക്കി അഴകളവിനെ തിരിച്ച് പിടിക്കാൻ നമുക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാമാണ്. പെട്ടെന്ന് തന്നെ നിങ്ങൾക്ക് പഴയ നിങ്ങളിലേക്ക് തിരിച്ച് വരാൻ സാധിക്കുന്നുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്ന് നമുക്ക് നോക്കാം.

ഗർഭകാലത്ത് തടി
ഗർഭകാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അമിതവണ്ണം പലപ്പോഴും ഇത്തരത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഗർഭിണികളിൽ അമിതവണ്ണം ഉണ്ടാവുന്നത് നമ്മൾ അൽപം ശ്രദ്ധിക്കണം. പക്ഷേ അതിൽ കുഞ്ഞിന്‍റെ ഭാരം കൂടി ഉൾപ്പെടുന്നുണ്ട് എന്നതാണ് സത്യം. പ്ലാസന്‍റ, അംമ്നിയോട്ടിക് ഫ്ളൂയിഡ്, സ്തനങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ശരീരത്തിന്‍റെ ഭാഗമായി മാറുന്നുണ്ട്. എന്നാൽ പ്രസവ ശേഷം ഇവയെല്ലാം ശരീരത്തിൽ നിന്ന് കുറഞ്ഞിട്ടും പലരിലും പഴയ ശരീരഭംഗി തിരിച്ചെടുക്കാൻ സാധിക്കുന്നില്ല. അതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

കഴിക്കേണ്ട ഭക്ഷണങ്ങൾ
ചില ഭക്ഷണങ്ങള്‍ പ്രസവ ശേഷമുള്ള തടി വർദ്ധിപ്പിക്കുന്നതും ചിലത് തടി കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ തരത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാം. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം. എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന് നമുക്ക് നോക്കാം. ഇനി പറയുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ അത് നിങ്ങളിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

കുറഞ്ഞ അളവിൽ കൊഴുപ്പുള്ള പാൽ
പാൽ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. എന്നാല്‍ പാൽ കഴിക്കുമ്പോൾ അത് എങ്ങനെയെല്ലാം ശ്രദ്ധിച്ച് വേണം കഴിക്കേണ്ടത് എന്ന കാര്യം അറിഞ്ഞിരിക്കണം. കുറഞ്ഞ അളവിൽ കൊഴുപ്പുള്ള അല്ലെങ്കിൽ കൊഴുപ്പില്ലാത്ത പാൽ കഴിക്കാൻ ശ്രദ്ധിക്കണം. പാൽ കഴിക്കുമ്പോൾ കൊഴുപ്പുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളിൽ വണ്ണം കൂട്ടുന്നതിന് മാത്രമേ കാരണമാകുകയുള്ളൂ. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൊഴുപ്പ് കുറഞ്ഞ പാൽ കഴിക്കാവുന്നതാണ്.

മുഴുവൻ ധാന്യങ്ങൾ
ഓട്സ്, ഗോതമ്പ്, ബാർലി എന്നിവ ആരോഗ്യത്തിന് വളരെയധികം സഹായകമാണ്. ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്നതാണ് ഇത്. ചോറും മറ്റും കഴിച്ച് ഫാറ്റ് കൂട്ടുന്നതിനേക്കാൾ നല്ലത് ഇത്തരം ധാന്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പഴങ്ങൾ
ധാരാളം പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞിരിക്കണം. ധാരാളം പഴങ്ങൾ കഴിക്കുമ്പോള്‍ ഇത് ശരീരത്തിൽ ജലാംശം വളരെയധികം നിലനിർത്തുകയും നിങ്ങളിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിന് എന്നും പഴങ്ങൾ നൽകുന്ന പങ്ക് ചില്ലറയല്ല. ഇലക്കറികൾ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കൂടാതെ മുട്ടയും കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളിൽ അമിതവണ്ണത്തിൽ നിന്ന് പരിഹാരം നല്‍കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മത്സ്യം
മത്സ്യവും പ്രസവ ശേഷം നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ മത്സ്യം ഒരു കാരണവശാലും വറുത്ത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എല്ലാ മത്സ്യവും കഴിക്കാവുന്നതാണ്. കറി വെച്ച് കഴിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. അമിത വണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മത്സ്യം തന്നെയാണ് ഏറ്റവും ഉത്തമമായ പരിഹാരമാർഗ്ഗം. ഇത് പ്രസവ ശേഷം ഭക്ഷണത്തിന്‍റെ ഭാഗമാക്കാവുന്നതാണ്.

വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്നത് നമുക്കെല്ലാം അറിയാം. വെള്ളത്തിന് നമ്മുടെ ശരീരത്തിൽ വളരെയധികം പ്രാധാന്യം ഉണ്ട്. എന്നും ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വെള്ളത്തിനുള്ള പ്രാധാന്യം ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കണം.

കഴിക്കാൻ പാടില്ലാത്തത്
കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ആണ് മറ്റൊന്ന്. അതിൽ പ്രധാനപ്പെട്ടതാണ് കാപ്പി. കാപ്പി കഴിക്കുമ്പോൾ അത് നിങ്ങളിൽ അമിതവണ്ണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കണം. കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് കാപ്പി. ഇത് നിങ്ങളിൽ അമിതവണ്ണം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് കാപ്പി കുടിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. പ്രത്യേകിച്ച് പ്രസവ ശേഷം തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ. ഇത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. വറുത്തതും പൊരിച്ചതും പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

സോഫ്റ്റ് ഡ്രിങ്ക്സ്
സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നതിൻറെ കാര്യത്തിൽ എല്ലാവരും അൽപം മുന്നിലാണ്. എന്നാൽ പ്രസവ ശേഷം ഇത് കഴിക്കുന്നത് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നതിലൂടെ അത് ശരീരത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. പ്രസവ ശേഷം ഭക്ഷണത്തിൻറെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മുലപ്പാൽ നൽകുന്നത്
മുലപ്പാൽ നൽകുന്നത് അമ്മമാരിൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളില്‍ ഒന്നാണ്. മുലപ്പാൽ നല്‍കുന്നതിലൂടെ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി മുലപ്പാൽ നൽകുന്നത് സ്ഥിരമാക്കുക. ഇത് ശരീരത്തിലെ അമിതമായുള്ള കൊഴുപ്പിനെ പൂർണമായും അകറ്റി ശരീരത്തിന് ആകൃതിയും ആരോഗ്യവും നൽകുന്നു. മുലപ്പാൽ നൽകുന്നതിലൂടെ കുഞ്ഞിന് മാത്രമല്ല അമ്മക്കും ഗുണങ്ങൾ ധാരാളമാണ്.

വ്യായാമം
വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാൽ അമിതവണ്ണം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കാൻ പ്രസവ ശേഷം ചെയ്യാവുന്ന വ്യായാമങ്ങൾ ചെയ്യാന്‍ ശ്രമിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാൽ കൃത്യമായ വ്യായാമം എന്തൊക്കെ എങ്ങനെയൊക്കെ എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കണം.



Click it and Unblock the Notifications
