Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: ഓരോ ആഴ്ചയിലും ശ്രദ്ധ വേണം
ഗര്‍ഭകാലം എന്നത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. സന്തോഷത്തോടൊപ്പം തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൂടി ഗര്‍ഭകാലത്ത് സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നു. അതില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം, ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും പല അപകടങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും അതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.
ഗര്‍ഭിണികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് ചിലരില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള അസ്വസ്ഥതകളും നിസ്സാരമാക്കരുത്. ഗര്‍ഭകാലത്ത് അമിത രക്തസമ്മര്‍ദ്ദം ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ അപകട സാധ്യതകള്‍ ഓരോരുത്തരും അറിഞ്ഞിരിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ രക്താതിമര്‍ദ്ദം ഗര്‍ഭിണികളെ ബാധിക്കുന്നത് എപ്രകാരം എന്ന് നോക്കാം.

ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദം
ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും സ്ത്രീകളില്‍ പ്രായത്തിന് അനുസരിച്ച് മാറുന്നുണ്ട്. സ്ത്രീകളുടെ ജീവിത ശൈലിയ.ിലെ മാറ്റം മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് കൂടാതെ 35 വയസ്സിന് ശേഷമുള്ള ഗര്‍ഭധാരണം, അത് കൂടാതെ ജോലിയിലെ സമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാവരിലും പ്രശ്നമുണ്ടാക്കില്ലെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ക്രോണിക് ഹൈപ്പര്‍ ടെന്‍ഷന്‍
ഗര്‍ഭിണിയായതിന് ശേഷം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ആദ്യത്തെ 20 ആഴ്ചകളിലാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാവുന്നത്. എന്നാല്‍ ഇതില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. സാധാരണയായി ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും ഇത് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു. അല്ല എന്നുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഒരിക്കലും സ്വയം ചികിത്സ എടുക്കരുത് എന്ന കാര്യം ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

ഗര്‍ഭകാല രക്താതിമര്‍ദ്ദം
ഗര്‍ഭകാലത്ത് ആദ്യത്തെ 20 ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഉള്ള രക്തസമ്മര്‍ദ്ദം സംഭവിക്കുന്നത്. മിക്കപ്പോഴും പ്രസവത്തിന് ശേഷമാണ് രക്തസമ്മര്‍ദ്ദം സാധാരണ അവസ്ഥയില്‍ ആവുന്നത്. എന്നാല്‍ ചിലരില്‍ ഇത് പ്രീക്ലാംമ്പ്സിയക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ പ്രിക്ലാമ്പ്സിയ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ അത് ഗുരുതതരമായ അവസ്ഥ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. ഇത് നേരത്തെ കണ്ടെത്തുന്നതിനും അതിനനുസരിച്ച് ചികിത്സിക്കുന്നതിനും സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
അപകടാവസ്ഥകള്‍
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവയവങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍, പലപ്പോഴും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പലപ്പോഴും രക്തസമ്മര്‍ദ്ദം, തലച്ചോറ്, ശ്വാസകോശം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് ദോഷം വരുത്തുന്നു. കൂടാതെ മാസം തികയാതെയുള്ള പ്രസവം ഉണ്ടാവുന്നു. ഹൃദ്രോഗത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുഞ്ഞിന് ജനിക്കുമ്പോള്‍ ശരീരഭാരം കുറയുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത് കുഞ്ഞിന്റെ വളര്‍ച്ചയേയും ബാധിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന രക്തസമ്മര്‍ദ്ദം സാധാരണയായി ദോഷങ്ങളൊന്നും ഉണ്ടാക്കുന്നില്ല. എന്നാല്‍ ഇത് ഇടക്കിടക്ക് പരിശോധിക്കേണ്ടതാണ്. കൃത്യസമയത്ത് ചികിത്സ തേടുക, കൃത്യമായി ഡോക്ടറുടെ അടുത്ത് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍
എന്തൊക്കെയാണ് ഉണ്ടാവുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇടക്കിടെയുണ്ടാവുന്ന തലലവേദന, ഛര്‍ദ്ദിയും ഓക്കാനവും, കാഴ്ചയിലെ വ്യതിയാനം, വയറു വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭകാലത്ത് ഉണ്ടാക്കുന്ന അപകടങ്ങളാണ്.



Click it and Unblock the Notifications

