ഗര്‍ഭാവസ്ഥയിലും അതിന് മുന്‍പും പൊണ്ണത്തടിയുള്ളവരില്‍ കുട്ടികള്‍ക്ക് ഓട്ടിസം സാധ്യത: പഠനം

പൊണ്ണത്തടി ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്ന് നമ്മളില്‍ പലര്‍ക്കും അറിയാം. എന്നാല്‍ ആരോഗ്യത്തിന് ഇത് പ്രതിസന്ധി ഉണ്ടാക്കുന്നത് പോലെ തന്നെ പലപ്പോഴും ഗര്‍ഭാവസ്ഥയിലും അപകടങ്ങള്‍ ഉണ്ടാക്കം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭകാലത്തും അതിന് മുന്‍പും പൊണ്ണത്തടി ഉള്ള വ്യക്തികളെങ്കില്‍ ഇവര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ ന്യൂറോ ഡെവലപ്മെന്റല്‍ അവസ്ഥകളുടെ അപകടസാധ്യത കൂടുതലാണ് എന്നാണ് പറയുന്നത്. സൈക്യാട്രി റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകരെയും ഉള്‍പ്പെടുത്തിയാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്.

ശ്രദ്ധക്കുറവ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്ന ADHD, കുട്ടികളില്‍ ഏറ്റവും സാധാരണമായതും ഏറ്റവും കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നതുമായ ഒരു ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡറുകളില്‍ ഒന്നാണ്. പലപ്പോഴും ഒരു കാര്യത്തെ കൃത്യമായി എക്‌സിക്യൂട്ട് ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു മസ്തിഷ്‌ക അവസ്ഥയാണിത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഗര്‍ഭാവസ്ഥയിലെ അനാരോഗ്യം കൂടി കാരണമാകുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

pregnancy care

അറിയേണ്ടത് ഇതെല്ലാം
വ്യക്തിത്വ വികസനത്തെ സ്വാധീനിക്കുന്ന അവസ്ഥകളാണ് ഈ രണ്ട് അവസ്ഥകളും. സ്വന്തം വികാരങ്ങളേയും ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും കൈകാര്യ ചെയ്യുന്നതിനുള്ള ഒരു വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഇതിനെയാണ് ADHD എന്നു പറയുന്നത്. ഇവര്‍ക്ക് സ്വന്തം സ്വഭാവത്തെ നിയന്ത്രിക്കുന്നതിനും ഏകാഗ്രതയോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും സാധിക്കാതെ വരുന്നു. വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് ഇത് മൂലം ഉണ്ടാവുന്നത്.

ഓട്ടിസം തിരിച്ചറിയണം
അതുപോലെ തന്നെയാണ് ഓട്ടിസവും. ഇത് ഒരു വ്യക്തിയുടെ മാനസിക ആരോഗ്യ വികസനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഒരു അവസ്ഥയാണ്. തലച്ചോറിലെ വ്യത്യാസങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത്തരം നിഗമനത്തില്‍ എത്തുന്നതിന് വേണ്ടി നടത്തിയ പഠനത്തില്‍ ഏകദേശം ഗവേഷകര്‍ 42 പഠനങ്ങള്‍ അവലോകനം ചെയ്തു, 36 ലക്ഷത്തിലധികം അമ്മ-കുട്ടികളെയാണ് പഠന വിധേയമാക്കിയത്. ഗര്‍ഭകാലത്തെ പൊണ്ണത്തടി കുട്ടികളില്‍ ADHD സാധ്യത 32 ശതമാനം വര്‍ദ്ധിപ്പിക്കുകയും ഓട്ടിസം വികസിപ്പിക്കാനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു എന്നാണ് പല പഠനങ്ങളും തെളിയിക്കപ്പെട്ടതും.

ഗര്‍ഭധാരണത്തിന് മുന്‍പും
ഗര്‍ഭധാരണത്തിന് മുന്‍പുള്ള അമിത ഭാരവും പൊണ്ണത്തടിയും ഓട്ടിസത്തിനുള്ള സാധ്യത വളരെ കൂടുതലാക്കുന്നു എന്നാണ് പറയുന്നത്. ഇത് യഥാക്രമം ഒമ്പത് ശതമാനവും 42 ശതമാനവും വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ഗര്‍ഭധാരണത്തിനു മുമ്പുള്ള പൊണ്ണത്തടി പലപ്പോഴും പല വിധത്തിലുള്ള അനാരോഗ്യകരമായ കാരണങ്ങള്‍ കൊണ്ട് കൂടിയായിരിക്കാം. ഇത് കൂടാതെ അമ്മയുടെ പൊണ്ണത്തടി, മാസം തികയാതെയുള്ള ജനനം, ജനനസമയത്ത് കുറഞ്ഞ കുഞ്ഞിന്റെ ഭാരം, ജനനസമയത്ത് ഭാരക്കുറവ് എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്കും ഇവരെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കി വിടുമ്പോള്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുമെന്നും കുഞ്ഞിനേയും നിങ്ങളേയും മോശമായി ബാധിക്കുമെന്ന് പഠനം നടത്തിയിട്ടുണ്ടെന്ന് സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ പ്രധാന ഗവേഷകനായ ബെരെകെറ്റ് ഡ്യൂക്കോ പറഞ്ഞു.

്അപകടാവസ്ഥകള്‍ ഇതെല്ലാം
ഇത് കൂടാതെ ഗര്‍ഭധാരണത്തിനു മുമ്പും ഗര്‍ഭകാലത്തും അമ്മയുടെ അമിതഭാരവും അമിതവണ്ണവും മനസ്സിലാക്കുന്നതിനും ഇവ രണ്ടും പിന്നീടുള്ള ജീവിതത്തില്‍ കുട്ടികളിലെ മാനസികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങളുമായി കാര്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയതായി ഡ്യൂക്കോ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരായ സ്ത്രീകള്‍ക്കിടയില്‍ പൊണ്ണത്തടി നിരക്ക് വര്‍ദ്ധിക്കുകയും കുട്ടികളില്‍ നാഡീവൈവിധ്യമുള്ള അവസ്ഥകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം പഠനത്തിനുള്ള പ്രാധാന്യം നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, September 25, 2024, 17:10 [IST]
X
Desktop Bottom Promotion