Latest Updates
-
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി!
ആദ്യ ട്രൈമസ്റ്ററില്‍ മുന്തിരി കഴിക്കാമോ? അപകടവും ആരോഗ്യവും ഏതൊക്കെ തരത്തില്‍
ഗര്‍ഭകാലം പല ഭക്ഷണങ്ങളോടും നാം അരുതെന്ന് പറയുന്ന ഒരു കാലം തന്നെയാണ്. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് കാരണം ഭക്ഷണമാണെന്ന് വിശ്വസിക്കുന്നവരാണ് പലരും. എന്നാല്‍ അതില്‍ ഈന്തപ്പഴം, പൈനാപ്പിള്‍, മുന്തിരി എന്നിവയെല്ലാം നിങ്ങളുടെ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടവയായാണ് കണക്കാക്കുന്നത്. ഇവ ഗര്‍ഭിണികളില്‍ സുരക്ഷിതമല്ല എന്നാണ് പറയുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചും ഇത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് സുരക്ഷിതമായി മുന്തിരി കഴിക്കാന്‍ കഴിയും, കഴിക്കുന്നതിനുമുമ്പ് അവ നന്നായി കഴുകുക. എന്നിരുന്നാലും, റെസ്വെറാട്രോള്‍ സപ്ലിമെന്റുകള്‍, മുന്തിരി വിത്ത് സത്ത് എന്നിവ പോലുള്ള സാന്ദ്രീകൃത സപ്ലിമെന്റുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. മുന്തിരി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഗര്‍ഭിണികള്‍ക്ക് മുന്തിരി കഴിക്കാമോ? അവര്‍ സുരക്ഷിതരാണോ?
ഇതാണ് ആദ്യം അറിയേണ്ട കാര്യം. ഗര്‍ഭകാലത്ത് മുന്തിരി കഴിക്കുന്നതിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പല സ്ത്രീകളും ചിന്തിക്കുന്നില്ല. പലര്‍ക്കും ഇത് ആശയക്കുഴപ്പം ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം ആശയക്കുഴപ്പം ആയുര്‍വ്വേദ പ്രകാരം പറയുകയാണെങ്കില്‍ ഗര്‍ഭാവസ്ഥ എന്ന് പറയുന്നത് ശരീരത്തിന് ചൂടുള്ള ആരോഗ്യാവസ്ഥയാണ്. അതുകൊണ്ട് തന്നെ മുന്തിരിയും ചൂടുള്ളതാണ്. ഇതാണ് മുന്തിരി കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്ന് പറയുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവുകള്‍ ഒന്നും ഇല്ല.
കീടനാശിന് ഉപയോഗം
വളരെ കൂടുതല്‍ തോതില്‍ കീടനാശിനി ഉപയോഗിക്കുന്ന ഒരു പഴം തന്നെയാണ് മുന്തിരി. അതുകൊണ്ട് ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. എന്നിരുന്നാലും ജൈവ ഉത്പ്പന്നങ്ങളെങ്കില് ഇത്തരം പ്രശ്നങ്ങള്‍ അധികം അലട്ടുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മുന്തിരി ഉപയോഗിക്കുന്നതിന് മുന്‍പ് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതാണ് എന്ന് ഉറപ്പ് വരുത്തണം.

ഗര്‍ഭാവസ്ഥയില്‍ മുന്തിരിയും റെസ്വെറാറ്റോളും
മുന്തിരിയില്‍ റെസ്വെറാട്രോള്‍ എന്ന ആന്റിഓക്സിഡന്റായതിനാല്‍ ഗര്‍ഭകാലത്ത് മുന്തിരി കഴിക്കുന്നത് അത്ര നല്ലതായല്ല കണക്കാക്കുന്നത്. ഇത് റെസ്വെറാട്രോള്‍ സാധാരണയായി വൈനുമായി ബന്ധപ്പെട്ട ഒരു ഘടകമാണ്. എന്നാല്‍ മദ്യവുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് സത്യം. എന്നാല്‍ ഇതിന്റെ തൊലികളില്‍ നിന്നാണ് വൈനിന് വേണ്ടിയുള്ള ഘടകങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് റെസ്വെറാട്രോള്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് കുഞ്ഞിന്റെ പാന്‍ക്രിയാസ് അമിതമായി വളരാനും വലുതാകാനും ഇടയാക്കുമെങ്കിലും, മുന്തിരി കഴിക്കുന്ന സ്ത്രീകളില്‍ ഇത് കണ്ടിട്ടില്ല എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതിലെ അടിസ്ഥാനം എത്രത്തോളമമെന്ന് ഉറപ്പില്ല.
ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ മറ്റ് പാര്‍ശ്വഫലങ്ങള്‍
ഗര്‍ഭിണികളില്‍ മുന്തിരി കഴിച്ചാല്‍ അത് അബോര്ഷന് അല്ലെങ്കില്‍ മറ്റെന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും ഐവിഎഫ് ചെയ്യുന്നവരില്‍ ഉണ്ടാവുന്ന ഉയര്‍ന്ന അളവിലുള്ള റെസ്വെരാട്രോള്, വിജയകരമായ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുന്നു എന്നതിനാലാണ് പലപ്പോഴും ഇത് വഴി അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന ഭയം ഉണ്ടായത്. എന്നാല്‍ സാധാരണ ഭക്ഷണത്തോടൊപ്പം അനുവദനീയമായ അളവില്‍ മുന്തിരി കഴിക്കുന്നത് നിങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല.

ഗുണങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അനുവദനീയമായ അളവില്‍ മുന്തിരി കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. മുന്തിരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ നിങ്ങള്‍ക്കും കുഞ്ഞിനും ആരോഗ്യകരമായ ഗര്‍ഭകാലവും നല്കുന്നു. ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ഓരോ ട്രൈമസ്റ്ററിലും
എന്നാല്‍ ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ ട്രൈമസ്റ്ററില്‍ മുന്തിരി കഴിക്കുന്നത് സുരക്ഷിതമാണോ എന്നത് ഒരു ചോദ്യം തന്നെയാണ്. അതുകൊണ്ട് തന്നെ പരമാവധി ആദ്യ ട്രൈമസ്റ്ററില്‍ ഒവിവാക്കാന്‍ ശ്രദ്ധിക്കുക. പിന്നീടുള്ള മാസങ്ങളില്‍ മുന്തിരി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവും എന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications

