Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഗര്‍ഭകാലം 90% സ്ത്രീകള്‍ക്കും ഈ ബുദ്ധിമുട്ട് സഹിക്കാനാവാത്തത്: പരിഹാരം ഇതാ
ഗര്‍ഭകാലം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സന്തോഷകരവും അതുപോലെ തന്നെ അല്പം പ്രയാസകരവുമായ കാലഘട്ടമാണ്. ആരോഗ്യ-മാനസിക പ്രതിസന്ധികള്‍ പല തരത്തിലാണ് ഈ സമയം ബാധിക്കുന്നത്. ആരോഗ്യകരമായ ഒരു ഗര്‍ഭകാലത്തിന് വേണ്ടി വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിനും. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും പലരേയും വിട്ടുമാറാത്ത പ്രതിസന്ധികളില്‍ ഒന്നാണ് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന നെഞ്ചെരിച്ചില്‍. ഇത്തരം പ്രശ്നങ്ങളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടതും.
എന്തൊക്കെയാണ് നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണം, എന്താണ് ഒഴിവാക്കേണ്ടത്, എന്താണ് കഴിക്കേണ്ടത് എന്നുള്ളത് പലരേയും ആശങ്കയിലാക്കുന്നതാണ്. ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഒരിക്കലും സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നതാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. നെഞ്ചെരിച്ചില്‍ മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവ പലപ്പോഴും പല വിധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്താണ് പരിഹാരം എന്ന് നോക്കാം.

ഗര്‍ഭാവസ്ഥയിലെ നെഞ്ചെരിച്ചില്‍
ഗര്‍ഭകാലം സ്ത്രീശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അവ പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളും ഉണ്ടാക്കും. ഈ സമയത്ത് ആസിഡ് റിഫ്ളക്സ് കൂടുതലായിരിക്കും. ഇതിന്റെ ഫലമായാണ് നെഞ്ചെരിച്ചിലും മറ്റ് ദഹന പ്രശ്നങ്ങളും ഉണ്ടാവുന്നത്. ഇത് ഗര്‍ഭാവസ്ഥയില്‍ ആമാശയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും പ്രശ്നങ്ങള്‍ വഷളാക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത പരിഹാരങ്ങള്‍
ഗര്‍ഭകാലത്ത് നെഞ്ചെരിച്ചില്‍ നിയന്ത്രിക്കാന്‍ പല പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളും ഉണ്ട്. അതിനായി മരുന്നുകളും മറ്റ് പൊടിക്കൈകളും പ്രയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഈ സമയം ഇടയ്ക്കിടെ ചെറിയ ഭക്ഷണം കഴിക്കുന്നത് വയറിലെ സമ്മര്‍ദ്ദത്തെ കുറയ്ക്കും. കൂടാതെ എരിവും കൊഴുപ്പും ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഇത് നെഞ്ചെരിച്ചില്‍ പരിഹാരത്തിന് അത്യുത്തമമാണ്.
ഇഞ്ചിച്ചായ
ആരോഗ്യത്തിന് വളരെ മികച്ചതാണ് ഇഞ്ചിച്ചായ. ഭക്ഷണത്തില്‍ ഇഞ്ച് ചേര്‍ക്കുന്നത് വഴി അത് ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. നെഞ്ചെരിച്ചില്‍ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ ഇഞ്ചിയിലുണ്ട്. എന്നിരുന്നാലും, പുതിയ പരിഹാരങ്ങള്‍ ചെയ്യുന്നതിന് മുന്‍പായി ഡോക്ടറെ കണ്ട് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. അതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങള്‍ക്ക് മുതിരുക. പൊതുവേ ഇഞ്ചി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതല്ലെങ്കിലും ഒരു കരുതല്‍ നല്ലതാണ്.
ജീവിതശൈലി മാറ്റങ്ങള്‍
ജീവിത ശൈലിയില്‍ വരുത്തുന്നത് വഴി നിങ്ങള്‍ക്ക് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. അതിനായി ഉറങ്ങുമ്പോള്‍ തല ഉയര്‍ത്തിപ്പിടിക്കുന്നത് അന്നനാളത്തിലേക്ക് ആസിഡ് കയറുന്നത് തടയും. അതോടൊപ്പം തന്നെ എപ്പോഴുംു അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് വയറിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതോടൊപ്പം ഭക്ഷണം കഴിച്ച ശേഷം നിവര്‍ന്ന് നില്‍ക്കുന്നത് നിങ്ങളുടെ ദഹനം എളുപ്പത്തിലാക്കുന്നു.
ജലാംശം നിലനിര്‍ത്തണം
ശരീരത്തില്‍ എപ്പോഴും ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഇത് ദഹനത്തെ സഹായിക്കുകയും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ് വെള്ളം. ഇത് ഇടക്കിടയ്ക്കായി കുടിച്ച് കൊണ്ടിരിക്കണം. ഇത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരും.
ഡോക്ടറെ സമീപിക്കുക
നിങ്ങള്‍ക്ക് സഹിക്കാന്‍ ആവാത്ത വിധത്തില്‍ ദഹന പ്രശ്നങ്ങളോ അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ പോലുള്ളവയോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. എന്താണ് കാരണമെന്ന് തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും സുരക്ഷിതമായ ഓപ്ഷനുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുകയുള്ളൂ. ഗര്‍ഭകാലത്ത് നെഞ്ചെരിച്ചില്‍ സാധാരണമാണെങ്കിലും, അതിന്റെ കാരണങ്ങള്‍ മനസിലാക്കുകയും പ്രകൃതിദത്ത പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതാണ്.



Click it and Unblock the Notifications