Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുട്ടിക്കും വേണ്ടേ വ്യായാമം?

കളിയും വ്യായാമങ്ങളും ശാരീരിക ആരോഗ്യത്തിന് മാത്രമല്ലാ, ബുദ്ധിവികാസത്തിനും സഹായിക്കുമെന്ന് ഇതെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബാസ്ക്കറ്റ് ബോള്‍, സ്വിമ്മിംഗ്, ടെന്നീസ്, സൈക്കിള്‍ ചവിട്ടുക, ഓടുക തുടങ്ങിയവ കുട്ടികള്‍ക്ക് ചെയ്യാവുന്ന വ്യായാമങ്ങളാണ്. ഇവ കൂടാതെ കളിയുടെ രൂപത്തില്‍ തന്നെ കുട്ടികള്‍ക്ക് ചെയ്യാവുന്ന ചില വ്യായാമങ്ങളുണ്ട്.
ബാര്‍ ഹാഗിംഗ് കുട്ടികളെ ഉയരം കൂടാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. പണ്ടാണെങ്കില്‍ മാവിന്റെ മുകളിലും മറ്റും തൂങ്ങിക്കിടന്ന് കളിക്കുന്ന കുട്ടികള്‍ പതിവു കാഴ്ചയായിരുന്നു. ഇപ്പോള്‍ നഗരങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിക്കില്ല. ഇതിന് പകരമാണ് ബാര്‍ ഹാഗിംഗ്. കുറുകെയുള്ള ബാറില്‍ കുട്ടികളെ തൂങ്ങിക്കിടന്ന് ആടാന്‍ മാതാപിതാക്കള്‍ക്കും സഹായിക്കാം.
ഇരുവശങ്ങളിലേക്കും സ്ട്രെച്ചിംഗ് ചെയ്യുന്നതും നല്ലൊരു വ്യായാമം തന്നെ. കാലുകള്‍ അകറ്റി വച്ച് ഇരുവശങ്ങളിലേക്കും വളഞ്ഞ് നിലം തൊടാന്‍ കുട്ടികളെ അഭ്യസിപ്പിക്കുക. കാലുകള്‍ അനക്കരുത്. ഇത് പുസ്തകങ്ങളുടെ ഭാരം പുറകില്‍ താങ്ങുന്ന കുട്ടികളുടെ നടുവേദനയും കുറയ്ക്കും.
സ്കിപ്പിംഗ് വിനോദം നല്കുന്ന മറ്റൊരു വ്യായാമം കൂടിയാണ്. ഇത് ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ കുട്ടികളെ സഹായിക്കും.
ഓടിക്കളിക്കാനും ഓടുവാനും കുട്ടികളെ പ്രേരിപ്പിക്കുക. ഏതെങ്കിലും പാട്ടു വച്ചു കൊടുത്ത് അതിനൊപ്പം ഓടുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. അല്ലെങ്കില്‍ കൂട്ടു ചേര്‍ന്ന് കുട്ടികള്‍ ഓടിക്കളിക്കണം. വേണമെങ്കില്‍ മാതാപിതാക്കള്‍ക്കും ഇതില്‍ കുട്ടികള്‍ക്കൊപ്പം പങ്കെടുക്കാം.
പഠനത്തില്‍ നിന്നും വിട്ട് ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളുടെ ഉത്സാഹവും വളര്‍ച്ചയും ഒപ്പം പഠനത്തിനുള്ള കഴിവുകളും വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
