Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുലപ്പാല്‍ വരുന്നില്ലെങ്കില്‍....
കുഞ്ഞിന് മുലയൂട്ടുന്നത് മാതൃത്വത്തിന്റെ ഏറ്റവും മഹനീയ നിമിഷങ്ങളിലൊന്നാണ്. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിനും മാനസിക അടുപ്പത്തിനും അവശ്യം വേണ്ട ഒന്നാണിത്.
പ്രസവശേഷം, പ്രത്യേകിച്ച് സിസേറിയനെങ്കില്‍ ആദ്യ ഒന്നു രണ്ടു ദിവസം മുലപ്പാല്‍ വരുവാന്‍ പ്രയാസമുണ്ടാകും. പിന്നീട് കുഞ്ഞ് വലിച്ചു കുടിയ്ക്കുന്നതിനൊപ്പം ആവശ്യമുള്ള മുലപ്പാല്‍ ശരീരം ഉല്പാദിപ്പിച്ചു തുടങ്ങുകയും ചെയ്യും.
മുലയൂട്ടുന്ന സ്ത്രീകള്‍ക്കു വേണ്ട വിറ്റാമിനുകള്‍
എന്നാല്‍ ചിലപ്പോള്‍ മുലപ്പാല്‍ വരുന്ന നാളികള്‍ തടസപ്പെടുന്നതു കാരണം സ്ത്രീകളില്‍ പാല് വരുന്നതു കുറയാം. മുലപ്പാല്‍ കെട്ടി നില്ക്കുന്നതു കാരണം സ്തനങ്ങളില്‍ ചുവപ്പും തിണര്പ്പുമുണ്ടാകാം. കുഞ്ഞിന് ഇത് വേണ്ട രീതിയില്‍ പാല് ലഭിയക്കുന്നതു തടയുകയും ചെയ്യുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ബ്രെസ്റ്റ് പമ്പ്
ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാല് വലിച്ചെടുത്തു സൂക്ഷിയ്ക്കാം. ഇത് മുലപ്പാല്‍ സ്തനങ്ങളില്‍ കെട്ടി നില്‍ക്കുന്നത് തടയുകയും ചെയ്യും.

ചൂടു പിടിയ്ക്കാം
മാറിടത്തില്‍ ചെറുതായി ചൂടു പിടിയ്ക്കാം. ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി് മാറിടത്തില്‍ വയ്ക്കാം. ഇത് മുലപ്പാല്‍ ഊറി വരുന്ന നാളികളിലെ തടസങ്ങള്‍ നീക്കുകയും ചെയ്യും.

മസാജ്
സ്തനത്തില്‍ ചെറുതായി മസാജ് ചെയ്യുക. ഇത് ഗുണം ചെയ്യും.

വെള്ളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുക. മുലപ്പാല്‍ ഉല്പാദനത്തിനും നാളികളിലെ തടസങ്ങള്‍ അകറ്റുന്നതിനും ഇത് സഹായിക്കും.

മരുന്നുകള്‍
അത്യാവശ്യമെങ്കില്‍ ഡോക്ടറുടെ നിര്ദേശാനുസാരണം മരുന്നുകള്‍ കഴിയ്ക്കാം.

ചൂടുവെള്ളത്തില്‍ കുളി
ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും ഗുണം നല്‍കും.

പാല് നല്കുമ്പോള്
കുഞ്ഞിന് പാല് നല്കുമ്പോള് വിവിധ പൊസിഷനുകള്‍ പരീക്ഷിയ്ക്കുക. ഇത് പാലുല്പാദനത്തിനു സഹായിക്കും.

ഇടയ്ക്കിടെ മുലയൂട്ടുക
കുഞ്ഞിനെ ഇടയ്ക്കിടെ മുലയൂട്ടുക. സ്തനനാളികളില് നിന്നും പാലുല്പാദനം വര്‍ദ്ധിയ്ക്കുവാന്‍ ഇത് ഇടയാക്കും.



Click it and Unblock the Notifications
