ഗര്‍ഭിണികള്‍ക്കുണ്ടായിരിക്കേണ്ട ശരാശരിഭാരം: അതില്‍ കൂടിയാല്‍ അത്യധികം അപകടം

ഗര്‍ഭകാലം എന്നത് പലപ്പോഴും സന്തോഷം നല്‍കുന്നത് പോലെ തന്നെ അസ്വസ്ഥതകള്‍ കൂടി സമ്മാനിക്കുന്ന ഒരു കാലഘട്ടമാണ്. മൂന്ന് ട്രൈമസ്റ്ററിലും ആരോഗ്യം എന്നത് തന്നെയാണ് വളരെ പ്രധാനമായി കണക്കാക്കേണ്ടത്. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ ഓരോ സമയത്തും വര്‍ദ്ധിച്ച് വരുന്ന അവസ്ഥ പലര്‍ക്കും ഉണ്ടാവുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടമാണ് ഗര്‍ഭകാലം എന്നതില്‍ സംശയം വേണ്ട.. ശാരീരിക മാറ്റങ്ങള്‍ തന്നെയാണ് ഈ സമയത്തെ ഏറ്റവും വലിയ സവിശേഷതയും. ഗര്‍ഭകാലത്തുണ്ടാവുന്ന അത്യന്താപേക്ഷിതമായ ശാരീരികമാറ്റമാണ് പലപ്പോഴും ശരീരഭാരം വര്‍ദ്ധിക്കുന്നത്. ഇത് സാധാരണ സംഭവിക്കുന്ന ഒരു മാറ്റം തന്നെയാണ്. നാല് മാസത്തിന് അപ്പുറമാണ് കാര്യമായ ശരീരഭാര വര്‍ദ്ധനവ് ഓരോരുത്തരിലും അനുഭവപ്പെടുന്നത്.

Pregnancy Risk

ഗര്‍ഭകാലത്തിന്റെ മുഴുവന്‍ മാസങ്ങളില്‍ ആകെക്കൂടി 11 മുതല്‍ 16 കിലോ വരെ ശരീരഭാരം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ഇത് 24 കിലോ വരെ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ ശരീരഭാരം ഗര്‍ഭിണികള്‍ക്കുണ്ടാവുമ്പോള്‍ അത് അല്‍പം അപകടകരമായാണ് കണക്കാക്കുന്നത്. കാരണം അമിത ഭാരം വര്‍ദ്ധിക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് അമ്മയെ എത്തിക്കുന്നു. ഇത് അമ്മക്ക് മാത്രമല്ല കുഞ്ഞിനും ഒരുപോലെ തന്നെ ആപത്താണ്. എന്നാല്‍ കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് വേണ്ടി നമുക്ക് ചെറിയ ചില മാറ്റങ്ങള്‍ ഡയറ്റിലും ജീവിത രീതിയിലും വരുത്തിയാല്‍ അതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഗര്‍ഭകാലം അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

സമീകൃതാഹാരം പിന്തുടരുക

Pregnancy Risk

സമീകൃതാഹാരം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ഗര്‍ഭകാലത്താണെങ്കിലും അല്ലെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ ഗര്‍ഭകാലത്ത് അനാരോഗ്യകരമായ ശരീരഭാരത്തെ തടയുന്നതിന് സമീകൃതാഹാരം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഇത് ഗര്‍ഭകാലം ആരോഗ്യം നല്‍കുന്നതിനും ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രോട്ടീനും വിറ്റാമിനുകളും എല്ലാം നല്‍കുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ സംസ്‌കരിച്ചതും ജങ്ക് ഫുഡും ഒഴിവാക്കുകയും അമിതമായ ശരീരഭാരം തടയാന്‍ ഉയര്‍ന്ന കലോറി ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ത്തുകയും വേണം. ഇത് നിങ്ങളുടെ ഗര്‍ഭകാലം ആരോഗ്യകരമാക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഭക്ഷണം നിയന്ത്രിക്കുക

Pregnancy Risk

ഭക്ഷണ നിയന്ത്രണം എന്ന് പറഞ്ഞാല്‍ ഭക്ഷണം കഴിക്കാതിരിക്കണം എന്നല്ല അര്‍ത്ഥമാക്കുന്നത്. ഒരു നേരം കഴിക്കുന്ന ഭക്ഷണം രണ്ട് നേരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. പലരും ഗര്‍ഭിണിയായാല്‍ പറയുന്നതാണ് രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കണം എന്നത്. എന്നാല്‍ അത് ആരോഗ്യകരമായ ഒരു ശീലമല്ല. ഒരിക്കലും രണ്ട് പേര്ക്കുള്ള ഭക്ഷണം കഴിക്കേണ്ടതില്ല. നിങ്ങളുടെ ആരോഗ്യത്തിന് പിന്തുണ നല്‍കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ കഴിക്കുന്ന ഭക്ഷണം മൂന്ന് നേരം എന്നുള്ളത് നാലോ അഞ്ചോ നേരമായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നമുക്ക് അമിതവണ്ണമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു.

വെള്ളം കുടിക്കുക

Pregnancy Risk

പലരും വെള്ളം കുടിക്കുന്നതിന് അല്‍പം പിശുക്ക് കാണിക്കുന്നു. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്ത ഒരു ദിവസം രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മലബന്ധം, ക്ഷീണം, തലവേദന എന്നീ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല അമിതവണ്ണം എന്ന പ്രശ്‌നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ദിനവും കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ടതില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തേയും കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു.

ക്രമമായി വ്യായാമം ചെയ്യുക

Pregnancy Risk

പലരും ഗര്‍ഭകാലം അനങ്ങാതിരിക്കുന്നു. ഇത് അത്ര നല്ല ഒരു ശീലമായല്ല കണക്കാക്കുന്നത്. കാരണം ഗര്‍ഭകാലം വ്യായാമം ചെയ്യുന്നത് നിങ്ങള്‍ക്കും കുഞ്ഞിനും എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഡോക്ടര്‍ ഹൈറിസ്‌ക് പ്രഗ്നന്‍സി, അബോര്‍ഷന്‍ സാധ്യത, ബ്ലീഡിംങ്, സെര്‍വിക്‌സ് പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ വ്യായാമം ചെയ്യാന്‍ പാടുള്ളതല്ല. സാധാരണ അവസ്ഥയില്‍ ആണെങ്കിലും വ്യായാമം ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിനും പ്രശ്‌നങ്ങളില്ലെന്നും ഉറപ്പ് വരുത്തേണ്ടതാണ്. യോഗ പോലുള്ളവ ശീലിക്കുന്നത് അമിത ഭാരത്തെ കുറക്കുകയും നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്നത് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

മതിയായ ഉറക്കം ആവശ്യം

Pregnancy Risk

ഉറക്കക്കുറവ് പലപ്പോഴും അമിത വണ്ണത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങളെ. ഇത് സമ്മര്‍ദ്ദം, ക്ഷീണം, അമിത ഭക്ഷണം കഴിക്കുന്നതിനുള്ള ത്വര എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഗര്‍ഭകാലം സ്ത്രീകള്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. അതുപോലെ തന്നെ അമിതവണ്ണം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലായ്‌പ്പോഴും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഉറക്കം വളരെ മികച്ചത് തന്നെയാണ്.

മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കണം

Pregnancy Risk

ഗര്‍ഭകാലം പല ആശങ്കകളുടെ ഒരു കാലമാണ് എന്നതില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി സമ്മര്‍ദ്ദ രഹിതമായ ഗര്‍ഭകാലം തിരഞ്ഞെടുക്കുക. കാരണം അമിത സമ്മര്‍ദ്ദം നിങ്ങളെ അമിത ഭക്ഷണശീലത്തിലേക്ക് എത്തിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. ഇത് അമിത ശരീരഭാരത്തെ തടയുന്നതോടൊപ്പം തന്നെ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ശരീരഭാരം ശ്രദ്ധിക്കുക

Pregnancy Risk

നിങ്ങളുടെ ശരീരഭാരത്തെക്കുറിച്ച് സ്വയം ബോധവതിയാവുക. ഗര്‍ഭകാലത്ത് പ്രത്യേകിച്ച ശരീരഭാരം നിരീക്ഷിക്കേണ്ടത് അനിവാര്യമായ ഒന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണ് എന്നത് മനസ്സിലാക്കുക. ഗര്‍ഭധാരണത്തിന് മുന്‍പുള്ള ശരീരഭാരവും അതിന് ശേഷം എത്ര ശരീരഭാരം വര്‍ദ്ധിച്ചു എന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുക. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണം കഴിക്കുന്നതിനും അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകേണ്ടതില്ല എന്നതും മനസ്സിലാക്കണം.

X
Desktop Bottom Promotion