Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
കുട്ടിയ്ക്കു കോപം വന്നാല്‍
ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ കോപം നിയന്ത്രിക്കുന്നത് പോലെ എളുപ്പമുള്ള കാര്യമായിരിക്കില്ല കുട്ടികളുടെ കോപം നിയന്ത്രിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ സഹിഷ്ണുത ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ കുട്ടികളുടെ കോപം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. കുട്ടികള്‍ ദേഷ്യപ്പെടുമ്പോള്‍ നിങ്ങള്‍ അവരോട് ദേഷ്യപ്പെടുന്നത് ഒഴിവാക്കണം.
കോപം പ്രകടിപ്പിക്കുന്ന കുട്ടി പരോക്ഷമായി നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുകയാണ്. ശരിയായി നടക്കാത്ത ഒരു കാര്യത്തെ സംബന്ധിച്ച് അവന്/അവള് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് തന്റെ രോഷ പ്രകടനത്തിലൂടെ. കുട്ടികളുടെ ദേഷ്യം നിയന്ത്രിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക.

1. കുട്ടിയെ തടയാതിരിക്കുക - സംഘര്‍ഷ ഭരിതമായ സാഹചര്യത്തില്‍ നിങ്ങള്‍ സ്വയം നിയന്ത്രിക്കുക. നിങ്ങള്‍ ശരിക്കും കോപാകുലനായിരിക്കുകയും നിങ്ങളുടെ ദുഖങ്ങള്‍ വെളിപ്പെടുത്തുന്നത് ആരെങ്കിലും തടയുകയും ചെയ്താല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?
2. നല്ല ശ്രോതാവാകുക - കുട്ടി സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ തടയുകയോ, കുറ്റം വിധിക്കുകയോ ചെയ്യാതിരിക്കുക. ഏറെ സഹിഷ്ണുത ആവശ്യമാണെങ്കിലും രക്ഷകര്‍തൃത്വം എന്നത് സഹിഷ്ണുതയെ അടിസ്ഥാനമാക്കിയതാണ് എന്ന് മനസിലാക്കുക.

3. തന്മയീഭാവം - അനുകമ്പയിലേക്കുള്ള ആദ്യ പടിയാണ് തന്മയീഭാവം. കുട്ടി അനുഭവിക്കുന്ന വേദനയും ദുഖവും പങ്കുവെയ്ക്കാതെ നിങ്ങള്‍ക്കൊരിക്കലും അവനെ/അവളെ സഹായിക്കാനാകില്ല. അതിനാല്‍ തന്നെ അവരെ മനസിലാക്കുക. ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്ക്കേണ്ടവ...

4. വിശദീകരണം - നടപടികളെല്ലാം പൂര്‍ത്തിയായാല്‍ എന്താണ് തെറ്റായി സംഭവിച്ചതെന്നും, രണ്ടാമതൊരു അവസരം ലഭിച്ചാല്‍ എന്താണ് തിരുത്തേണ്ടതെന്നും കുട്ടിക്ക് വിശദീകരിച്ച് നല്‍കുക. നിങ്ങള്‍ പറയുന്നത് സഹിഷ്ണുതയോടെ കേള്‍ക്കാന്‍ കുട്ടി തയ്യാറാകുന്നത് വരെ കാത്തിരിക്കുക.



Click it and Unblock the Notifications
