Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
ഗര്‍ഭിണികള്‍ എത്ര ചിക്കന്‍ കഴിക്കണം, കൂടുതലെങ്കില്‍ ഉണ്ടാവുന്ന അപകടങ്ങള്‍
ഗര്‍ഭകാലം പലപ്പോഴും പല ഭക്ഷണങ്ങള്‍ക്കും നിയന്ത്രണം വരുന്ന ഒരു സമയം കൂടിയാണ്. പലപ്പോഴും കഴിക്കേണ്ട ഭക്ഷണവും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണവും തമ്മില്‍ ഒരു മത്സരം തന്നെയാണ് ഗര്‍ഭകാലത്ത് നടക്കുന്നത്. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയിലും അമ്മയുടെ ആരോഗ്യത്തിനും വേണ്ടി ഓരോ സമയത്തും നമ്മള് കഴിക്കേണ്ടതായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചിക്കന്‍. കാരണം പ്രോട്ടീന്‍ സമ്പൂഷ്ടമാണ് ചിക്കന്‍ എന്നത് നമുക്കെല്ലാം അറിയാം. പക്ഷേ എന്ത് ഭക്ഷണവും അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല എന്നത് തിരിച്ചറിയണം. എന്നാല്‍ ചിക്കന്‍ കഴിക്കേണ്ടതിന്റെ ആവശ്യകതയും, എത്രത്തോളം കഴിക്കണം എന്നുള്ളതും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി അമ്മ സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് പല അമ്മമാരും ഈ സമയം അവരുടെ ഭക്ഷണശീലത്തില്‍ കാര്യമായ മാറ്റം കൊണ്ട് വരുന്നതും. പലപ്പോഴും ഡോക്ടര്‍മാര്‍ തന്നെ ഗര്‍ഭിണികളോട് കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ചിക്കന്‍, ഇത് പ്രോട്ടീന്റെ ഉറവിടമാണ് എന്നത് തന്നെയാണ് കാര്യം. ഇത് കൂടാതെ ആവശ്യത്തിന് വിറ്റാമിനുകളും ഇതിലൂടെ ലഭിക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് എത്ര ചിക്കന്‍ കഴിക്കണം, കഴിക്കേണ്ടത് എങ്ങനെ, കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളും ദോഷങ്ങളുമാണ് എന്നതിനെക്കുറിച്ച് വായിക്കാം.
ഗര്‍ഭകാലത്ത് ചിക്കന്‍ കഴിക്കുന്നത്

ഗര്‍ഭകാലത്ത് ചിക്കന്‍ കഴിക്കുന്നത് സുരക്ഷിതമാണോ എന്നത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇതില്‍ ധാരാളം അമിനോ ആസിഡുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോഗ്യത്തിനും നിര്‍മ്മാണ പ്രക്രിയയിലും വളരെ വലിയ പങ്ക് തന്നെ വഹിക്കുന്നു. ഇതില്‍ കൊഴുപ്പ് താരതമ്യേന കുറവായത് കൊണ്ട് തന്നെ അമിത വണ്ണത്തിലേക്ക് നയിക്കുകയും ഇല്ല. മാത്രമല്ല ഗര്‍ഭകാലത്ത് സ്ത്രീക്ക് ആവശ്യത്തിന് പോഷകങ്ങള്‍ നല്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ ചിക്കന്‍ കഴിക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് നല്ലതുപോലെ വേവിച്ചതിന് ശേഷം മാത്രം കഴിക്കണം എന്നുള്ളത്. കാരണം ചിക്കനില്‍ ലിസ്റ്റീര്യ എന്ന ബാക്ടീരിയ ഉള്ളതിനാല്‍ ഇത് 160 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍ വേവിച്ച് വേണം കഴിക്കുന്നതിന്. ചിക്കന്‍ മാത്രമല്ല മുട്ടയും മീറ്റും മത്സ്യവും എന്താണെങ്കിലും നല്ലതുപോലെ വേവിച്ച് വേണം കഴിക്കുന്നതിന്.
ഗര്‍ഭകാലത്ത് ഗുണങ്ങള്‍

ഗര്‍ഭകാലത്ത് ചിക്കന്‍ കഴിക്കുന്നതിന്റെ ഫലമായി ധാരാളം ഗുണങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ചിക്കന്‍ കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും ആരോഗ്യകരമായ വളര്‍ച്ചക്കും സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ വരെ സ്വാധീനിക്കുന്നു. വിറ്റാമിന്‍ ബി 3 യുടെ സമ്പന്നമായ ഉറവിടമാണ് ചിക്കന്‍. അതോടൊപ്പം തന്നെ ആവശ്യത്തിന് അമിനോ ആസിഡുകള്‍ ചിക്കനില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. പേശികളുടെ നിര്‍മ്മാണത്തിനും പേശികള്‍ ശക്തിപ്പെടുത്തുന്നതിനും ചിക്കനിലെ അമിനോ ആസിഡുകള്‍ സഹായിക്കുന്നു.

പ്രോട്ടീന്‍ ശരീരത്തിന് ഏത് കാലത്തും ആവശ്യമുള്ളതാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് പ്രോട്ടീന്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്കുന്നു. ദിനവും 100ഗ്രാം ചിക്കന്‍ കഴിക്കുന്നത് ഗര്‍ഭകാലത്തെ ദൈനംദിന പ്രോട്ടീന്‍ ആവശ്യകത 50%ത്തോളം പൂര്‍ത്തിയാക്കുന്നു. ഇത് കൂടാതെ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിക്കന്‍. അത് മാത്രമല്ല കൊളസ്ട്രോള്‍ വര്‍ദ്ധിക്കും എന്ന പേടിയേ ചിക്കന്‍ കഴിക്കുമ്പോള്‍ വേണ്ട. ചിക്കന്റെ കരളില്‍ വിറ്റാമിന്റെ അളവ് വളരെ കൂടുതലാണ്. ഇത് കുഞ്ഞിന്റെ ഓര്‍മ്മശക്തിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെയധികം സഹായിക്കുന്നു. കൂടാതെ കുഞ്ഞിലെ ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയാന്‍ പ്രാപ്തമായ ഫോളേറ്റും ചിക്കന്‍ കരളില്‍ അടങ്ങിയിട്ടുണ്ട്.

ഗുണങ്ങളുടെ കാര്യത്തില്‍ ചിക്കന്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. കാരണം ചിക്കനില്‍ വിറ്റാമിന്‍ എ, ഇ, സെലിനിയം, തയാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ് ഇവ എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിക്കനില്‍ ഇരുമ്പും സിങ്കും ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ശരീരത്തിലേക്ക് ഇവ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ എല്ലാത്തിലും അല്പം ദോഷകരമായ ഫലങ്ങളും ഉണ്ടായിരിക്കും. അവയെക്കുറിച്ചും നമുക്കൊന്ന് നോക്കാം.
പ്രതികൂല ഫലങ്ങള്‍

ചിക്കന്‍ കഴിക്കുന്നത് ഗര്ഭകാലലത്തെങ്കില് ചില അനാരോഗ്യകരമായ ഫലങ്ങളും ഇത് നല്‍കുന്നുണ്ട്. എന്നാല്‍ ദോഷകരമായ വസ്തുക്കള്‍ ഒന്നും തന്നെ ചിക്കനില്‍ ഇല്ല എന്നതാണ് സത്യം. പക്ഷേ ലിസ്റ്റീരിയ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയ ഇതിലുള്ളതിനാല്‍ ചിക്കന്‍ ഒരിക്കലും പൂര്‍ണമായും വേവിക്കാതെ കഴിക്കരുത്. ഇത് പലപ്പോഴുും ഗര്‍ഭിണികളില്‍ ലിസ്റ്റീരിയോസിസ് എന്നറിയപ്പെടുന്ന അണുബാധയ്ക്ക് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടായാല്‍ അത് പലപ്പോഴും മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭം അലസല്‍, കുഞ്ഞിന് അണുബാധ, ജനനസമയത്ത് തന്നെ മരണ സാധ്യത കൂടുതല്‍ എന്നിവയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ലിസ്റ്റീരിയ അണുബാധ അത്യന്തം അപകടം തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് മാത്രമല്ല ഏത് സമയത്തും നല്ലതുപോലെ വേവിച്ച ചിക്കന്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങള്‍ ചിക്കന്‍ ധാരാളം കഴിക്കാത്ത വ്യക്തിയാണ് ഗര്‍ഭകാലത്ത് കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നുണ്ടെങ്കില്‍ പുതിയ ഭക്ഷണരീതിയെക്കുറിച്ച് ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം ഡയറ്റില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
