ഗര്‍ഭകാലം ഈ വേദനകള്‍ ശ്രദ്ധിക്കേണ്ടവ: വൈദ്യസഹായം ഉടന്‍ വേണം

ഗര്‍ഭകാലം എന്നത് അസ്വസ്ഥതകളുടേതാണ്. മാനസികമായും ശാരീരികമായും അസ്വസ്ഥതകള്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന സമയമാണ് ഇത്. എന്നാല്‍ അതിലുപരി ഗര്‍ഭധാരണത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും ഉള്ള സന്തോഷങ്ങളും ഓരോ സ്ത്രീയിലും ഉണ്ടായിരിക്കും. എങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വലക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കേണ്ട ചില വേദനകള്‍ ഉണ്ട്. പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന ചെറിയ വേദന പോലും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭകാലം ആദ്യത്തെ ട്രൈമസ്റ്റര്‍ മുതല്‍ തന്നെ വേദനകള്‍ ആരംഭിക്കുന്നു. ഇതില്‍ വയറു വേദനയും സ്വകാര്യഭാഗത്തെ ചെറിയ രീതിയിലുള്ള വേദനയും സ്തനങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതയും എല്ലാം സാധാരണമാണ്.

Pelvic Pain During Pregnancy

എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അതുകൊണ്ട് ഇത്തരം ചെറിയ വേദനകളില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ രണ്ടാം ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ വേദനകള്‍ക്ക് അല്‍പം ആശ്വാസം വരുന്നു. എങ്കിലും രണ്ടാമത്തെ ട്രൈമസ്റ്ററില്‍ പെല്‍വിക് ഏരിയയിലേക്ക് സമ്മര്‍ദ്ദം കൂടുമ്പോള്‍ അത് ചെറിയ രീതിയില്‍ പെല്‍വിക് പെയിന്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഇത് ഗര്‍ഭപാത്രം വികസിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന വേദനയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്തരം വേദനകളെ നാം അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. അവ എന്തൊക്കെ തരത്തിലുള്ളതാണ് എന്ന് നോക്കാം.

പെല്‍വിക് വേദനയുടെ വിവിധ തരത്തില്‍

Pelvic Pain During Pregnancy

പെല്‍വിക് വേദന അതികഠിനമല്ലാതിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് കൂടുതല്‍ നീണ്ട് നില്‍ക്കുന്നതും അതികഠിനമായതുമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് അല്‍പം ഗുരുതരാവസ്ഥ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാക്കുന്നതാണ്. ഇടക്കിടെയുണ്ടാവുന്ന പെല്‍വിക് വേദന നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നതാണ്. ഇടക്കിടെ വന്നു പോവുന്ന പെല്‍വിക് ഏരിയയിലെ വേദന ഈ സമയത്ത് സാധാരണമാണ്. എന്നാല്‍ അതല്ലാതെ അതികഠിനവും കുത്തുന്ന തരത്തിലുള്ളതുമായ വേദന അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. എന്താണ് ഇതിന്റെ പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ആരിലൊക്കെ വേദനക്ക് സാധ്യത?

Pelvic Pain During Pregnancy

പെല്‍വിക് ഭാഗത്തെ വേദന ആരിലൊക്കെയാണ് കൂടുതല്‍ കാണപ്പെടുന്നത് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഗര്‍ഭകാലം പെല്‍വിക് ഭാഗത്ത് വേദന കാണപ്പെടുന്നത് സാധാരണമാണ്. ഗര്‍ഭപാത്രം ഓരോ ദിവസവും വലുതാവുന്നതിന്റെ ഫലമായാണ് ഇത്തരം വേദനകള്‍ ഉണ്ടാവുന്നത്. ചിലരില്‍ എന്‍ഡോമെട്രിയോസിസ്, അല്ലെങ്കില്‍ ഫൈബ്രോയ്ഡ് പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ വേദന അല്‍പം കഠിനമായേക്കാം. എന്നാല്‍ ഇത്തരം വേദനകള്‍ അല്‍പം കഠിനമായതും അല്ലെങ്കില്‍ ഉറക്കത്തിന് തടസ്സം നില്‍ക്കുന്നതും ആയിരിക്കും. പലപ്പോഴും ഗുരുതരമായ പെല്‍വിക് വേദനയിലേക്ക് നയിക്കുന്ന ചില സാധാരണ കാരണങ്ങള്‍ എന്ന് പറയുന്നത് മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ലുകള്‍, എന്‍ഡോമെട്രിയോസിസ് എന്നിവയെല്ലാമാകാം. എന്തൊക്കെ കാരണങ്ങള്‍ ആണ് ഗര്‍ഭകാലത്ത് വേദന ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

വികസിക്കുന്ന ഗര്‍ഭപാത്രം

Pelvic Pain During Pregnancy

ഗര്‍ഭധാരണം ഓരോ ഘട്ടവും പുരോഗമിക്കുമ്പോള്‍ വളരുന്ന കുഞ്ഞിനെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഗര്‍ഭപാത്രം വലുതാവുന്നു. ഈ അവസ്ഥയില്‍ അതായത് 12-ാം ആഴ്ചയുടെ അവസാനത്തില്‍ പെല്‍വിക് ഭാഗത്ത് വേദനയുണ്ടാവുന്നു. മൂന്നാം ട്രൈമസ്റ്ററിലേക്ക് എത്തുന്നതോടെ പലപ്പോഴും ഒരു തണ്ണിമത്തന്റെ അത്രയും വലിപ്പത്തില്‍ ഗര്‍ഭപാത്രം വലുതാവുന്നു. ഇതിന്റെ ഫലമായി സെക്കന്റ് ട്രൈമസ്റ്റര്‍ മുതല്‍ തന്നെ ഗര്‍ഭപാത്രം സ്‌ട്രെച്ച് ചെയ്യപ്പെടുന്നു. ഇതാണ് ഇടക്കിടെയുണ്ടാവുന്ന പെല്‍വിക് വേദനയുടെ സാധാരണ കാരണം എന്ന് പറയുന്നത്.

എന്‍ഡോമെട്രിയോസിസ്

Pelvic Pain During Pregnancy

സ്ത്രീകളില്‍ എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയില്‍ പലപ്പോഴും വേദന അധികമാവുന്നു. ഗര്‍ഭകാലത്ത് ഇത് അതിഭയങ്കരമായ വേദന ഉണ്ടാക്കുന്നു. പെല്‍വിക് ഭാഗത്താണ് ഇവരില്‍ വേദന വര്‍ദ്ധിക്കുന്നത്. മാത്രമല്ല ഇവരില്‍ ഈസ്ട്രജന്റെ ഉയര്‍ന്ന അളവ് ഗര്‍ഭപാത്രത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചക്ക് കാരണമാകുന്നു. എന്നാല്‍ രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുന്നതിന് ഓരോ സമയം കഴിയുന്തോറും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ചിലരില്‍ പ്രൊജസ്സറ്റിറോണിന്റെ വര്‍ദ്ധനവും ഇത്തരം വേദനകള്‍ക്ക് കാരണമാകുന്നുണ്ട്.

മൂത്രനാളി അണുബാധ (UTI)

Pelvic Pain During Pregnancy

മൂത്രാശയ അണുബാധ പെല്‍വിക് വേദനക്ക് കാരണമാകുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ഇത് പെല്‍വിക് വേദന അതികഠിനമാക്കുന്നു. ഇ കോളി പോലുള്ള ബാക്ടീരിയകളാണ് ഇത്തരത്തില്‍ മൂത്രനാളിയിലേക്കും മൂത്രസഞ്ചിയിലേക്കും എത്തുന്നതും അത് വഴി അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നതും. പ്രത്യേകിച്ച് 6-24 ആഴ്ച വരെയുള്ള ഗര്‍ഭകാലത്ത് ഇത് സാധാരണമാണ്. ഇതിന്റെ ഫലമായി പെല്‍വിക് വേദന വര്‍ദ്ധിക്കുന്നു. സാധാരണ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്. കൃത്യസമയത്ത് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചിലരില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇത് പെട്ടെന്ന് എത്തുന്നു.

പെല്‍വിക് കോശജ്വലന രോഗം (PID)

Pelvic Pain During Pregnancy

പലരിലും ഈ അവസ്ഥ ഗര്‍ഭകാലത്ത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരമാക്കരുത്. ഇത് അപകടകരമായ സങ്കീര്‍ണതകളാണ് ഉണ്ടാക്കുന്നത്. ലൈംഗികമായി പകരുന്ന രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് ഗര്‍ഭപാത്രത്തിലേക്കോ അണ്ഡാശയത്തിലേക്കോ കൂടുതല്‍ അസ്വസ്ഥതകളും അപകടങ്ങളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് പ്രസവത്തിന് ശേഷവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മൂത്രത്തിലെ കല്ലുകള്‍

Most read: ഗര്‍ഭിണികള്‍ക്കുണ്ടായിരിക്കേണ്ട ശരാശരിഭാരം: അതില്‍ കൂടിയാല്‍ അത്യധികം അപകടം

Pelvic Pain During Pregnancy

പല സ്ത്രീകളും ഇത്തരം വേദനകള്‍ വളരെ ഗൗരവമായി എടുക്കുന്നവരല്ല. മൂത്രത്തില്‍ കല്ല് ഉണ്ടെങ്കില്‍ അതിന് കൃത്യമായ ചികിത്സ തന്നെ ആവശ്യമാണ്.. മൂത്രത്തില്‍ ഉണ്ടാവുന്ന കാല്‍സ്യം, ലവണങ്ങള്‍ എന്നിവ അടങ്ങിയ കല്ലുകളാണ് ഉണ്ടാവുന്നത്. ഇത് അടിവയറ്റിലേക്കും അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാഗത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി മൂത്രത്തില്‍ കല്ല് ഉണ്ടാവാം. ഗര്‍ഭകാലത്ത് ഈ വേദന അല്‍പം ഭീകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പെല്‍വിക് ഏരിയയില്‍ കൂടുതല്‍ വേദന ഉണ്ടാക്കുന്നു.

ഫൈബ്രോയിഡുകള്‍

Pelvic Pain During Pregnancy

ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ ക്യാന്‍സറല്ലാതെ ഗര്‍ഭപാത്രത്തിന് അകത്തോ പുറത്തോ ഉണ്ടാക്കുന്ന വളര്‍ച്ചയാണ്. ഇത് വേദത്തിലാണ് വളരുന്നത്. പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ മാത്രം കാണപ്പെടുന്ന ഫൈബ്രോയ്ഡുകള്‍ ഉണ്ട്. ഇത് അപകടകരമായ തരത്തില്‍ നിങ്ങളില്‍ വേദന ഉണ്ടാക്കുന്നു. പലപ്പോഴും രണ്ടാം ട്രൈമസ്റ്ററില്‍ ഇതിന്റെ വേദന അല്‍പം കഠിനമാവുന്നു. ഇതോടൊപ്പം സാധാരണ പെല്‍വിക് പെയിന്‍ കൂടി ഉണ്ടാവുന്നത് അല്‍പം ഗുരുതരമായ അവസ്ഥയിലേക്ക്, അത് വേഗത്തില്‍ പുരോഗമിക്കുകയും ചുവന്ന ഡീജനറേഷന്‍ എന്ന അവസ്ഥയ്ക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ചിലരില്‍ ഗര്‍ഭാവസ്ഥയില്‍ ഇത്തരം ഫൈബ്രോയ്ഡുകള്‍ അപ്രത്യക്ഷമാവുന്നു.

മലബന്ധം

Pelvic Pain During Pregnancy

ഗര്‍ഭകാലത്ത് സാധാരണ കാണപ്പെടുന്നതാണ് മലബന്ധം. ഭക്ഷണം ശരിക്ക് കഴിക്കാന്‍ സാധിക്കാത്തതും അസ്വസ്ഥതകളും മോണിംഗ് സിക്‌നെസും എല്ലാം മലബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് നല്ലൊരു ശതമാനം ഗര്‍ഭിണികളിലും ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും പെല്‍വിക് ഭാഗത്ത് വേദന വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി ഡോക്ടറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച് അതിനുള്ള പരിഹാരം തേടേണ്ടതാണ്. ഒരിക്കലും ഇത്തരം വേദനകളെ ഒന്നും നിസ്സാരമായി കണക്കാക്കരുത്. ആവശ്യ സമയത്ത് തന്നെ ഡോക്ടറുടെ ഉപദേശവും നിര്‍ദ്ദേശവും തേടേണ്ടതാണ്.

Story first published: Friday, March 24, 2023, 16:04 [IST]
X
Desktop Bottom Promotion