Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ഗര്‍ഭകാലത്തെ ഇഞ്ചി വെളുത്തുള്ളി ഉപയോഗം നിസ്സാരമല്ല: ഗുണവും പാര്‍ശ്വഫലവും
ഗര്‍ഭകാലം സ്ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പരിഹാരങ്ങള്‍ ചെയ്യുന്നതോടൊപ്പം തന്നെ അമ്മക്കും കുഞ്ഞിനും ഹാനീകരമല്ലാത്ത ചില പൊടിക്കൈകള്‍ കൂടി ചില അമ്മമാര്‍ പ്രയോഗിക്കുന്നു. എങ്കിലും ഇതിന്റെ ആധികാരികതയും സുരക്ഷിതത്വവും നമ്മള് ഡോക്ടറോട് ചോദിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. മോണിംഗ് സിക്നസ് പലപ്പോഴും നിങ്ങളുടെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് പലരും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും മോണിംഗ് സിക്നസ് പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലരും ഇഞ്ചിച്ചായയും ഇഞ്ചിയും വെളുത്തുള്ളിയും അടങ്ങിയ പാനീയങ്ങളും കഴിക്കുന്നു. എന്നാല്‍ ഇതിന് ആരോഗ്യ ഗുണങ്ങളോടൊപ്പം തന്നെ ചില ദോഷങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഗര്‍ഭകാലത്ത് ഇഞ്ചി-വെളുത്തുള്ളി സുരക്ഷിതം
ഗര്‍ഭകാലത്ത് ഇഞ്ചി-വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ഗര്‍ഭകാലത്തും മികച്ച ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ഉണങ്ങിയ ഇഞ്ചി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ ആരോഗ്യകരമായ അളവില്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഒരിക്കലും നിങ്ങള്‍ ഇഞ്ചി കൂടുതലായി കഴിക്കരുത്. ഇത് മാത്രമല്ല ഇഞ്ചി സപ്ലിമെന്റുകള്‍ ഒന്നും കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ ഗുണങ്ങളാണ് ഇഞ്ചി കഴിക്കുന്നതിലൂടെ ഗര്‍ഭിണികള്‍ക്ക് ഉണ്ടാവുന്നത് എന്ന് നോക്കാം.
ഗുണങ്ങള്‍
രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിന് ആവശ്യമായ രക്തവിതരണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു ഇഞ്ചി. ഇത് കൂടാതെ ഗര്‍ഭകാലത്തുണ്ടാവുന്ന മോണിംഗ് സിക്നസ് പോലുള്ള അസ്വസ്ഥതകളെ പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചി ഗര്‍ഭകാലത്ത് ഉപയോഗിക്കാവുന്നതാണ്. അതിന് ഇഞ്ചിച്ചായയോ ഇഞ്ചിവെള്ളമോ അല്ലെങ്കില്‍ വെളുത്തുള്ളി മിക്സോ ഉപയോഗിക്കാം.
ചുമ പലപ്പോഴും ഗര്‍ഭകാലത്ത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചുമയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ നിങ്ങളെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഗര്‍ഭകാലത്ത് സാധാരണമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി വെളുത്തുള്ളി ശീലമാക്കാം. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ഇഞ്ചി ചായ കുടിക്കുന്നതും നല്ലതാണ്. വയറ് വീര്‍ക്കുന്നതിനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ദഹനാരോഗ്യം സംരക്ഷിക്കുന്നതിനും ഇഞ്ചി- വെളുത്തുള്ളി ശീലമാക്കാം. ഇത് ദഹന പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
പേശികള്‍ക്ക് ആരോഗ്യവും വേദനകുറക്കുന്നതിനും വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് വേദനയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. ഇത് കൈകാലുകളിലെ വേദന, സയാറ്റിക്ക, നടുവേദന എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു. കാലിലെ വേദന കുറക്കുന്നതിന് വേണ്ടിയും ഇഞ്ചി വെളുത്തുള്ളി ഉപയോഗിക്കാം. എന്നാല്‍ ഇവ കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ ചെറിയ ചില പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പാര്‍ശ്വഫലങ്ങള്‍
ചെറിയ അളവില്‍ ഇവ കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല. എന്നാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനോ രക്തം കട്ടപിടിക്കുന്നതിനോ ഉള്ള മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ ഇവര്‍ക്ക് ഇഞ്ചി കഴിക്കുന്നത് അല്പം സൂക്ഷിച്ച് വേണം. ഇത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യാവസ്ഥകളും അബോര്ഷന്, ബ്ലീഡിംങ് എന്നിവ ഉണ്ടെങ്കിലും ഇവര്‍ ഇഞ്ചി വെളുത്തുള്ളി കഴിക്കുന്നത് സൂക്ഷിച്ച് വേണം. അതോടൊപ്പം ഡോക്ടറോട് ചോദിച്ച് വേണം പുതിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്.



Click it and Unblock the Notifications











