Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഏറെ ശ്രമിച്ചിട്ടും ഗര്ഭിണിയാവുന്നില്ലേ: ഉറക്കമില്ലായ്മയുള്ളവര് കരുതിയിരിക്കണം
ഉറക്കമില്ലായ്മ എന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാകുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില് ഒന്നാണ് ഉറക്കം എന്നത്. എന്നാല് ചില അവസരങ്ങളില് ഉറക്കമില്ലായ്മയിലേക്ക് നാം എത്തുന്നു. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രത്യുത്പാദന ശേഷിയെ വരെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം. ഉറക്കമില്ലായ്മ മാത്രമല്ല പുകവലി, മദ്യപാനം, മോശം ജീവിത ശൈലി, ഭക്ഷണക്രമം എന്നിവയെല്ലാം നിങ്ങള്ക്ക് അല്പം വെല്ലുവിളികള് ഉയര്ത്തുന്നത് തന്നെയാണ്.

വൈകാരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും എല്ലാം പലപ്പോഴും ഉറക്കമില്ലായ്മ വെല്ലുവിളിയാവുന്നു. സ്ത്രീകളേയും പുരുഷന്മാരേയും ഇത് ബാധിക്കുന്നുണ്ട്. നമ്മുടെ ശാരീരിക പ്രവര്ത്തനങ്ങളെ കൃത്യമായ കീതിയില് നടത്തുന്നതിനും ആരോഗ്യത്തൊടെ മുന്നോട്ട് പോവുന്നതിനും എല്ലാം സഹായിക്കുന്നതാണ് ഉറക്കം. എന്നാല് ഇതിന് സാധിക്കാത്ത അവസ്ഥയില് സമ്മര്ദ്ദം, ഉത്കണ്ഠ എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം കൂടുതല് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നു. വന്ധ്യതാ വിദഗ്ധനായ ഡോ സന്ദീപ് തല്വാര് ഈ അടുത്തായി ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് ഉറക്കവും പ്രത്യുത്പാദന ശേഷിയെക്കുറിച്ചും വിശദമാക്കിയത്.
ഉറക്കം എപ്രകാരം സ്വാധീനിക്കുന്നു

ഉറക്കമില്ലായ്മ സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നു. പലപ്പോഴും ഹോര്മോണ് ഏറ്റക്കുറച്ചിലുകള് ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഇത്തരത്തിലുള്ള ഹോര്മോണ് മാറ്റങ്ങള് പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നു. അണ്ഡോത്പാദന സംബന്ധമായുണ്ടാവുന്ന വൈകല്യങ്ങള്,, ആര്ത്തവ ക്രമക്കേടുകള്, പുരുഷന്മാരില് ബീജത്തിലുണ്ടാവുന്ന എണ്ണക്കുറവും ബീജത്തിന്റെ ആകൃതിയുമെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഹോര്മോണ് അസന്തുലിതാവസ്ഥ ലൈംഗികാരോഗ്യത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള് എത്തിക്കുന്നു.

ഇതൊന്നും കൂടാതെ സ്ത്രീകളിലും പുരുഷന്മാരിലും ഉറക്കക്കുറവ് പലവിധത്തിലുള്ള സമ്മര്ദ്ദം ചെലുത്തുന്ന ഹോര്മോണ്ഡ് മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ഈസ്ട്രജന്, ടെസ്റ്റോസ്റ്റിറോണ്, മറ്റ് പ്രത്യുല്പാദന ഹോര്മോണുകളുടെ അളവ് എന്നിവയെ തടസ്സപ്പെടുത്തുന്നതിനും ഉറക്കക്കുറവ് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ എല്ലാം നിങ്ങള് വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ശരീരത്തില് ഉറക്കത്തെ സഹായിക്കുന്നത് മെലാറ്റോണിന് എന്ന ഹോര്മോണ് ആണ്. ഇത് നിങ്ങളുടെ അണ്ഡോത്പാദനത്തിനും സഹായിക്കുന്നു. ഉറക്കക്കുറവ് പക്ഷേ നിങ്ങളുടെ ശരീരത്തിന്റെ താളം തെറ്റിക്കുന്നു. ഇതിലൂടെ അത് അണ്ഡോത്പാദനത്തിനും പ്രത്യുത്പാദന ശേഷിക്കും വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നു.
ഉറക്കം എത്ര സമയം?

സാധാരണ അവസ്ഥയില് പോലും ഉറങ്ങുന്നത് 8 മണിക്കൂര് എങ്കിലും ഉറങ്ങാന് ശ്രദ്ധിക്കണം. എന്നാല് ആരോഗ്യ പ്രശ്നങ്ങള് ഇല്ലാതിരിക്കുന്നതിന് വേണ്ടി ചുരുങ്ങിയത് ഒരു ദിവസം 6-7 മണിക്കൂര് എങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. എന്നാല് 9 മണിക്കൂറില് കൂടുതല് ഉറങ്ങാന് ശ്രമിക്കരുത്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാകുന്നു. നാഷണല് സ്ലീപ്പ് ഫൗണ്ടേഷന് ഈ അടുത്ത കാലത്ത് നടത്തിയ പഠനം അനുസരിച്ച് രാത്രിയില് 7-8 മണിക്കൂര് ഉറങ്ങുന്നവരില് IVF വിജയം മറ്റുള്ളവരേക്കാള് കൂടുതല് ആണ് എന്നാണ് കാണിക്കുന്നത്. എന്നാല് 7 മണിക്കൂറില് താഴെ മാത്രം ഉറങ്ങുന്നവരെങ്കില് ഇവര്ക്ക് ഗര്ഭധാരണത്തിനുള്ള സാധ്യത 15% മാത്രമാണ്. അതുകൊണ്ട് ആരോഗ്യകരമായ ഗര്ഭധാരണത്തിന് വേണ്ടി 7-8 മണിക്കൂറെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഉറക്കം കൃത്യമാക്കുന്നതിന് ശ്രദ്ധിക്കാന്

നിങ്ങളുടെ ഉറക്കം കൃത്യമാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. വ്യായാമം ഇത്തരത്തില് നിങ്ങളുടെ ഉറക്കം കൃത്യമാക്കുന്നതിന് സഹായിക്കുന്നതാണ്. ദിവസവും 30 മിനിറ്റ് എങ്കിലും എയ്റോബിക് വ്യായാമം ചെയ്യുന്നത് ശ്രദ്ധിക്കണം. നിങ്ങളുടെ ശാരീരിക ആരോഗ്യം വര്ദ്ധിപ്പിക്കുക നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഒരു ഉറക്ക സമയം ക്രമീകരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ഗര്ഭധാരണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. നേരം പുലരുന്നത് വരെ ഉറങ്ങുന്നതിന് ശ്രദ്ധിക്കാതെ കൃത്യമായി ഒരു സമയം കണ്ടെത്താന് ശ്രദ്ധിക്കുക. സ്ക്രീനില് നല്ലതുപോലെ ശ്രദ്ധിക്കുന്നവരെങ്കില് അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവരാണ്. കാപ്പി പോലുള്ള വസ്തുക്കള് ഉറക്കത്തിന് മുന്പ് കഴിക്കാതിരിക്കുക. ഇത് കൂടാതെ കൃത്യമായി വിശ്രമിക്കുന്നതിനും ശ്രദ്ധിക്കുക. ഇളം ചൂടുവെള്ളത്തിലെ കുളി, മെഡിറ്റേഷന് എന്നിവയും നല്ല ഉറക്കത്തിന് സഹായിക്കുന്നു.



Click it and Unblock the Notifications

