Latest Updates
-
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം
പ്രസവ ശേഷം പെട്ടെന്ന് തിരിച്ചവരാനും പൊണ്ണത്തടി കുറക്കാനും സ്പെഷ്യല്‍ ഡയറ്റ്
പ്രസവ ശേഷം സ്ത്രീ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്ന സമയമാണ്. പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീഴുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കാരണം അത്രയേറെ ഹോര്‍മോണ്‍ മാറ്റങ്ങളും വേദനയും മാനസികമായ പ്രശ്നങ്ങളും സ്ത്രീയെ തളര്‍ത്തുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളാണ് ഗര്‍ഭധാരണവും പ്രസവവും അതിന് ശേഷമുള്ള സമയവും. ഗര്‍ഭകാലത്ത് പോഷകഗുണങ്ങള്‍ ഉള്ള ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ പ്രസവത്തിന് ശേഷവും ഇത് തുടരണം എന്നത് പലരും മറക്കുന്നു.
കുഞ്ഞിന്റെ വളര്‍ച്ചക്കും അമ്മയുടെ ആരോഗ്യത്തിനും നിര്‍ബന്ധമാണ് ഇത്തരം ഭക്ഷണങ്ങള്‍. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും തളര്‍ച്ചയും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് വേണ്ടി ഭക്ഷണം അത്യാവശ്യമാണ് എന്ന് നമുക്കറിയാം. എന്നാല്‍ പ്രസവ ശേഷവും ഇത്തരം കാര്യങ്ങള്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും പോഷകമൂല്യങ്ങളുള്ള ഭക്ഷണം ശീലമാക്കേണ്ടതാണ്. പ്രസവശേഷം ശരിയായ പോഷകാഹാരം കഴിക്കുന്നത് നല്ല ആരോഗ്യത്തിന് വഴിവെക്കുന്നു.

പ്രസവത്തിന് ശേഷം മാറ്റങ്ങള്‍
പ്രസവത്തിന് ശേഷം ചില മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ ഉണ്ടാവുന്നു. പ്രധാനമായും ശരീരത്തിന്റെ ഊര്‍ജ്ജം കുറയുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഉപാപചയം മന്ദഗതിയില്‍ ആവുകയും ചെയ്യുന്നു. മാത്രമല്ല ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ശാരീരികമായ മാറ്റങ്ങള്‍ പലതും നിങ്ങളെ ഭയപ്പെടുത്തുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി ഈ സമയം നമുക്ക് കൃത്യമായ ഭക്ഷണം ആവശ്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശരിയായ പോഷകാഹാരവും സമീകൃതാഹാരവും നവജാതശിശുവിന്റെ വളര്‍ച്ചക്കും അത്യാവശ്യമാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
പ്രസവ ശേഷം സ്ത്രീകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരത്തില്‍ കൃത്യമായ അളവില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പോഷകങ്ങള്‍ ആവശ്യമായ അളവില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ നിര്‍ബന്ധമാക്കണം. നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദഹനത്തിനും മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

ഉറക്കത്തിന്റെ അസ്വസ്ഥതകള്‍
ഉറക്കത്തിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കഫീന്‍ കഴിക്കുന്നതില്‍ നിയന്ത്രണം വെക്കാവുന്നതാണ്. ഇത് കൂടാതെ പോഷകങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ശരീര ഭാരം വര്ദ്ധിപ്പിക്കാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. അതില്‍ തന്നെ കലോറിയില്‍ നിയന്ത്രണം കൊണ്ട് വരുക. മുലയൂട്ടുന്നവര്‍ ഗാലക്റ്റോഗോഗുകള് പതിവായി കഴിക്കുന്നതില്‍ ശ്രദ്ധിക്കുക.
ഭക്ഷണത്തിന്റെ ഗുണങ്ങള്‍
പ്രസവത്തിന് ശേഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അമ്മക്ക് മാത്രമല്ല ഇതിന്റെ ഗുണം ലഭിക്കുന്നത് കുഞ്ഞിനും ഇതേ ഗുണം തന്നെ ലഭിക്കുന്നു. കാരണം അമ്മ കുഞ്ഞിനെ മുലയൂട്ടുന്നത് വഴി ഇതേ പോഷകങ്ങള്‍ കുഞ്ഞിനും ലഭ്യമാവുന്നു. ഇത് കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമാകുന്നു. ഗുണങ്ങള്‍ എപ്രകാരം എന്ന് നമുക്ക് നോ്ക്കാം.

മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുന്നു
മുലപ്പാലിന്റെ ഉത്പാദനത്തിന് സഹായിക്കുന്നതാണ് പ്രസവശേഷം കഴിക്കുന്ന ഭക്ഷണങ്ങള്‍ എന്ന് ഉറപ്പ് വരുത്തണം. അതകൊണ്ട് തന്നെ വെളുത്തുള്ളി, പാല് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പാനീയങ്ങള്‍, മത്തങ്ങ, പച്ചക്കറികള്‍, ചില ഇലക്കറികള്‍ എന്നിവ പോലുള്ളവ ധാരാം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളില്‍ മുലപ്പാല്‍ ഉല്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും സഹായിക്കുന്നു.
പഴയ അവസ്ഥയിലേക്ക് എത്തിക്കുന്നു
ആരോഗ്യകരമായ പ്രശ്നങ്ങള്‍ പല വിധത്തിലാണ് ഈ സമയം നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ പഴയ ആരോഗ്യകരമായ അവസ്ഥയിലേക്ക് വരുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ശീലമാക്കാം. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മറ്റ് മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയ പോഷക സാന്ദ്രമായ ഭക്ഷണങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. പ്രസവാനന്തര ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷണം വളരെ നല്ല ഓപ്ഷനാണ്. ഇത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യും.

ബിഎംഐ തിരിച്ച് പിടിക്കുന്നു
പ്രസവ ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ ബി എം ഐ മാറുന്നു. എന്നാല്‍ അത് തിരിച്ച് പിടിക്കുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു എന്തുകൊണ്ടും ഭക്ഷണം. മുലയൂട്ടുന്ന അമ്മമാരില്‍ ബോഡിമാസ് ഇന്‍ഡക്സ് നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തിന്റെ കാര്യം ശ്രദ്ധിക്കാവുന്നതാണ്. കൂടാതെ ഗര്‍ഭധാരണത്തിനു ശേഷമുള്ള ആരോഗ്യകരമായ ശരീരഭാരം തിരിച്ച് പിടിക്കുന്നതിനും ഡയറ്റിലൂടെ സാധിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണം ഒരു പരിധി വരെ നമ്മളെ സഹായിക്കുന്നു. പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവുന്ന സമയമായത് കൊണ്ട് തന്നെ വിളര്‍ച്ച, മലബന്ധം, മൂത്രാശയ അണുബാധ, രക്തസ്രാവം, മുറിവേറ്റ സ്ഥലത്തെ അണുബാധ, പ്രസവാനന്തര വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിന് ഈ ഡയറ്റിലൂടെ സാധിക്കുന്നു. ശരിയായ പോഷകാഹാരം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്നങ്ങളേയും ഇല്ലാതാക്കാം.



Click it and Unblock the Notifications
