Latest Updates
-
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
നവംബർ 6-ന് ശുക്രൻ കന്നി രാശിയിലേക്ക്: വക്രഗതിയിൽ ഈ 12 രാശിക്കാർക്കും കരുതലോടെയുള്ള മാറ്റങ്ങൾ -
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ! -
2026 നവംബർ 5 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗം, സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
നവംബർ 5 രാശിഫലം: ധൻതേരസ് ഒരുക്കങ്ങൾക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; 12 രാശിക്കും ഇന്നത്തെ ദിവസം -
കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ കർശന നിർദ്ദേശം -
ദീപാവലി വാരത്തിൽ ഗജകേസരി, ധനയോഗങ്ങൾ: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
ഗര്‍ഭകാലം അവസാന മാസം ഈ വ്യായാമങ്ങളെങ്കില് സുഖപ്രസവം
ഗര്‍ഭകാലം പലപ്പോഴും പല സ്ത്രീകളുടേയും ആശങ്കയാണ് പ്രസവ വേദനയെന്നത്. എന്നാല്‍ എപ്രകാരം പ്രസവ വേദന കുറയ്ക്കാം എന്നത് പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥകളില്‍ ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തില്‍ ചെയ്യേണ്ട ചില വ്യായാമങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പല അമ്മമാര്‍ക്കും അറിയില്ല. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ഏതൊക്കെ വ്യായാമം ആണെങ്കിലും ആദ്യം ഡോക്ടറെ കണ്ട് നിങ്ങളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കിയതിന് ശേഷം മാത്രമേ വ്യായാമം ചെയ്യാന്‍ പാടുകയുള്ളൂ
പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഈ സമയം പല സ്ത്രീകളും അനുഭവിക്കുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമാണ്. പ്രത്യേക വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ഈ വെല്ലുവിളികളെ ലഘൂകരിക്കാന്‍ സഹായിക്കും. ഈ സമയം പരിഗണിക്കേണ്ട ചില അത്യാവശ്യ വ്യായാമങ്ങള്‍ ഇതാ.

നടക്കുന്നത്
ഗര്‍ഭകാലം ഏറ്റവും ഉത്തമമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. കാരണം അത്രയധികം ഗുണങ്ങളാണ് നടത്തത്തിലൂടെ ഗര്‍ഭിണികള്‍ക്ക് ലഭിക്കുന്നത്. ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ വ്യായാമമാണ്. ഇത് ഹൃദയാരോഗ്യം നിലനിര്‍ത്താനും പേശികളെ സജീവമായി നിലനിര്‍ത്താനും സഹായിക്കുന്നു. ദിവസേനയുള്ള 30 മിനിറ്റ് നടത്തം മാനസികാവസ്ഥയും ഊര്‍ജ്ജ നിലയും മെച്ചപ്പെടുത്തും. ഇത് പ്രസവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് ആരോഗ്യ പ്രതിസന്ധികള്‍ ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടക്കാവുന്നതാണ്.
നീന്തല്‍
നീന്തല്‍ സന്ധികളില്‍ സമ്മര്‍ദ്ദം ചെലുത്താതെ ശരീരം മുഴുവന്‍ ഗുണങ്ങള്‍ നല്കുന്നു. ഇത് ജലത്തിന്റെ ശരീരത്തെ പിന്തുണയ്ക്കുന്നു, കൂടാതെ പ്രസവം എളുപ്പമാക്കുന്നു. നടുവേദനയും മറ്റ് അസ്വസ്ഥതകളും ഒഴിവാക്കാനും നീന്തല്‍ സഹായിക്കും. എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ഇത്തരം കഠിന വ്യായാമങ്ങള്‍ ഗര്‍ഭകാലം ചെയ്യരുത്. അത് പിന്നീട് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
പെല്‍വിക് വ്യായാമങ്ങള്‍
പെല്‍വിക് വ്യായാമങ്ങള്‍ പ്രസവ സമയം നിര്‍ബന്ധമായും ചെയ്യണം. ഇത് വയറിലെ പേശികളെ ശക്തിപ്പെടുത്തുകയും നടുവേദന കുറയ്ക്കുകയും ചെയ്യുന്നു. കാല്‍മുട്ടുകള്‍ വളച്ച് മലര്‍ന്ന് കിടക്കുക, തുടര്‍ന്ന് നിങ്ങളുടെ വയറിലെ പേശികളെ മുറുകെ പിടിക്കുമ്പോള്‍ നിങ്ങളുടെ പെല്‍വിസ് മുകളിലേക്ക് ചരിക്കുക. ദിവസവും നിരവധി തവണ ആവര്‍ത്തിക്കുക. ഇത് നിങ്ങളുടെ ഗര്‍ഭകാല അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത്തരം വ്യായാമങ്ങളും കൃത്യമായ മുന്‍കരുതല്‍ എടുത്ത് മാത്രമേ ചെയ്യാവു.
കെഗല് വ്യായാമങ്ങള്‍
കെഗല് വ്യായാമങ്ങള്‍ പെല്‍വിക് ഫ്ലോര്‍ പേശികളെ ലക്ഷ്യം വെച്ചുള്ളവയാണ്. ഇത് പ്രസവത്തിനായി ശരീരം തയ്യാറാക്കുന്നതിനും പ്രസവശേഷം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. Kegels ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ ക്ഷമ അനിവാര്യമാണ്. പതിവായി ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ഗര്‍ഭകാലം വേദനരഹിതവും പ്രസവം എളുപ്പവുമാക്കുന്നു.
യോഗ
പ്രസവത്തിനു മുമ്പുള്ള യോഗ ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പ്രസവസമയത്ത് പ്രയോജനകരമായ ശ്വസനരീതികളില് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രസവ വേദനയെ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നു. ഈ പോസുകള്‍ ഗര്‍ഭധാരണത്തിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ എല്ലായ്പ്പോഴും ഒരു സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറെ സമീപിക്കേണ്ടതാണ്. ഈ വ്യായാമങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് മൂന്നാം ത്രിമാസത്തെ കൂടുതല്‍ സുഖകരമാക്കും. ഗര്‍ഭകാലത്ത് ഏതെങ്കിലും പുതിയ വ്യായാമ മുറകള്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
