Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
നിങ്ങളുടെ കുട്ടിയ്ക്ക് കാഴ്ചപ്രശ്നമോ?
പണ്ടത്തെക്കാലമല്ല, ഇപ്പോഴുള്ളത്. കുട്ടികളുടെ കാര്യത്തില്‍ പോലും കാലവ്യത്യാസങ്ങള് ധാരാളമുണ്ട്. പണ്ട് പറമ്പിലും മുറ്റത്തുമെല്ലാം കളിച്ചിരുന്ന കുട്ടികള്‍ ഇന്ന് ടിവിയ്ക്കും കമ്പ്യൂട്ടറിനും മുന്നിലേയ്ക്കു മാറി. ഇതുകൊണ്ടുതന്നെ കാഴ്ചപ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയുമാണ്.
കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും കാഴ്ചപ്രശ്നങ്ങളുള്ളത് മാതാപിതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാറില്ല. കുട്ടികള്‍ പരാതിപ്പെട്ടാല്‍ തന്നെ പഠിയ്ക്കാനുള്ള മടി കൊണ്ടു പറയുകയാണെന്നാണ് പല മാതാപിതാക്കളും കണക്കാക്കാറ്. വാഹനത്തില്‍ വച്ചു ചുംബിയ്ക്കരുത്
അല്പമൊന്നു ശ്രദ്ധിച്ചാല്‍ കുട്ടികളിലെ കാഴ്ചപ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്കു തന്നെ തിരിച്ചറിയാം. ഇതെങ്ങനെയെന്നറിയൂ,

കുട്ടിയ്ക്ക് കാഴ്ചപ്രശ്നമോ?
കുട്ടി ആരെങ്കിലും വരുമ്പോള്‍ ഇവരെ കാണാന്‍ കണ്ണുകള്‍ വല്ലാതെ കൂര്‍പ്പിച്ചു പിടിച്ചു നോക്കുകയാണെങ്കില്‍ ഇത് കണ്ണിനുള്ള പ്രശ്നം കാരണമാകാം.

കുട്ടിയ്ക്ക് കാഴ്ചപ്രശ്നമോ?
കുട്ടി പുസ്തകം വായിക്കുമ്പോള്‍ കണ്ണിനോട് കൂടുതല്‍ അടുപ്പിച്ചു പിടിച്ചു വായിക്കുന്നതും കണ്ണിന്റെ പ്രശ്നം കാരണമാകാം.

കുട്ടിയ്ക്ക് കാഴ്ചപ്രശ്നമോ?
വായിക്കുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നതും തലവേദനയുമെല്ലാം കണ്ണിനുള്ള പ്രശ്നങ്ങള്‍ കാരണമാകാം.

കുട്ടിയ്ക്ക് കാഴ്ചപ്രശ്നമോ?
പുസ്തകങ്ങള്‍ വായിക്കാനുള്ള താല്പര്യക്കുറവും പഠനത്തില്‍ പിന്നക്കമാകുന്നതുമെല്ലാം ഈ പ്രശ്നം കാരണവുമാകാം.

കുട്ടിയ്ക്ക് കാഴ്ചപ്രശ്നമോ?
ക്ലാസില്‍ ബോര്‍ഡിലെഴുതുന്നതൊന്നും കാണാന്‍ പറ്റുന്നില്ല, വായിക്കുമ്പോള്‍ കണ്ണു വേദനിയ്ക്കുന്നു, അക്ഷരങ്ങള്‍ വ്യക്തമാകുന്നില്ല തുടങ്ങിയ പരാതികള്‍ കാഴ്ചപ്രശ്നങ്ങള്‍ കാരണവുമാകാം.

കുട്ടിയ്ക്ക് കാഴ്ചപ്രശ്നമോ?
ടിവി കാണുമ്പോഴോ വായിക്കുമ്പോഴോ എല്ലാം കാഴ്ച വ്യക്തമാക്കാന്‍ കണ്ണു തിരുമ്മുന്നതും കാഴ്ചപ്രശ്നങ്ങള്‍ കാരണമാകാം.



Click it and Unblock the Notifications
