Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രസവശേഷം തടി കൂടുമ്പോള്‍
ഐശ്വര്യ റായിയുടെ തടിയാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര പ്രശ്നം. പ്രസവശേഷം ഉടനെടുത്ത ചിത്രങ്ങളില്‍ ഐശ്വര്യക്ക് അധികം വണ്ണമില്ല. പിന്നീട് ആറുമാസത്തിനപ്പുറം എന്തു പറ്റിയെന്ന ചിന്തകള്‍. തടി കൂടിയതിനും തടി കുറയ്ക്കുന്നതിനും ഉള്ള മാര്‍ഗങ്ങള്‍.

പ്രസവശേഷം സ്ത്രീകള്‍ക്ക് തടി കൂടുന്നത് സാധാരണം. ഗര്‍ഭകാലത്തും തൂക്കം കൂടും. സാധാരണ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്ത് കുടൂതല്‍ ഭക്ഷണം കഴിയ്ക്കാന്‍ അമ്മയോട് ആവശ്യപ്പെടുന്നത് സാധാരണം. ഇതാണ് വണ്ണം കൂടാന്‍ പ്രധാന കാരണം.
പ്രസവശേഷവും സ്ത്രീകള്‍ തടിച്ചു കാണുന്നതിന് കാരണങ്ങള്‍ ഒന്നല്ലാ,പലതുണ്ട്.
ഗര്‍ഭ, പ്രസവകാലത്തോട് അനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രധാന കാരണം. പ്രസവശേഷം ഹോര്‍മോണ്‍ ഉല്പാദനം സാധാരണ ഗതിയിലാകാന്‍ സമയം പിടിക്കും.
ഗര്‍ഭകാലത്ത് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പും പ്രസവശേഷമുള്ള ശരീരഭാരത്തിന് മറ്റൊരു പ്രധാന കാരണമാണ്. വ്യായാമം കൊണ്ടു മാത്രമെ ഇത്തരം കൊഴുപ്പ് മാറ്റാനാകൂ.
പ്രസവശേഷം തടി കുറയാത്തതിന് മറ്റൊരു കാരണമുണ്ട്. വാട്ടര്‍ വെയ്റ്റ്. ഗര്‍ഭകാലത്ത് ശരീരം ധാരാളം വെള്ളം സംഭരിക്കും. ഇത് ശരീരത്തില്‍ നിന്നും നഷ്ടപ്പെടാനും സമയം പിടിക്കും. പ്രസവശേഷം വീര്‍ത്ത പോലെ കാണപ്പെടുന്നതിന്റെ പ്രധാന കാരണം ഈ വാട്ടര്‍ വെയ്റ്റാണ്.
ചില സ്ത്രീകളില്‍ പ്രസവശേഷം ഡിപ്രഷന് കാണപ്പെടാറുണ്ട്. ചിലപ്പോള്‍ ഡിപ്രഷന് ചിലരെ തടിപ്പിക്കും. കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ വേണ്ട വിധത്തില്‍ ഉറങ്ങാന്‍ സാധിച്ചെന്നു വരില്ല. ഇതും ചിലപ്പോഴെല്ലാം ചിലരുടെ ശരീരം തടിപ്പിക്കും.



Click it and Unblock the Notifications
