Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കുട്ടികളെ സന്തുഷ്ടരാക്കാനുള്ള എളുപ്പവഴികള്‍
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോവുകയാണെങ്കിലും നിങ്ങളുടെ കുട്ടികളെ സന്തോഷത്തോടെയിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
അസന്തുഷ്ടമായ സാഹചര്യങ്ങള്‍ ചെറിയ പ്രായത്തില്‍ നേരിടേണ്ടി വരുന്നത് കുട്ടികളെ ദോഷകരമായി സ്വാധിനിക്കും എന്നതിനാല്‍ അവരെ സന്തുഷ്ടരായിരിക്കേണ്ടതുണ്ടെന്ന് രക്ഷിതാക്കള്‍ മനസിലാക്കിയിരിക്കണം. കെമിക്കല്‍ പ്രഗനന്‍സി, കൂടുതലറിയൂ
വലിയ പ്രയാസമൊന്നുമില്ലാതെ തന്നെ കുട്ടികളെ ആഹ്ലാദവാന്മാരാക്കി മാറ്റാനാവും. അതിന് സഹായിക്കുന്ന ചില വഴികള്‍ പരിചയപ്പെടുക.

കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക
കുട്ടികളെ ശ്രദ്ധിക്കുകയും അവര്‍ പറയുന്നതിന് കാത് കൊടുക്കുകയും ചെയ്യുക. തങ്ങളെ ശ്രദ്ധിക്കുകയും പറയുന്നത് കേള്‍ക്കുകയും ചെയ്യുന്നത് കുട്ടികളെ സന്തുഷ്ടരാക്കും.

പ്രശംസ
ജീവിതത്തില്‍ ചില അവസരങ്ങളില്‍ കുട്ടികള്‍ പരാജയപ്പെടുകയും വിജയം നേടാന്‍ പഠിക്കുകയും ചെയ്യും. അത്തരം സമയങ്ങളില്‍ ഉന്നതങ്ങളിലെത്താനുള്ള പ്രോത്സാഹനം രക്ഷിതാക്കള്‍ നല്‍കണം. ഇത് കുട്ടികളെ സന്തുഷ്ടരാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്.

സമയം കണ്ടെത്തുക
സമയം കുതിച്ച് പായുന്ന ഒരു ലോകത്താണ് നമ്മള് ജീവിക്കുന്നത്. നിങ്ങള്‍ ജോലികളുടെ തിരക്കിലാണെങ്കിലും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും അങ്ങനെ അവരെ സന്തുഷ്ടരാക്കാന്‍ സാധിക്കുകയും ചെയ്യും.

ഗൗരവത്തോടെ പരിഗണിക്കുക
ഒരു നിശ്ചിത പ്രായത്തിലെത്തുമ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളെ മനസിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അവരോട് ചെറിയ കുട്ടികളെയെന്ന പോലെ പെരുമാറുന്നത് അവസാനിപ്പിക്കണം. അവരെ ഗൗരവത്തോടെ പരിഗണിക്കുകയും അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കുകയും ചെയ്യുക.

നിങ്ങളുടെ മാനസികവിക്ഷോഭങ്ങള്‍ കാണിക്കാതിരിക്കുക
സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷം ഇല്ലാതാക്കുന്ന രണ്ട് ഘടകങ്ങളാണ് ടെന്‍ഷനും മാനസികമ്മര്ദ്ദവും. നിങ്ങള്‍ ജോലി സംബന്ധമായ സമ്മര്‍ദ്ദത്തിലാണെങ്കില്‍ വീട്ടിലെത്തുമ്പോളേക്കും അതില്‍ നിന്ന് മുക്തി നേടുക. മാനസികസമ്മര്‍ദ്ധവും കോപവും കുട്ടിയെ പല തരത്തില്‍ സ്വാധീനിക്കും. മേല്‍ പറഞ്ഞ മാര്‍ഗ്ഗം പിന്തുടരുന്നത് കുട്ടിയെ സന്തോഷത്തോയിരിക്കാന് സഹായിക്കും.

പുഞ്ചിരിക്കുക
പുഞ്ചിരിക്കുന്നത് യാതൊരു ചെലവും ഉണ്ടാക്കാത്ത കാര്യമാണ്. നിങ്ങളുടെ മുഖത്തെ സന്തോഷഭാവവും അത് കുട്ടിയുമായി പങ്കുവെയ്ക്കുന്നതും അവരെ ഏറെ സന്തുഷ്ടരാക്കും. കുട്ടികള്‍ സന്തുഷ്ടരായ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

കുട്ടികള്‍ക്ക് മാതൃക
അവസാനമായി നിങ്ങള്‍ കുട്ടിക്കുള്ള മാതൃകയായി മാറുക. കുട്ടികള്‍ മാതാപിതാക്കളെ കണ്ടാണ് ജീവിതത്തിലെ നല്ല കാര്യങ്ങള്‍ പഠിക്കുന്നത്.



Click it and Unblock the Notifications
