Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
പ്രസവ ശേഷം അഴകളവുകള്‍ തിരിച്ച് വരും: തൂങ്ങിയ ചര്‍മ്മത്തെ മാറ്റിയെടുക്കാം
പ്രസവ ശേഷം സ്ത്രീകളില്‍ മാനസികമായും ശാരീരികമായും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ചില സ്ത്രീകള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് എന്ന അവസ്ഥയെ മറികടക്കുന്നതിന് ഈ സമയം കഷ്ടപ്പെടുന്നു. പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീഴുന്ന സ്ത്രീകളില്‍ പലപ്പോഴും എന്താണ് പരിഹാരം എന്നറിയാതെ ഒറ്റപ്പെടുന്നവരും ധാരാളമുണ്ട്. ഈ സമയം ആരോഗ്യം ശ്രദ്ധിക്കാനോ സൗന്ദര്യം സംരക്ഷിക്കുന്നതിനോ പോലും താല്‍പ്പര്യം കാണിക്കാത്ത നിരവധി പേരുണ്ട്. ചാടിയ വയറും സ്ട്രെച്ച് മാര്‍ക്കുകളും എല്ലാം പലപ്പോഴും നിങ്ങളെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്നു.
എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണവും പ്രശ്നങ്ങളും പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങളെ ശ്രദ്ധിക്കാം. ഇത് ഗര്‍ഭാവസ്ഥയിലെ പോഷകഗുണങ്ങളെ എല്ലാം മെച്ചപ്പെടുത്തുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുലപ്പാല്‍ നല്കുന്ന അമ്മമാര്‍ എന്തൊക്കെയാണ് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

പ്രസവശേഷം മാറ്റങ്ങള്‍
പ്രസവ ശേഷം സ്ത്രീകളില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നുണ്ട്. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം കുറയുന്നു. അതുപോലെ തന്നെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം തന്നെ പതുക്കെയാവുന്നു. ശാരീരികമാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ തന്നെ ഭയപ്പെടുത്തുന്നതായിരിക്കും. കൃത്യമായ വിശ്രമമില്ലാത്തതും പോഷകാഹാരക്കുറവും എല്ലാം നിങ്ങളെ ഭയപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ശരിയായ പോഷകാഹാരവും സമീകൃതാഹാരവും വളരെ അത്യാവശ്യം തന്നെയാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
പ്രസവ ശേഷം സ്ത്രീകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ശരീരത്തിലെ ജലാംശം കൃത്യമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ആവശ്യമായ അളവില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം മികച്ച ദഹനത്തിനും മലബന്ധം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.
ഉറക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരം
ഉറക്ക സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കേണ്ടതും അത്യാവശ്യമാണ്. കാരണം കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നാല്‍ തന്നെ അത് ഉറക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കാതിരിക്കുകയും കലോറിയില്‍ നിയന്ത്രണം വെക്കുന്നതും വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം പ്രാധാന്യത്തോടെ മുന്നോട്ട് പോവേണ്ടതാണ്.
ഭക്ഷണത്തിന്റെ ഗുണങ്ങള്‍
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രസവ ശേഷം ആരോഗ്യകരമായ ഭക്ഷണം അമ്മമാര്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. അമ്മക്ക് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും ഭക്ഷണം അത്യാവശ്യമാണ്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണം വഴി കുഞ്ഞിന് മുലയൂട്ടുമ്പോള്‍ അമ്മ കഴിക്കുന്ന അതേ പോഷകങ്ങള്‍ കുഞ്ഞിനും ലഭിക്കുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്നു.
മുലപ്പാല്‍ ഉല്പാദനത്തിന് മികച്ചത്
മുലപ്പാല്‍ ഉത്പാദനത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടത് അമ്മമാരുടെ ഭക്ഷണം തന്നെയാണ്. അമിതവണ്ണത്തിലേക്ക് അമ്മയെ നയിക്കാത്ത ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഉലുവ, വെളുത്തുള്ളി, പാല് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പാനീയങ്ങള്‍, മത്തങ്ങ, പച്ചക്കറികള്‍, ചില ഇലക്കറികള്‍ എന്നിവയെല്ലാം തന്നെ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് അമിതവണ്ണത്തിലേക്ക് പോവാതെ ആരോഗ്യത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.



Click it and Unblock the Notifications
