Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അശ്ലീല ചിത്രത്തിന് അടിമപ്പെടുന്ന കൗമാരം
കുട്ടികളില്‍ ലൈംഗീകതയെ കുറിച്ച് ആരോഗ്യപരമായി എങ്ങിനെ ബോധവല്കരണം നല്‍കണം എന്നതിനെ കുറിച്ചും.
നിങ്ങളുടെ കുട്ടി അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ട് എന്ന് നിങ്ങള്‍ കണ്ടുപിടിച്ചെങ്കില്‍ ഒരു കാര്യം കൂടി നിങ്ങള്‍ മനസ്സിലാക്കണം. കുട്ടികളില്‍ ലൈംഗീകതയെ കുറിച്ച് ജിജ്ഞാസ വരുന്നതും അവര്‍ അശ്ലീല ചിത്രങ്ങളും മറ്റും കാണുന്നതും തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഇത് പരിശോധിക്കാതിരുന്നാല്‍, കുട്ടികളില്‍ ഇതിനെ കുറിച്ച് തെറ്റായ ധാരണകള്‍ ഉടലെടുക്കുകയും ഭാവിയില്‍ അത് വലിയ വിപത്തിന് കാരണവും ആയേക്കാം.
മാത്രമല്ല, ഇന്റര്‍നെറ്റിലും മറ്റും കാണുന്ന അശ്ലീല ചിത്രങ്ങള്‍ വളരെ അനാരോഗ്യകരവും അസ്വാഭാവികവുമായ ലൈംഗീകതയാണ് കാണിക്കുന്നത്. അശ്ലീല വെബ്സൈറ്റുകള്‍ ഒരിക്കലും ബന്ധപ്പെടുന്ന ഇണകള്‍ തമ്മിലുള്ള സ്നേഹബന്ധം കാണിക്കുന്നതിന് പ്രാധാന്യം കൊടുക്കാറില്ല. മൊബൈലില്‍ അശ്ലീലം കാണുന്നവര്‍ സൂക്ഷിക്കുക
ഇതിനാല്‍ തന്നെ, മാതാപിതാക്കള്‍ എന്ന നിലയ്ക്ക് നിങ്ങളുടെ കുട്ടി അശ്ലീല ചിത്രം കാണുന്നു എന്നറിഞ്ഞാല്‍ നിങ്ങള്‍ ദേഷ്യപ്പെടുന്നതിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനും ആകില്ല. പക്ഷെ നിങ്ങള്‍ അത് എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത്? കുട്ടികളില്‍ ലൈംഗീകതയെ കുറിച്ച് ആരോഗ്യപരമായി എങ്ങിനെ ബോധവല്കരണം നല്‍കണം എന്നതിനെ കുറിച്ചും.

സാധാരണ രീതിയില്‍ കൈകാര്യം ചെയ്യുക
അശ്ലീല ചിത്രങ്ങള്‍ കാണുന്നത് രഹസ്യമായിട്ടായിരിക്കണം എന്നുള്ള ഒരു ധാരണ നിങ്ങളുടെ കുട്ടിക്ക് ഉണ്ടായിരിക്കാം. കൂടാതെ, ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും മറ്റും അവരുടെ കൂട്ടുകാര്‍ വഴിയായിരിക്കും അവര്‍ക്ക് ലഭിക്കുക. ഈ പ്രശ്നത്തെക്കുറിച്ച് നിങ്ങള്‍ കുട്ടിയോട് ചര്‍ച്ച ചെയ്യുമ്പോള്‍ നിങ്ങള്‍ പരമാവധി സംയമനം പാലിക്കുക.

സാധാരണ രീതിയില്‍ കൈകാര്യം ചെയ്യുക
കുട്ടിയെ നാണംകെടുത്തുന്ന രീതിയില്‍ സംസാരിക്കരുത്. ലൈംഗീക കാര്യങ്ങളെ കുറിച്ച് ജിജ്ഞാസ തോന്നുന്നത് ഈ പ്രായത്തില്‍ സ്വാഭാവികമാണെന്നും, എന്നാല്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതല്ല അതിനുള്ള പരിഹാരം എന്നുമാണ് നിങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടത്. നിങ്ങള്‍ കുട്ടിയെ നാണംകെടുത്തുന്ന രീതിയില്‍ സംസാരിച്ചാല്‍ കുട്ടി പിന്നീട് നിങ്ങളോട് ഇത്തരം കാര്യങ്ങളെ കുറിച്ച് ചോദിക്കാന്‍ മടിക്കും.

വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കുക
നേരത്തെ പറഞ്ഞത് പോലെ, അശ്ലീല ചിത്രങ്ങള്‍ ഒരിക്കലും പ്രണയവും ആരോഗ്യപരവുമായ ബന്ധങ്ങളെ പ്രതിപാദിക്കുന്നില്ല. അതിനാല്‍, ഇത്തരം ചിത്രങ്ങള്‍ കാണിക്കുന്നത് പോലെയുള്ള അസാധാരണവും ഒരിക്കലും നടക്കാത്തതുമായ കാര്യങ്ങളെ തെറ്റാണെന് മനസ്സിലാക്കുവാനും, ഇണകള്‍ തമ്മില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പരസ്പര സ്നേഹവും സമയവും വേണമെന്നുമുള്ള വസ്തുതകള്‍ കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തെണ്ടതാണ്.

വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കുക
അങ്ങിനെയെങ്കില്‍, ആരോഗ്യകരമായ ലൈംഗീകതയെ കുറിച്ച് കുട്ടികള്‍ക്ക് ധാരണ വരികയും, അശ്ലീല ചിത്രങ്ങളെ സൂക്ഷിച്ച് കൈകാര്യം ചെയ്യുവാനും അവര്‍ക്ക് സാധിക്കും.

മുന്നറിയിപ്പ് കൊടുക്കുക
അശ്ലീല ചിത്രങ്ങളില്‍ കാണിക്കുന്ന ലൈംഗീക രംഗങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. ഇതിന്റെ സാങ്കേതിക വശങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ച് കുട്ടികളില്‍ ബോധവല്കരണം നടത്തുക. അശ്ലീല ചിത്രങ്ങള്‍ നടീനടന്മാരെ വച്ചെടക്കുന്ന വെറും ചിത്രങ്ങള്‍ മാത്രമാണെന്നും, യഥാര്‍ത്ഥ ജീവിതത്തിലെ ലൈംഗീക കാര്യങ്ങള്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണെന്നും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക.

കുട്ടികളുടെ ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക
നിങ്ങള്‍ എന്താണ് കണ്ടതെന്ന് കുട്ടികളോട് തുറന്ന് ചോദിക്കുക. അതിനെക്കുറിച്ച് സംശയങ്ങളോ മറ്റ് ചോദ്യങ്ങളോ ഉണ്ടോ എന്നും ആരായുക. യഥാര്‍ത്ഥ ലൈംഗീകതയെ കുറിച്ചുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൃത്യമായി നല്‍കുക. അശ്ലീല ചിത്രങ്ങളില്‍ കാണുന്നത് സുരക്ഷിതമായ ലൈംഗീക വേഴ്ചകള്‍ അല്ലെന്ന് അവരെ ബോധ്യപ്പെടുത്തുക. അശ്ലീല ചിത്രങ്ങള്‍ അല്ലാതെ ലൈഗീകതയെ കുറിച്ച് വിവരങ്ങള്‍ അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുക. കൃത്യമായ പരിധിയും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക.

കുട്ടികളുടെ ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക
ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷിച്ച് വേണം. എന്തെന്നാല്‍, നിങ്ങളുടെ കുട്ടി അത് നല്ല രീതിയില്‍ എടുക്കണം എന്നില്ല. എത്രത്തോളം നിങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ താല്പര്യത്തിന് അനുസരിച്ച് നീങ്ങുന്നുവോ, അത്രത്തോളം അവര്‍ നിങ്ങള്‍ പറയുന്നത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്.



Click it and Unblock the Notifications
