കുട്ടിയ്ക്കു ദിവസവും കുതിര്‍ത്ത ബദാം നല്‍കൂ

കുട്ടിയ്ക്കു ദിവസവും കുതിര്‍ത്ത ബദാം നല്‍കൂ

ആരോഗ്യത്തിന് ഏറെ ഉത്തമമാണ് നട്‌സ്. നല്ല കൊഴുപ്പിന്റെ ഉറവിടം. പല അസുഖങ്ങളും ചെറുത്ത് ശരീരത്തിന് ആരോഗ്യം നല്‍കാനുളള നല്ലൊരു വഴി കൂടിയാണിത്.

നട്‌സിന്റെ കാര്യത്തില്‍ ബദാം മുന്‍പന്തിയിലാണെന്നു വേണം, പറയാന്‍. പല തരം ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്. ശരീരത്തിലെ ചീത്ത കൊഴുപ്പായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച് എച്ച്ഡിഎല്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.

മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും നല്‍കാവുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് ബദാം. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ കുട്ടികള്‍ക്കു നല്‍കുന്ന ഇത് വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു ലഭിയ്‌ക്കേണ്ടുന്ന പല പോഷകങ്ങളും നല്‍കുന്നു. ദിവസവും രണ്ടു ബദാം കുട്ടികള്‍ക്കു കുതിര്‍ത്തി നല്‍കുന്ന പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാം പുറത്ത്‌ വിടുന്ന ലിപാസ്‌ എന്‍സൈം കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും.കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌.

ബദാമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന്‌ ഹൃദയ സ്‌തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്‌. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ ധമനികളില്‍ തടസ്സം ഉണ്ടാകുന്നത്‌ തടയാന്‍ സഹായിക്കും.ബദാം കുതിര്‍ത്തി തൊലി കളഞ്ഞ് രാവിലെ 2 എണ്ണം വീതം കുട്ടികള്‍ക്കു നല്‍കുന്ന ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

കുട്ടികളുടെ വളര്‍ച്ചയ്ക്ക എല്ലിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. ബദാമിലെ ഫോസ്ഫറസ് കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഭാവിയില്‍ പ്രായമാകുമ്പോള്‍ എല്ലുതേയ്മാനം പോലുളള രോഗങ്ങള്‍ കുട്ടികളില്‍ ഇല്ലാതിരിയ്ക്കാന്‍ ഏറെ നല്ലതുമാണ് ബദാം ശീലമാക്കുന്നത്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

കുട്ടികള്‍ക്ക് അസുഖം വരാന്‍ ഏറെ എളുപ്പമാണ്. ഇവരിലെ പ്രതിരോധ ശേഷി പൊതുവേ കുറവാണ്. ബദാമിലെ ആല്‍ക്കലി കുട്ടികൡ പ്രതിരോധശേഷി വളര്‍ത്താന്‍ ഏറെ നല്ലതാണ്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരകോശങ്ങളെ നശിപ്പിയ്ക്കുന്ന റാഡിക്കലുകളെ തടഞ്ഞ് അസുഖങ്ങള്‍ വരാതെ കാത്തു സൂക്ഷിയ്ക്കുന്നു.

തലച്ചോറിന്റെ വളര്‍ച്ച

തലച്ചോറിന്റെ വളര്‍ച്ച

തലച്ചോറിന്റെ വളര്‍ച്ച കുട്ടികളില്‍ ഏറ്റവും പ്രധാനമാണ്. ബുദ്ധിശക്തിയും ഒാര്‍മശക്തിയുമെല്ലാം മെച്ചപ്പെടുത്താന്‍ ബദാം ഏറെ ഗുണം ചെയ്യും. ഇതിലെ എല്‍ കാര്‍ട്ടിനൈന്‍, റൈബോഫ്‌ളേവിന്‍ എന്നിവ തലച്ചോറിന്റെ വികാസത്തിന് ഏറെ ഉത്തമമാണ്. ഇത് നാഡികളുടെ വികാസത്തിന് അത്യുത്തമമാണ്. അല്‍ഷീമേഴ്‌സ് രോഗം വരാതെ തടയാനും നല്ലതാണ്. കുട്ടികളുടെ പഠനത്തിന് ഇത് ഏറെ സഹായിക്കും.

 ഊര്‍ജം

ഊര്‍ജം

കുട്ടികളില്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ബദാം. ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടു തന്നെ കുട്ടികളില്‍ ചുറുചുറുക്കു വര്‍ദ്ധിയ്ക്കും.

ശോധന

ശോധന

പല കുട്ടികളിലും മലബന്ധവും ശോധനക്കുറവുമെല്ലാം സാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ബദാം. ഇതിലെ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതു കൊണ്ടുതന്നെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ തടഞ്ഞ് നല്ല ശോധന നല്‍കും.

അമിത വണ്ണം

അമിത വണ്ണം

കുട്ടികളില്‍ ഇപ്പോഴത്തെ കാലത്ത് അമിത വണ്ണം ചിലപ്പോഴെങ്കിലും കണ്ടു വരാറുണ്ട്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം. ബദാം ആരോഗ്യം നല്‍കും. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കി മസിലുകള്‍ക്ക് ഉറപ്പു നല്‍കും. അമിത വണ്ണം തടയും.

കുട്ടികളുടെ ചര്‍മത്തിന്റെ ആരോഗ്യത്തിനും

കുട്ടികളുടെ ചര്‍മത്തിന്റെ ആരോഗ്യത്തിനും

കുട്ടികളുടെ ചര്‍മത്തിന്റെ ആരോഗ്യത്തിനും ബദാം ഉത്തമമാണ്. കൊച്ചുകുഞ്ഞുങ്ങളെ പോലും ബദാം എണ്ണ പുരട്ടി മസാജ് ചെയ്യാറുണ്ട്. പ്രത്യേകിച്ചു കുട്ടികളുടെ ചര്‍മത്തിന് വിളറിയ നിറമെങ്കില്‍. ബദാമിലുള്ള വൈറ്റമിന്‍ ഇ ചര്‍മാരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. കുട്ടികള്‍ക്കു നല്ല ചര്‍മം നല്‍കാനും ഇതു സഹായിക്കും.

 ക്യാന്‍സര്‍

ക്യാന്‍സര്‍

ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.ക്യാന്‍സര്‍ ഏതു പ്രായത്തിലും വരാം. ഇതു തടയാന്‍ ബദാം ഏറെ നല്ലതാണ്.

ബദാമിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് തീരെ കുറവുമാണ്.

ഇന്‍സുലിന്‍ തോത്

ഇന്‍സുലിന്‍ തോത്

ഇന്‍സുലിന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ ബദാം നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം തടയാന്‍ സഹായകവുമാണ്. കുട്ടികളില്‍ പോലും ഇപ്പോഴത്തെ കാലത്തു പ്രമേഹം സാധാരണയാണ്.

ഹൃദയരോഗങ്ങള്‍

ഹൃദയരോഗങ്ങള്‍

ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.

വിളര്‍ച്ച

വിളര്‍ച്ച

കുട്ടികളില്‍ വിളര്‍ച്ച സാധാരണയാണ്.

ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി അനീമിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം.

പാലില്‍ ബദാം

പാലില്‍ ബദാം

പാലില്‍ ബദാം പൊടിച്ചതു കലക്കി കുട്ടികള്‍ക്കു നല്‍കിയാല്‍ മറ്റൊരു ഹെല്‍ത് ഡ്രിങ്കുകളുടേയും ആവശ്യമില്ല.

X
Desktop Bottom Promotion