Latest Updates
-
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
കുഞ്ഞിന് നിങ്ങള്‍ ഏത് പ്രായത്തിലാണ് തൈര് നല്‍കുന്നത്? ബുദ്ധിവളര്‍ച്ചയും ആരോഗ്യവും
തൈര് എന്നത് ആരോഗ്യകരമായ ഒന്നാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏത് പ്രായത്തതിലുള്ളവര്ക്കും തൈര് ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും നല്ല പശുവിന് പാലില്‍ നിന്ന് എടുക്കുന്ന തൈര് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്നത് തിരിച്ചറിയേണ്ടതാണ്. എന്നാല്‍ മുതിര്‍ന്നവരേക്കാള്‍ തൈരിന്റെ ഗുണങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കുട്ടികള്‍ക്കാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് സൂപ്പര്‍ ഗുണങ്ങള്‍ നല്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.
എപ്പോള്‍ മുതല്‍ കുഞ്ഞിന് തൈര് നല്കി തുടങ്ങണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ നല്കുന്നു എന്നതിനെക്കുറിച്ചും പലര്‍ക്കും അറിയില്ല. യഥാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ഫുഡ് ആണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും ആരോഗ്യ ഗുണങ്ങള്‍ കുഞ്ഞിന് തൈര് നല്കുന്നു. കുഞ്ഞിന് ആറ് മാസം മുതല്‍ തന്നെ തൈര് നല്‍കാം എന്നാണ് ശിശുരോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഏകദേശം ആറ് മാസം പ്രായമാകുമ്പോള്‍ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും വേണ്ടി തൈര് നല്‍കാവുന്നതാണ്. എന്തൊക്കെ ഗുണങ്ങളെന്നറിയാം.

ആരോഗ്യ ഗുണങ്ങള്‍
കുഞ്ഞിന് തൈര് നല്കുമ്പോള് എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു എന്ന് നമുക്ക് നോക്കാം. അതില്‍ ആദ്യത്തേതാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. തൈര് ദിനവും കഴിക്കുന്നതിലൂടെ അത് കുട്ടികളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് ആമാശയത്തില്‍ ഉണ്ടാക്കുന്ന രോഗകാരികളായ ബാക്ടീരിയകളെ നീക്കുകയും കുട്ടികളിലെ വയറു വേദന ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ക്ക് തൈര് വളരെയധികം ഫലപ്രദമാണ്.
ദഹനാരോഗ്യത്തിന് മികച്ചത്
കുട്ടികളില്‍ പല കാരണങ്ങള്‍ കൊണ്ട് ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാം. പലപ്പോഴും തൈരിലെ ലാക്റ്റിക് ആസിഡ് നമ്മുടെ ദഹനാരോഗ്യത്തിന് സഹായിക്കുകയും കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വയറിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് കുഞ്ഞിന് തൈര് നല്‍കുന്നത് മികച്ച ഒരു ഓപ്ഷനാണ്.

കുട്ടികളിലെ ഉറക്കമില്ലായ്മ
കുട്ടികളില്‍ ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ സാധാരണമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും തൈര് ഉപയോഗിക്കാം. ദിനവും തൈര് ഉപയോഗിക്കുന്നതിലൂടെ ഇത് കുഞ്ഞിന് നല്ല ഉറക്കവും ഗുണമേന്മയുള്ള ഉറക്കവും പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുന്നു. ദിനവും ചോറിനോടൊപ്പമോ അല്ലാതേയോ കുഞ്ഞിന് തൈര് നല്‍കാം.
വയറിളക്കം ചികിത്സിക്കാം
ഭക്ഷണത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പെട്ടെന്നാണ് കുഞ്ഞിനെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും കുഞ്ഞിന് വയറിളക്കത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രതിവിധിയായി തന്നെ തൈര് നല്‍കാം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും ദഹനാരോഗ്യത്തിനും എളുപ്പത്തില്‍ സുഖം പ്രാപിക്കുന്നതിനും സഹായിക്കുന്നു. ദിനവും തൈര് നിങ്ങള്‍ക്ക് ശീലമാക്കാം.

പോഷകങ്ങളുടെ കലവറ
പോഷകങ്ങളുടെ കലവറയാണ് തൈര് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ കുഞ്ഞിന് നല്കുന്ന ഗുണങ്ങള്‍ അതിഗംഭീരമാണ്. വിറ്റാമിന്‍ എ, സി, ബി-6, ഡി, ഇ, കെ, റൈബോഫ്ലേവിന്‍, ഫോളേറ്റ്, നിയാസിന് എന്നിവ തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, സോഡിയം, മറ്റ് ധാതുക്കള്‍ എന്നിവയുടെ സാന്നിധ്യം കുഞ്ഞിന്റെ മൊത്തത്തിലുള്ള വളര്‍ച്ചക്കും ഗുണം ചെയ്യുന്നു.
മൂത്രാശയ അണുബാധക്ക് പരിഹാരം
കുട്ടികളില്‍ മൂത്രാശയ അണുബാധ പലപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കുന്നു. അമ്മമാര്‍ക്കാണ് ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അണുബാധ ചികിത്സിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി കുഞ്ഞിന് തൈര് നല്‍കാം. ഇതിലുള്ള പ്രോബയോട്ടിക്സിന്റെ സാന്നിധ്യം അണുബാധയെ സുഖപ്പെടുത്താനും മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാവുന്ന വേദനയെ കുറക്കുന്നതിനും തൈര് സഹായിക്കുന്നു. അതുകൊണ്ട് കുഞ്ഞിന് സ്ഥിരമായി തൈര് കൊടുക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുന്നു.



Click it and Unblock the Notifications
