Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം
കുഞ്ഞിനെ മുലയൂട്ടുന്നവരാണോ, ജലാംശം കുറവെങ്കില്‍ കുഞ്ഞിനും അപകടം
കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാരെങ്കില്‍ അവര്‍ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുത്. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവരാണ് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നത്
കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും അമ്മയുടെ ആരോഗ്യത്തിനും ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളെ നമ്മള് നിസ്സാരമാക്കുമ്പോഴാണ് അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതും. മുലയൂട്ടുന്ന അമ്മമാരെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

വെള്ളം
മുലയൂട്ടുന്ന അമ്മമാര്‍ക്ക് വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ഇത് തന്നെയാണ് നല്ലൊരു ശതമാനവും പാലുത്പാദനത്തിന് സഹായിക്കുന്നത്. കൂടാതെ ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നതിനും വെള്ളം അത്യാവശ്യം തന്നെയാണ്. ദിനവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. എപ്പോഴും ഒരു വെള്ളത്തിന്റെ കുപ്പി കരുതുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സ്ഥിരമാക്കിയാല്‍ മാത്രമേ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.
പഴങ്ങളും പച്ചക്കറികളും
തണ്ണിമത്തന്, ഓറഞ്ച്, സ്ട്രോബെറി തുടങ്ങിയ പഴങ്ങളില്‍ ജലാംശം കൂടുതലാണ്. ഇവ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ നമുക്ക് ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ സാധിക്കുന്നു. മാത്രമല്ല ജലാംശത്തോടൊപ്പെ തന്നെ ആവശ്യമായ വിറ്റാമിനുകളും നല്കുന്നു. വെള്ളരിക്കാ, ചീര, തുടങ്ങിയ പച്ചക്കറികളും നല്ല തിരഞ്ഞെടുപ്പാണ്. ഭക്ഷണത്തിലോ ലഘുഭക്ഷണത്തിലോ ഇവ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെത്തുന്ന ദ്രാവകത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഹെര്‍ബല്‍ ടീ
ചമോമൈല്‍ അല്ലെങ്കില്‍ ഇഞ്ചി പോലുള്ള ഹെര്‍ബല്‍ ടീകള്‍ സ്ഥിരമാക്കുന്നത് നിങ്ങള്‍ക്ക് മാനസികാരോഗ്യത്തിനും പാലുല്‍പ്പാദനത്തിനും സഹായിക്കുന്നു. കൂടാതെ ഇവ ശരീരത്തിന് ആശ്വാസവും ജലാംശവും നല്കുന്നു. ഊഷ്മള പാനീയങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവ എന്തുകൊണ്ടും ഒരു മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ്. എങ്കിലും ഇത്തരം പാനീയങ്ങള്‍ പ്രത്യേകിച്ച് ഹെര്‍ബല്‍ ടീ പോലുള്ളവ കഴിക്കുമ്പോള്‍ അതിന് മുന്‍പായി ഒരു ഡോക്ടറെ കണ്ട് സംസാരിച്ച് വേണം കഴിക്കുന്നതിന്.
പാലുല്‍പ്പന്നങ്ങള്‍
പാല്, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വഴി തയ്യാറാക്കിയ സ്മൂത്തികള്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഉപയോഗപ്രദമായ കാല്‍സ്യവും മറ്റ് പോഷകങ്ങളും ഇതിലൂടെ ലഭിക്കുകയും ശരീരത്തില്‍ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ എപ്പോഴും കൊഴുപ്പ് കുറഞ്ഞ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ആരോഗ്യകരം.
തേങ്ങാവെള്ളം
ജലാംശം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് സമ്പുഷ്ടമായ പാനീയമാണ് തേങ്ങാവെള്ളം. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ ഊര്‍ജ്ജ നിലയില്‍ മാറ്റം വരുന്നു. നിര്‍ജ്ജലീകരണം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും തേങ്ങാവെള്ളം സഹായിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കുന്നതിനും തേങ്ങാവെള്ളം നല്ലൊരു ഓപ്ഷനാണ്. അതോടൊപ്പം തന്നെ പേശികളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ പൊട്ടാസ്യവും ഇത് വഴി ലഭിക്കുന്നു.
ഒഴിവാക്കേണ്ടവ
നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കേണ്ടതെങ്കിലും അധികമായി കഫീന്‍, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ കാപ്പി അല്ലെങ്കില്‍ സോഡ പോലുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പൂര്‍ണമായും നിര്‍ത്തുക. അമിതമായി ഇവ കഴിച്ചാല്‍ അത് പലപ്പോഴു ംനിര്ജ്ജലീകരണത്തിന് കാരണമാകും.ജലാംശം നിലനിര്‍ത്തുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവരുടെ കുഞ്ഞിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും പ്രധാനമാണ് എന്ന കാര്യം ഓരോ അമ്മമാരും ഓര്‍ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications