Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രസവശേഷം തടി കുറയ്ക്കാം
പ്രസവശേഷം സ്ത്രീകള്‍ തടിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ഇങ്ങനെയില്ലാതിരുന്നാലാണ് ആളുകള്‍ അദ്ഭുതപ്പെടുക. എന്നാല്‍ അതുപോലാണോ ഐശ്വര്യാറായ്. ഈ മുന്‍ ലോകസുന്ദരി പ്രസവശേഷം തടിച്ചുവെന്നു പറഞ്ഞ് മാധ്യമങ്ങളുണ്ടാക്കാത്ത കോലാഹലമില്ല. പെട്രോള്‍ വില വര്‍ദ്ധനയേക്കാളും സാമ്പത്തിക മാന്ദ്യത്തേക്കാളുമെല്ലാം ഇന്ത്യയെ ഇത് പിടിച്ചു കുലുക്കിയ പോലെയായി.

പ്രസവശേഷം തടി കുറയ്ക്കാന്‍ ധാരാളം വഴികളുണ്ട്. ആര്‍ക്കും പരീക്ഷിക്കാവുന്ന ചില വഴികള്‍.
ഗര്‍ഭിണിയായിരിക്കെ 12 കിലോ വരെ തൂക്കം കൂടുന്നത് ആരോഗ്യകരമാണെന്നാണ് പറയുക. ഇരട്ടക്കുട്ടികളാണെങ്കില്‍ ഇത് 18-22 കിലോ വരെയാകാം. വേണ്ടതിലും ഭാരം കുറഞ്ഞ സ്ത്രീകള്‍ 13-18 കിലോ വരെ കൂടാം. ശരീരഭാരം കൂടുതലാണെങ്കില്‍ ഇത് 7-11 കിലോ വരെയും.
പ്രസവശേഷം ഭാരം കുറയ്ക്കാന്‍ വേണ്ടി ഉടനെ ഡയറ്റിംഗ് തുടങ്ങുന്നത് നല്ലതല്ല. പ്രസവത്തെ തുടര്‍ന്ന് ശരീരം പൂര്വാവസ്ഥയിലേക്കു മടങ്ങാന്‍ സമയം പിടിക്കും. മുലയൂട്ടുന്നവര്‍ കുഞ്ഞിന് രണ്ടു മാസമെങ്കിലും പ്രായമാവുന്നതു വരെ വണ്ണം കുറയ്ക്കാനുള്ള ഡയറ്റിംഗും മറ്റുമെടുക്കരുതെന്നു പറയും.

പ്രസവം കഴിഞ്ഞ് ശരീരം പൂര്‍വസ്ഥിതിയിലായാല്‍ വ്യായാമങ്ങളാകാം. ഇത് തടി കുറയ്ക്കുമെന്നു മാത്രമല്ലാ, പ്രസവശേഷം അനുഭവപ്പെടാറുള്ള ഡിപ്രഷന് മാറ്റുകയും ചെയ്യും. സിസേറിയന് കഴിഞ്ഞവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.് ഇവര്‍ക്കും ചെയ്യാവുന്ന ഏറ്റവും ലഘുവായ വ്യായാമമാണ് നടക്കുകയെന്നത്.



Click it and Unblock the Notifications
