Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികള്‍ കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ വിഷാദ രോഗത്തിന്റേതാണ്, തിരിച്ചറിയേണ്ട സൂചനകള്‍
നിഷ്കളങ്കരായി ഓടിച്ചാടി നടക്കുകയും കലപില വര്‍ത്തമാനം പറയുകയും കുസൃതിത്തരം കാണിക്കുകയും അല്‍പ്പസ്വല്‍പ്പം വാശിപിടിക്കുകയും കരയുകയുമൊക്കെ ചെയ്യുന്നത് കുട്ടിക്കാലത്ത് സ്വാഭാവികമാണ്. എന്നാല്‍ അകാരണമായ ദേഷ്യം, ഒറ്റയ്ക്കിരിക്കല്‍, പേടി, മറ്റുള്ളവരോട് സംസാരിക്കാന്‍ അപകര്‍ഷത തുടങ്ങി കുട്ടിത്തവുമായി പൊരുത്തപ്പെടാത്ത ചില സ്വഭാവങ്ങള്‍ ഇക്കാലത്ത് കുട്ടികളിലും കൗമാരപ്രായക്കാരിലും വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്.

മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളിലും കൗമാരപ്രായക്കാരിലും വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിച്ചുവരികയാണ്. കോവിഡ് മഹാമാരിക്കാലത്ത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വിഷാദരോഗം പിടിമുറുക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും കുട്ടികള്‍ അതിന്റെ പിടിയില്‍ നിന്ന് മുക്തരായിട്ടില്ല. സ്കൂളിലെ കളിയാക്കല്‍, സോഷ്യല്‍മീഡിയ ഉപയോഗം, പഠനത്തിലെ സ്ട്രെസ്സ് അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ വിഷാദവും ഉത്കണ്ഠയും വ്യാപകമാകുകയാണ്.
കുട്ടികളിലെ വിഷാദവും ഉത്കണ്ഠയും പലപ്പോഴും തിരിച്ചറിയപ്പെടാറില്ലെന്ന് മാത്രമല്ല, അവരുടെ വാശിയായോ സ്വഭാവമായോ കണ്ട് മാതാപിതാക്കള്‍ അതിന് ശിക്ഷ നല്‍കുകയും ചെയ്യും. അതുകൊണ്ട് കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയപ്പെടേണ്ടത് അത്യാവശ്യമാണ്. കുട്ടികളിലെ വിഷാദവും ഉത്കണ്ഠയും തിരിച്ചറിയാനുള്ള ചില വഴികളിതാ.
വയറുവേദന
വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും പലപ്പോഴും തിരിച്ചറിയപ്പെടാത്ത ഒരു ലക്ഷണം വയറുവേദനയാണ്. കുട്ടികള്‍ സ്ഥിരമായി പറയുന്ന പരാതിയാണ് വയറുവേദന. ഇത് മാനസികമായ ഒരു പ്രശ്നമായി ഒരു രക്ഷിതാവും കണക്കാക്കില്ല. എന്നാല്‍ അത് വിഷാദത്തിന്റെയോ ഉത്ണ്ഠയുടെയോ ലക്ഷണമാകാം.
നൈരാശ്യം
നിങ്ങളുടെ കുട്ടി അടിക്കടി നിരാശരാകുകയും അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഉത്കണ്ഠയോ വിഷാദമോ കൊണ്ടാകാം.
അസ്വസ്ഥത
കുട്ടി എപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുക, ആള്‍ക്കാരോട് മോശമായി പെരുമാറുക എന്നിവയും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണമാണ്.
തലവേദന
വിഷാദമായാലും ഉത്കണ്ഠ ആയാലും അതിന്റെ പൊതുവായ ഒരു ലക്ഷണമാണ് വയറുവേദനയും തലവേദനയും. ഈ ലക്ഷണങ്ങള്‍ ശരിയായി മനസ്സിലാക്കുക.
അടിക്കടി മൂഡ് മാറുക
മൂഡ് അടിക്കടി മാറുന്നത് കുട്ടികളില്‍ അസാധാരണമാണ്. വളരെ കാര്യമായി തന്നെ മൂഡ് മാറ്റം സംഭവിക്കുന്നുണ്ടെങ്കില്‍ ഇത് ശ്രദ്ധിക്കണം.
ദേഷ്യം
കുട്ടികള്‍ ആയാലും കൗമാരപ്രായക്കാര്‍ ആയാലും വളരെ ചുറുചുറുക്കും സന്തോഷവും ഊര്‍ജസ്വലരും ആയിരിക്കണം. എന്നാല്‍ ഇവരില്‍ അസാധാരണമായ ദേഷ്യം, അസ്വസ്ഥത സങ്കടം, ചുറുചുറുക്കില്ലായ്മ എന്നിവയെല്ലാം വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
