എന്തുകൊണ്ട് കുട്ടികള്‍ക്ക് കാപ്പി കൊടുക്കരുത്?

Posted By:
Subscribe to Boldsky

കാപ്പിയും ചായയും കുടിയ്ക്കാത്തവരുണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവരെ പോലെ തന്നെ കാപ്പിയും ചായയും കൊടുത്തുള്ള ശീലം വളര്‍ത്തിയെടുക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഇത് കുട്ടികളില്‍ ചെയ്യുന്ന ദ്രോഹം വളരെ വലുതാണ്. ചായ കുടിച്ചാല്‍ കുട്ടി പൊക്കം വയ്ക്കില്ല??

പലപ്പോഴും കുട്ടികള്‍ക്ക് കാപ്പി കൊടുക്കുമ്പോള്‍ അതവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്ന് നോക്കാം. കഫീന്‍ കൂടുതല്‍ കുടിയ്ക്കുന്നതും ശീലമാക്കുന്നതും നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

 അമിതവണ്ണത്തിനുള്ള കാരണം

അമിതവണ്ണത്തിനുള്ള കാരണം

അമിതവണ്ണത്തിനുള്ള കാരണമാണ് പലപ്പോഴും കാപ്പി. ഇത് കുട്ടികളില്‍ 60%ത്തിലധികം അമിതവണ്ണത്തിന് വഴിവെയ്ക്കുന്നു. പഞ്ചസാര തന്നെയാണ് ഇതിന്റെ കാരണം.

 ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും കാപ്പി കുടിയ്ക്കുന്നത് കാരണമാകും. മാത്രമല്ല പല കുട്ടികളും കാപ്പിയ്ക്ക് അടിമയാവുകയും ചെയ്യും.

 ഊര്‍ജ്ജസ്വലത നഷ്ടപ്പെടുന്നു

ഊര്‍ജ്ജസ്വലത നഷ്ടപ്പെടുന്നു

പലപ്പോഴും കുട്ടികളുടെ ഊര്‍ജ്ജസ്വലത നഷ്ടപ്പെടുന്നു. തണുപ്പന്‍ മട്ടിലുള്ള പ്രതികരണമായിരിക്കും പല മേഖലകളിലും കുട്ടികള്‍ക്ക് ഉണ്ടാവുക.

നിര്‍ജ്ജലീകരണത്തിന് സാധ്യത

നിര്‍ജ്ജലീകരണത്തിന് സാധ്യത

കുട്ടികള്‍ക്ക് കാപ്പി കൊടുത്താല്‍ അത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് കുട്ടികളില്‍ ദാഹം വര്‍ദ്ധിപ്പിക്കും.

 പല്ലിനെ ചീത്തയാക്കും

പല്ലിനെ ചീത്തയാക്കും

കുട്ടികളുടെ ദന്തസംരക്ഷണത്തില്‍ നമ്മള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കാപ്പി ശീലമാക്കുന്നത് കുട്ടികളുടെ പല്ലിനെ ചീത്തയാക്കും.

കലോറി കുറവ്

കലോറി കുറവ്

കാപ്പിയില്‍ കലോറി കുറവാണ്. ഇത് കുട്ടികളിലെ പോഷകക്കുറവിന് കാരണമാകും.

English summary

Why Kids Shouldn't Be Given Coffee

Milk is a healthier option for kids compared to coffee. Yes, coffee is bad for kids. In fact, even adults may need to limit their caffeine intake.
Story first published: Tuesday, July 5, 2016, 10:13 [IST]