Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ
പ്രസവ ശേഷം ഈ വ്യായാമം സ്ത്രീകളെ സഹായിക്കും; ശരീരം വീണ്ടെടുക്കാന്‍
പ്രസവം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം മാനസികമായും ശാരീരികമായും തളര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടത് പ്രസവ ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കാര്യങ്ങളെയാണ്. ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ സ്ത്രീകളില്‍ പ്രശ്നങ്ങളും ആശങ്കകളും വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ ഉത്കണ്ഠകളും വര്‍ദ്ധിപ്പിക്കുന്നു. പ്രസവത്തെക്കുറിച്ചും പ്രസവ ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകളെക്കുറിച്ചും നാം മനസ്സിലാക്കേണം.

പ്രസവ ശേഷം തടിയും വയറും മാത്രമല്ല ശ്രദ്ധിക്കേണ്ടത്. മാനസികവും ശാരീരികവുമായി ഉണ്ടാവുന്ന അസ്വസ്ഥതകളെ ലഘൂകരിക്കുന്നതിന് കൂടി ശ്രദ്ധിക്കണം. ആരോഗ്യകരവും യോജിച്ചതുമായ ഗര്‍ഭധാരണത്തിനായി നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രസവ ശേഷം സ്ത്രീകള്‍ ആക്ടീവ് ആയി ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി നമുക്ക് ചില വ്യായാമങ്ങള്‍ നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

വ്യായാമത്തിന്റെ ഗുണങ്ങള്‍
നിങ്ങള്‍ പ്രസവ ശേഷം ചെയ്യുന്ന വ്യായാമത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പേശികളുടെ ആരോഗ്യത്തിനും ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വയറിലെ പേശികള്‍, പുറംഭാഗത്തെ പേശികള്‍, പെല്‍വിക് ഫ്ളോറുകള്‍ എന്നിവക്കെല്ലാം ശക്തി നല്കുന്നു. ഗര്‍ഭകാലത്ത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിത ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കുന്നു. പ്രസവാനന്തര വിഷാദത്തെ ഇല്ലാതാക്കകുന്നതിനും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നല്ല ഉറക്കത്തിനും പ്രസവാനന്തര വ്യായാമം സഹായിക്കുന്നു.

എപ്പോള്‍ തുടങ്ങണം?
വ്യായാമം എപ്പോള്‍ തുടങ്ങണം എന്നുള്ളത് പല സ്ത്രീകള്‍ക്കും അറിയില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എത്രയും പെട്ടെന്ന് തന്നെ വ്യായാമം ചെയ്ത് തുടങ്ങാവുന്നതാണ്. ശരീരം ആക്റ്റീവ് ആക്കി നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഇത്തരം വ്യായാമങ്ങള്‍. പ്രസവ ശേഷം രണ്ടാഴ്ചക്ക് ശേഷം നിങ്ങള്‍ക്ക് ഈ വ്യായാമം ചെയ്ത് തുടങ്ങാവുന്നതാണ്. വയറിലെ പേശികള്‍ വേര്‍പെടുത്തുന്നതിനും പെല്‍വിക് ഫ്ലോര്‍ പേശികളുടെ ശക്തിക്കും ഇത് സഹായിക്കുന്നു. എന്തൊക്കെ വ്യായാമങ്ങള്‍ ചെയ്യണം എന്ന് നമുക്ക് നോക്കാം.

നടക്കുക
ദിവസവും നടക്കുന്നത് പ്രസവ ശേഷം ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും 15 മുതല്‍ 20 മിനിറ്റ് നടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ എയറോബിക് വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ആഴ്ചയില്‍ 5 ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുക അല്ലെങ്കില്‍ ദിവസവും 10 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശീലമാക്കണം. ഇത് നിങ്ങളുടെ അസ്വസ്ഥതകളെ കുറക്കുന്നതിനും സഹായിക്കുന്നു.

ഭാരം കുറക്കുന്നതിന്
ശരീര ഭാരം കുറക്കുന്നതിന് വേണ്ടിയുള്ള വ്യായാമവും ശീലമാക്കേണ്ടതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഭാരോദ്വഹനം നടത്തണം. എന്നാല്‍ ഇത് ഡോക്ടറോടെ ചോദിച്ച് മാത്രമേ ചെയ്യാവുന്നതാണ്. എന്നാല്‍ ഉയര്‍ന്ന തീവ്രതയുള്ള വ്യായാമങ്ങള്‍ ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ സ്വാഭാവിക പ്രസവമാണെങ്കില്‍ 6 ആഴ്ചയും സിസേറിയന് ആണെങ്കില്‍ 12 ആഴ്ചയും ചെയ്യേണ്ടതാണ്. ഇത് പെല്‍വിക് ഫ്ളോറുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇതോടൊപ്പം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഫിസിയോ തെറാപ്പിസ്റ്റ് എന്തൊക്കെ വ്യായാമങ്ങള്‍ ഒഴിവാക്കണം എന്ന് പറയുന്നത് എന്നുള്ളത് നോക്കണം.

എപ്പോള്‍ നിര്‍ത്തേണ്ടത്?
നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ നോക്കാം. എപ്പോള്‍ പ്രസവാനന്തര വ്യായാമം നിര്‍ത്തണം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. വയറുവേദന, നെഞ്ച് ഭാഗത്ത് പെട്ടെന്ന് വേദനയോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ വ്യായാമം ചെയ്യുന്നത് അല്പം ശ്രദ്ധിച്ച് വേണം. ഇവര്‍ ഫിസിയോതെറാപ്പിസ്റ്റുമായി ബന്ധപ്പെടണം. ശേഷം നിങ്ങള്‍ക്ക് അനുയോജ്യമായ വ്യായാമങ്ങള്‍ ചെയ്യയുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കണം
most read:പ്രസവശേഷമുള്ള കുളി നിസ്സാരമല്ല: പ്രസവാരോഗ്യത്തിന്റെ അടിസ്ഥാനം



Click it and Unblock the Notifications