Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മുലപ്പാല്‍ കൂട്ടാന്‍ പ്രകൃതിദത്ത വഴികള്‍
കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാലിനോളം നല്ലതായി മറ്റൊന്നുമില്ല. എന്നാല്‍, പലപ്പോഴും കുഞ്ഞിനാവശ്യമുള്ള പാല് നല്കാന് അമ്മമാര്‍ക്ക് കഴിയാതെ വരുന്നു. മുലപ്പാല്‍ ഉത്പാദനം കുറയുന്നതാണ് ഇതിന് കാരണം.
പാലുണ്ടാകുന്നത് കുറഞ്ഞാല്‍ ഉടന്‍ മരുന്നു കഴിക്കേണ്ട ആവശ്യമില്ല. മുലപ്പാല്‍ കൂടുതല്‍ ഉണ്ടാകാന്‍ പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു നോക്കാം.

ബ്രെസ്റ്റ് പമ്പ്
കുഞ്ഞിന് മുലനല്കി കഴിഞ്ഞുള്ള ഇടവേളകളില്‍ പാല് വലിച്ചെടുക്കുന്നത് കൂടുതല്‍ മുലപ്പാലുണ്ടാകാന്‍ സഹായിക്കും. കുഞ്ഞിന് പാല് നല്കി അഞ്ച് മിനുട്ടിന് ശേഷമെ ഇത് ചെയ്യാവു. ആവശ്യകത കൂടുന്നതിനനുസരിച്ച് പാലിന്റെ ഉത്പാദനവും കൂടും. ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ഇതു ചെയ്യാം.

രണ്ട് മുലകളും മാറി നല്‍കുക
രണ്ട് മുലകളും മാറി മാറി നല്‍കുന്നത് മുലപ്പാലിന്റെ ഉത്പാദനം കൂട്ടാന്‍ സഹായിക്കും. കുട്ടി നന്നായി വലിച്ചു കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കുഞ്ഞ് നന്നായി പാല് കുടിക്കുന്നുണ്ടെങ്കില് പാലിന്റ ഉത്പാദനവും കൂടും. ഓരോ തവണയും പാല് കൊടുക്കുമ്പോള്‍ രണ്ട്-മൂന്ന് തവണ മുലകള്‍ മാറി നല്‍കുക.

മുലകള്‍ അമര്‍ത്തി പാലുകൊടുക്കുക
പാല് കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മുലകള്‍ ഇടയ്ക്കിടെ അമര്‍ത്തി കൊടുക്കുന്നത് കുട്ടിക്ക് മുഴുവന്‍ പാലും കിട്ടാന്‍ സഹായിക്കും. ഓരോ പ്രാവശ്യവും മുലയിലുള്ള മൊത്തം പാലും കുഞ്ഞിന് കിട്ടിയെന്ന് ഉറപ്പ് വരുത്തുക.

ഉലുവ
ഉലുവ കഴിക്കുന്നത് മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്തും. ഇത് ചിലപ്പോള്‍ വായുവിന്റെ പ്രശ്നം ഉണ്ടാക്കിയേക്കും.

മദേഴ്സ് ടീ
ഉലുവ വയറ്റില്‍ ചെല്ലാനുള്ള മറ്റൊരു മാര്‍ഗ്ഗമാണിത്. ഉലുവ, ജീരകം തുടങ്ങിയ വിവിധ ഉല്പന്നങ്ങള് ചേര്‍ത്ത ചായയാണിത്.
ധാരാളം അമ്മമാര്‍ ഔഷധഗുണമുള്ള ഈ പാനീയം കഴിക്കാറുണ്ട്. എന്നാല്‍, ഇത് ഉപയോഗിക്കുമ്പോള്‍ ചില അമ്മമാര്‍ക്ക് വയറിന് പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. മേപ്പിള്‍ സിറപ്പിന്റെ മണമാണിതിന് .

ആഹാരങ്ങള്‍
പാല് ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്ന വിവിധതരം ആഹാരങ്ങള്‍ വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ നിങ്ങള്‍ക്കു തന്നെ അവ ഉണ്ടാക്കാം. ഇത് മുലപ്പാലിന്റെ ഉത്പാദനം കൂട്ടും.ഓട്സ് അടങ്ങിയ ആഹാരങ്ങള്‍ കൂടുതല്‍ പാല് ചുരത്താന്‍ സഹായിക്കും.

പോഷകങ്ങള്‍
പാലുത്പാദിപ്പിക്കുന്നതിന് ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് മുലപ്പാല്‍ ഏറെ ഉണ്ടാവുന്നതിന് ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ കഴിക്കുക.

ബിയര്‍
മുലപ്പാല്‍ ഉത്പാദനം ഉയര്‍ത്താന്‍ ബിയര്‍ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍, ഡോക്ടറോട് നിര്‍ദ്ദേശം ചോദിച്ചിട്ടുമാത്രം ഇത് ചെയ്യുക.

സമ്മര്‍ദ്ദം കുറയ്ക്കുക
മാനസിക സമ്മര്‍ദ്ദങ്ങള്‍ പരമാവധി കുറയ്ക്കുക. സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കില്‍ ഓക്സിടോസിന്റെ ഉത്പാദനം കൂടും. ഇത് പാലുത്പാദനം കുറയ്ക്കും.

കുഞ്ഞിനെ ഒപ്പം ഉറക്കുക
കുഞ്ഞിനെ ഒപ്പം കിടത്തി ഉറക്കുന്നത് കൂടതല്‍ നേരം പാല് നല്കാന് സഹായിക്കും. കൂടുതല്‍ പാല് നല്‍കുന്നത് കൂടുതല്‍ പാല് ഉത്പാദിപ്പിക്കാന്‍ സഹായിക്കും.

ഓട്സ്
ഓട്സ് എല്ലാ ദിവസവും കഴിക്കുന്നത് മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്തും. മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്തുന്ന പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
