Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രസവശേഷം തടി കുറയ്ക്കാം
പ്രസവശേഷം തടി കുറയ്ക്കുന്നതിന് മാര്‍ഗങ്ങളുമുണ്ട്. നല്ല വ്യായാമവും ഒപ്പം ഭക്ഷണനിയന്ത്രണവുമാണ് ഇതില്‍ പ്രധാനം.

പാല് കുടിയ്ക്കുന്ന കുഞ്ഞുള്ളപ്പോള്‍ ഡയറ്റിന്റെ പേരില്‍ പട്ടിണി കിടക്കാന്‍ പറ്റില്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും.
എന്നാല്‍ പ്രസവശുശ്രൂഷയുടെ പേരില്‍ കണ്ണില്‍ കിട്ടുന്നതെന്തും എടുത്തു കഴിയ്ക്കരുത്. പോഷകഗുണമുള്ള, അധികം കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കണം. വറുത്ത സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സൂപ്പ്, ജ്യൂസുകള്‍ എന്നിവ കഴിയ്ക്കുക. ഇത് കുഞ്ഞിനുള്ള പോഷകം കുറയാതെ തന്നെ അമ്മയുടെ ശരീരഭാരം കുറയ്ക്കും.
തടി കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. മുലയൂട്ടലിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് നഷ്ടപ്പെടും. വാട്ടര്‍ വെയ്റ്റ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. 200 മുതല്‍ 500 കലോറി വരെ കൊഴുപ്പ് മുലയൂട്ടലിലൂടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെടും.
വ്യായാമം തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇതിന് ഉചിതമായ സമയം തെരഞ്ഞെക്കണമെന്നു മാത്രം. സാധാരണ പ്രസവം കഴിഞ്ഞവര്‍ ഒന്നു രണ്ടാഴ്ചക്കകം ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം. നടക്കുക, വീട്ടുജോലികള്‍ ചെയ്യുക എന്നിവ നല്ല വ്യായാമങ്ങള്‍ തന്നെ. അല്ലാതെ ജിമ്മില്‍ പോയാലേ വ്യായാമമാകൂ എന്നില്ല.
സിസേറിയന് കഴിഞ്ഞവര്‍ മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രം വ്യായാമം ചെയ്തു തുടങ്ങുക. വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് അത്യാവശ്യമാണ്. സിസേറിയന് ചെയ്തവര്‍ ആറുമാസമെങ്കിലും കഴിയാതെ കഠിനവ്യായാമങ്ങള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇത്തരക്കാര്‍ക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമമാണ് നടത്തം.
തടി കുറയ്ക്കാന്‍ ഐശ്വര്യാ റായിക്കും കഴിയുമെന്ന് ഇപ്പോള്‍ മനസിലായില്ലേ..



Click it and Unblock the Notifications
