Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗര്‍ഭകാലം എന്‍ഡോമെട്രിയോസിസ് പ്രതിരോധം യോഗയിലൂടെ
പലപ്പോഴും ഗര്‍ഭകാലം പല വിധത്തിലുള്ള പ്രതിസന്ധികള്‍ പലരും അനുഭവിക്കുന്നു. ഗര്‍ഭിണിയാണെന്ന് അറിയുന്ന സമയം മുതല്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നു. ഗര്‍ഭപാത്രത്തിലെ കലകളുടെ ആവരണമാണ് എന്‍ഡോമെട്രിയം എന്ന് പറയുന്നത്. ഇത്തരം അവസ്ഥകള്‍ ഉള്ള സ്ത്രീകളെങ്കില്‍ അവര്‍ക്ക് പലപ്പോഴും ആര്‍ത്തവ സമയത്ത് അതികഠിനമായ വേദന, ഉയര്‍ന്ന രക്തസ്രാവം, ഗര്‍ഭധാരണത്തിന് പ്രശ്നവും എല്ലാം നേരിടേണ്ടി വരുന്നു. പലപ്പോഴും എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥകള്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.
സാധാരണ അവസ്ഥയില്‍ ഗര്‍ഭധാരണം ഒരു വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും, പ്രത്യേകിച്ച് എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ക്ക്. ഈ അവസ്ഥ ഗര്‍ഭാശയത്തിന്റെ ആവരണത്തിന് സമാനമായ ടിഷ്യു പുറത്തേക്ക് വളരാന്‍ കാരണമാകുന്നു, ഇത് വേദനയ്ക്കും സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. പലപ്പോഴും സ്ത്രീകളില്‍ അന്‍പത് ശതമാനം പേരിലും ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ എന്‍ഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങള്‍ മൂലം ഉണ്ടാവുന്നു. ഈ കാലയളവില്‍ യോഗയും ധ്യാനവും ആശ്വാസവും പിന്തുണയും നല്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

യോഗയുടെ ഗുണങ്ങള്‍
സാധാരണ അവസ്ഥയില്‍ പോലും പലപ്പോഴും നിങ്ങളുടെ എന്‍ഡോമെട്രിയോസിസ് വെല്ലുവിളിയാവുന്നു. എന്നാല്‍ അത് ഗര്‍ഭധാരണത്തില്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി യോഗ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഈ സമയം യോഗ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വഴക്കം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എന്‍ഡോമെട്രിയോസിസ് ഉള്ള ഗര്‍ഭിണികള്‍ക്ക്, സൗമ്യമായ യോഗാസനങ്ങള്‍ വേദന കുറയ്ക്കുകയും മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഗര്‍ഭകാലത്ത് സുരക്ഷിതമായ പോസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്, വയറിന് ആയാസമുണ്ടാക്കുന്ന ആസനങ്ങള്‍ ഒഴിവാക്കുക.
ധ്യാനത്തിന്റെ പങ്ക്
മനസ്സിനെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും ധ്യാനം സഹായിക്കുന്നു. ഗര്‍ഭ കാലത്ത് പല വിധത്തിലുള്ള സമ്മര്‍ദ്ദവും അസ്വസ്ഥതതകളും വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല എന്‍ഡോമെട്രിയോസിസ് ഉള്ള ഗര്‍ഭിണികള്‍ക്ക് സമ്മര്‍ദ്ദ നിലകള്‍ അല്പം കൂടി കൂടുതലായിരിക്കും. അതിനെ നിയന്ത്രിക്കുന്നതിന് ധ്യാനം ഗുണം ചെയ്യും. ശ്രദ്ധാപൂര്‍വ്വമായ മനസ്സ് പരിശീലിക്കുന്നത് കൂടുതല്‍ വിശ്രമകരമായ അവസ്ഥയിലേക്ക് നയിക്കും, ഇത് അമ്മയ്ക്കും കുഞ്ഞിനും നിര്‍ണായകമാണ്.
സുരക്ഷിത രീതികള്‍
യോഗയോ ധ്യാനമോ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായി അനുയോജ്യമായ രീതികളെക്കുറിച്ച് അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് കഴിയും. സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടര്‍മാര്‍ നയിക്കുന്ന ക്ലാസുകളില്‍ ചേരുന്നത് സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നു. അല്ലാത്ത പക്ഷം അത് അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ധാരാളമുണ്ട്. കൃത്യമായി കാര്യങ്ങളെ മനസ്സിലാക്കിയതിന് ശേഷം മാത്രം യോഗയാണെങ്കിലും മെഡിറ്റേഷന്‍ ആണെങ്കിലും ചെയ്താല്‍ മതി.
ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കണം
ഒരു പതിവ് ദിനചര്യ സ്ഥാപിക്കുന്നത് പരമാവധി നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കും. ഇടയ്ക്കിടെയുള്ള നീണ്ട സെഷനുകള്‍ക്ക് പകരം ചെറിയ ദൈനംദിന സെഷനുകള്‍ ആണ് ഏറ്റവും നല്ലത്. മാത്രമല്ല ഇത് കാലക്രമേണ ശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്‍ഡോമെട്രിയോസിസ് ഉള്ള ഗര്‍ഭിണികള്‍ക്ക് യോഗയും ധ്യാനവും സഹായകരമായ ഫലങ്ങള്‍ നല്കുന്നു എന്നാണ് പറയുന്നത്. ഈ രീതികള്‍ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, ഗര്‍ഭകാലത്ത് അവര്‍ക്ക് അസ്വസ്ഥതകള്‍ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
