Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കുട്ടികളെ ഏകാഗ്രത ശീലിപ്പിയ്ക്കാം
ഏകാഗ്രത ഒരാളുടെ ജീവിതത്തിലുടനീളം വേണ്ട ഒന്നാണ്. പഠനത്തിലാണെങ്കിലും ജോലിയിലാണെങ്കിലും കളികളിലാണെങ്കിലും ചെയ്തുകൊണ്ടിരിയ്ക്കുന്ന ഏതു പ്രവൃത്തിയും വിജയകരമാകാന്‍ വേണ്ട ഒരു പ്രധാന കാര്യം.
കുഞ്ഞിലേ മുതല്‍ കുട്ടികളില്‍ ഏകാഗ്രത വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിലൂടെ ഏകാഗ്രത പരിശീലിപ്പിയ്ക്കുവാന്‍ കഴിയും.
വായന ഏകാഗ്രത പരിശീലിപ്പിയ്ക്കുവാന്‍ പറ്റിയ ഒന്നാണ്.കുഞ്ഞുങ്ങള്‍ക്ക് വായിക്കാന്‍ പറ്റാത്ത പ്രായത്തില്‍ കഥകളും മറ്റും വായിച്ചു കേള്‍പ്പിയ്ക്കാം. തനിയെ വായിക്കുവാന്‍ കഴിയുന്ന പ്രായത്തില്‍ പുസ്തകള്‍ വാങ്ങിച്ചു കൊടുത്തും വായിക്കുവാന്‍ പ്രേരിപ്പിച്ചും വായനാശീലം വളര്‍ത്താം. ഇത് ഏകാഗ്രത വളര്‍ത്തുവാനുള്ള ഒരു വഴിയാണ്.

സ്നേക്ക് ആന്റ് ലാഡര്‍, ലുഡോ തുടങ്ങിയ കളികള്‍ കുട്ടികള്‍ക്കൊപ്പം കളിയ്ക്കാം. ഇത്തരം കളികളും ഏകാഗ്രത വളര്‍ത്തുവാന്‍ സഹായിക്കും.
ഒരു ടേബിളില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കുക. കുട്ടിയോട് അല്പനേരം ഇതിന്റെ തിരിയിലേക്കു തന്നെ ശ്രദ്ധ തെറ്റാതെ നോക്കിയിരിയ്ക്കുവാന് പറയുക. ഇതും ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുവാന്‍ പറ്റിയ ഒന്നു തന്നെയാണ്.
പാട്ടു കേള്‍ക്കുന്നത് ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ഇവര്‍ക്കിഷ്ടമുള്ള പാട്ടുകള്‍ വച്ചു കൊടുക്കുക. ഇത് ഇവര്‍ ഏകാഗ്രതയോടെ ശ്രദ്ധിയ്ക്കും.
ഒരേ സമയം പലതരം പ്രവൃത്തികള്‍ കുട്ടികളെക്കൊണ്ടു ചെയ്യിക്കാതിരിയ്ക്കുക. അതുപോലെ ഒരു പ്രവൃത്തി നീണ്ട നേരത്തേയ്ക്കു ചെയ്യാന്‍ പ്രേരിപ്പിയ്ക്കാതിരിയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ ഏകാഗ്രതയ്ക്കു ഭംഗം വരുത്തും.
കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് അവരെ ഇത്തരം കാര്യങ്ങള്‍ ചിന്തിയ്ക്കുവാനും ഇതെക്കുറിച്ചു സ്വപ്നം കാണുവാനും പഠിപ്പിയ്ക്കുക.
ഏകാഗ്രതക്കുറവു കാണിയ്ക്കുന്ന കുട്ടികളെ സ്പോര്‍ട്സില്‍ പങ്കെടുപ്പിയ്ക്കുക. സ്പോട്സ് കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
പഞ്ചസാരയുടെ അമിത ഉപയോഗവും കുട്ടികളില്‍ ഏകാഗ്രതക്കുറവുണ്ടാക്കും. ഇതുകൊണ്ടുതന്നെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.



Click it and Unblock the Notifications
