Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പേടി മൂലം കുട്ടി ഉറങ്ങാന്‍ മടി കാണിക്കാറുണ്ടോ, അവരുടെ ഉത്കണ്ഠ അകറ്റാനുള്‌ള മാര്‍ഗ്ഗങ്ങളിതാ
മുതിര്‍ന്നവര്‍ മാത്രമാണ് മാനസികസംഘര്‍ഷം അനുഭവിക്കുന്നത് എന്നത് തെറ്റിദ്ധാരണയാണ്. കുട്ടികളും ഇന്ന് വലിയ തോതില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍. രാത്രികാലത്ത് ഉറങ്ങുന്നതിന് മുമ്പ് കുട്ടികള്‍ പലതരം പേടികളും ഉറങ്ങാന്‍ ബുദ്ധിമുട്ടും പ്രകടിപ്പിക്കാറുണ്ട്.

ശാന്തമായ ഉറക്കം കുട്ടികളില്‍ ഉത്കണ്ഠ ലഘൂകരിക്കാന്‍ സഹായിക്കും. ക്രമമായ, ആരോഗ്യകരമായ, സ്ഥിരതയുള്ള ഉറക്കശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് ഇതില്‍ പ്രധാനമാണ്. കുട്ടികളില്‍ നല്ല ഉറക്കശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ഉറങ്ങുമ്പോള്‍ മാത്രമല്ല, അല്ലാത്ത സമയങ്ങളിലും അവര്‍ നേരിടുന്ന ഉത്കണ്ഠ ഇല്ലാതാക്കാനും സഹായിക്കുന്ന ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ദിനചര്യയുടെ പ്രാധാന്യം
പതിവായി ഒരേ സമയത്ത് ഉറങ്ങുന്നത് സ്ഥിരമായ ഉറക്കസമയ ദിനചര്യ സാധ്യമാക്കുന്നു. ഈയൊരു ശീലമുണ്ടെങ്കില്‍ ആ സമയമാകുമ്പോള്‍ കുട്ടികള്‍ക്ക് ഉറക്കത്തെ കുറിച്ചുള്ള ചിന്തകള്‍ മാത്രമേ ഉണ്ടാകുകയുള്ളു. മാത്രമല്ല ഉറങ്ങാന്‍ സമയമായെന്ന് ഉപബോധമനസ്സില്‍ തോന്നല്‍ വരികയും ചെയ്യും. ഇത് കുട്ടികള്‍ക്ക് സുരക്ഷിതത്വം തോന്നാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.കൃത്യമായ ദിനചര്യ ഉത്കണ്ഠ കുറയ്ക്കുന്നതില്‍ പ്രധാനമാണ്. കൃത്യമായ ദിനചര്യയുടെ അടിസ്ഥാനത്തില്‍ അടുത്തത് എന്താണ് എറിയുന്നവര്‍ക്ക് ഉത്കണ്ഠ കുറവായിരിക്കും. ഈ പ്രവചനാത്മകത കുട്ടികളിലും മാതാപിതാക്കളിലുും സമ്മര്‍ദ്ദം കുറയ്ക്കും.
ഉള്‍പ്പെടുത്തേണ്ട പ്രവര്‍ത്തനങ്ങള്‍
ഉറക്കത്തിന് മുന്നോടിയായി ശരീരത്തിനും മനസ്സിനും വിശ്രമവും ഉന്മേഷവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തണം. പുസ്തകം വായിക്കുക, ചൂടുള്ള വെള്ളത്തില്‍ കുളിക്കുക, അല്ലെങ്കില്‍ പാട്ട് കേള്‍ക്കുക എന്നിവയെല്ലാം ഫലപ്രദമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും ഉറക്കത്തിനായി കുട്ടികളെ സജ്ജമാക്കാനും സഹായിക്കുന്നു.
ഫോണും സ്‌നാക്‌സും വേണ്ട
ഉറങ്ങുന്നതിനുമുമ്പ് മനസ്സിനും ശരീരത്തിനും കൂടുതല്‍ ഉത്തേജനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. ഉദാഹരണത്തിന് സ്‌ക്രീന്‍ സമയം, കളി, അല്ലെങ്കില്‍ മധുരമുള്ള ലഘുഭക്ഷണങ്ങള്‍ എന്നിവ ശരീരത്തിന്റെ വിശ്രമാവസ്ഥയെ തടസ്സപ്പെടുത്തും. ഉറക്കസമയത്തോട് അനുബന്ധിച്ചുള്ള മണിക്കൂറില്‍ ഇവ പരിമിതപ്പെടുത്തണം.
ഒരു ഉറക്ക സൗഹൃദ അന്തരീക്ഷം
കിടപ്പുമുറി ഉറക്കത്തിന് അനുയോജ്യമായിരിക്കണം. മുറി ഇരുണ്ടതും ശാന്തവും തണുപ്പുള്ളതുമാണെന്ന് ഉറപ്പാക്കുക. സുഖപ്രദമായ കിടക്കകളും സൗകര്യങ്ങളും ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.
റിലാക്സേഷന്‍ ടെക്നിക്കുകള്‍ പ്രോത്സാഹിപ്പിക്കുക
ആഴത്തിലുള്ള ശ്വസനം (ഡീപ് ബ്രീത്ത്) അല്ലെങ്കില്‍ വിഷ്വലൈസേഷന്‍ വ്യായാമങ്ങള്‍ പോലുള്ള വിശ്രമ വിദ്യകള്‍ കുട്ടികളെ പഠിപ്പിക്കുക. ഉറക്കസമയത്ത് ഉത്കണ്ഠ നിയന്ത്രിക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും ഈ രീതികള്‍ അവരെ സഹായിക്കും.
ക്ഷമയും സ്ഥിരതയും ആയിരിക്കുക
ഒരു പുതിയ ദിനചര്യ നടപ്പിലാക്കാന്‍ സമയമെടുത്തേക്കാം. അതുകൊണ്ട് അത് ശരിയാകും വരെ ക്ഷമയും സ്ഥിരതയുംവേണമെന്ന് കുട്ടികളെ പഠിപ്പിക്കുക. കാലക്രമേണ, കുട്ടികള്‍ അതുമായി പൊരുത്തപ്പെടും, ഉറക്കം കൂടുതല്‍ സമാധാനപരമായ അനുഭവമായി മാറും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications









