Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുട്ടികളുടെ ടെന്‍ഷന്‍ ഇല്ലാതാക്കാം

സ്കൂളിലാണെങ്കിലും വീട്ടിലാണെങ്കിലും പഠനത്തിനു വേണ്ടി നിര്ബന്ധിക്കുന്നവര്, നിന്നു തിരിയാന്‍ നേരമില്ലാത്ത ട്യൂഷനും മറ്റു ക്ലാസുകളും. നേരത്തെ എഴുന്നേല്‍ക്കാനുള്ള നിര്‍ബന്ധം, ഭക്ഷണം കഴിയ്ക്കാനുള്ള നിര്‍ബന്ധം..ഇങ്ങനെ പോകുന്നു ടെന്‍ഷനുണ്ടാക്കുന്ന ലിസ്റ്റുകള്‍.
മുതിര്‍ന്നവര്‍ക്കു മാത്രമല്ലാ, കുട്ടികള്‍ക്കും വേണ്ടേ ഈ ടെന്‍ഷന്‍ ഒരു പരിഹാരം.
കുട്ടികളുടെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ കൂടുതല്‍ സഹായിക്കാന്‍ സാധിക്കുക മാതാപിതാക്കള്‍ക്കു തന്നെയാണ്. കുട്ടികള്‍ക്കടുത്ത് അധികാരഭാവം കാണിക്കാതെ സൗഹൃദമനോഭാവം സൂക്ഷിക്കുക. ഇത് ഏതു കാര്യത്തിലാണെങ്കിലും. കുട്ടികളെ വഴക്കു പറയുകയോ തല്ലുകയോ ചെയ്യാതെ നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ തന്നെ പകുതി ടെന്‍ഷന്‍ ഒഴിവാക്കാം.
ഓരോ കുട്ടിക്കും താല്പര്യമുള്ള ഏതെങ്കിലും പ്രത്യേക മേഖലകള്‍ കാണും. ഇത് പഠിക്കാനോ ചെയ്യാനോ ഉള്ള സാഹചര്യം കുട്ടിക്കുണ്ടാക്കിക്കൊടുക്കുക.
കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള യന്ത്രങ്ങളല്ല കുട്ടികളെന്നു മനസിലാക്കുക.
അവധി ദിനങ്ങളില്‍ കുട്ടികളെ കൂട്ടി ഉല്ലാസയാത്ര പോകുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാനസിക ഉല്ലാസം നല്കുന്ന ഒന്നാണ്. കുട്ടികള്‍ക്ക് കൂടി താല്പര്യമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കണം.
നല്ല കാര്യങ്ങളില്‍ കുട്ടികളെ അഭിനന്ദിക്കുകയും കൊച്ചു കൊച്ചു സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്യുക. ഇത് കുട്ടികള്‍ക്കും സന്തോഷം നല്‍കും.
യോഗ പോലുള്ളവ കുട്ടികള്‍ക്ക് താല്പര്യമുണ്ടെങ്കില് അവരെ അഭ്യസിപ്പിക്കാം. ഇതും നല്ല കാര്യമാണ്.
കുട്ടികളെ എപ്പോഴും പഠിക്കാന്‍ നിര്‍ബന്ധിക്കാതെ കളിക്കാനും സമയം കൊടുക്കുക. കളിയിലൂടെ കുട്ടികള്‍ ടെന്‍ഷന്‍ മറക്കും.



Click it and Unblock the Notifications
