Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുലപ്പാല്‍ നല്‍കൂ, തടി കുറയും.

ഭക്ഷണവും പ്രസവാന്തരമുള്ള വണ്ണം വയ്ക്കലിനും വണ്ണം കുറയ്ക്കലിനും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക.
പ്രസവാനന്തര ശുശ്രൂഷ മിക്കവാറും സ്ഥലങ്ങളില്‍ പതിവാണ്. അമ്മയ്ക്ക് പ്രസവത്തിലൂടെ നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചെടുക്കുക, കുഞ്ഞിന് നല്ല പോഷകം ലഭിക്കുന്ന എന്ന ഉദ്ദേശ്യത്തോടെ പല മരുന്നുകളും പ്രസവശേഷം സ്ത്രീക്കു നല്‍കും. ഇവയില്‍ ഇറച്ചി മുതല്‍ നെയ്യു വരെയുണ്ടാകും. ഇവ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക. പ്രസവശേഷം തടി വല്ലാതെ കൂട്ടുന്നതില്‍ ഇത്തരം ഭക്ഷണങ്ങള്‍ക്കും പ്രധാന പങ്കുണ്ട്.
പോഷകമുള്ള ഭക്ഷണങ്ങളെന്നാല് പച്ചക്കറികളും പഴവര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം പെടും. ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കണം. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. കൊഴുപ്പു കളയാനും മുലപ്പാല്‍ ധാരാളമുണ്ടാകാനും ഇത് സഹായിക്കും.
തടി കൂടിയെന്നുള്ള ടെന്‍ഷന്‍ കളയുക. ടെന്‍ഷന്‍ പലരിലും വീണ്ടും തടി കൂട്ടുകയേയുള്ളൂ. ഒന്‍പതു മാസം കൊണ്ട് കൂടിയ തടി ഒന്‍പത് ദിവസം കൊണ്ട് കളയണമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ഇത് പരസ്യങ്ങളില്‍ മാത്രമേ സാധ്യമാകൂ. ഇത്തരം കഥകള്‍ക്കും പ്രലോഭനങ്ങള്‍ക്കും പുറമെ പോകാതിരിക്കുക. മാത്രമല്ലാ, ഏതു വിധേനയും തടി കുറയ്്ക്കാന്‍ ശ്രമിക്കുന്നത് അമ്മയുടെ ആരോഗ്യത്തെ ബാധിക്കും. കുഞ്ഞിനു ലഭിക്കുന്ന മുലപ്പാലിനേയും.



Click it and Unblock the Notifications
